പോസ്റ്റുകള്‍

മീൻ മെഷിൻ

ഇമേജ്
വാതുവെപ്പിന്‌ കൂട്ടു നിന്നതിന്റെ പേരിൽ തന്റെ കായിക ഭാവി നഷ്ടപ്പെട്ട ഒരു അന്താരാഷ്ട്ര ഫൂട്ട് ബാളറുടെ കഥയാണ്‌‌ മാൻ മെഷീൻ. ജർമ്മനിക്കെതിരെ കളിച്ച ഒരു മത്സരം ഒത്തുകളിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിട്ട ബൃട്ടീഷ് ഫൂട്ട് ബോളറാണ്‌ മീൻന്മെഷീൻ അന്നറിയപ്പെടുന്ന ഡാനി മീയൻ. വിലക്ക് നിലവിൽ വന്നതോടെ മീയൻ ഒരു മുഴുക്കുടിയനായി മാറി. അങ്ങനെയൊരിക്കൽ മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ പോലീസ് പിടിയിലായ മീയൻ ബ്രീത്ത്‌ അനലൈസർ പരിശോധന നടത്താൻ ആവശ്യപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഈ കുറ്റത്തിന് മൂന്ന് വർഷത്തെ തടവിന്‌ വിധിക്കപ്പെട്ട് ലോംഗ്മാർഷ് ജയിലിൽ എത്തിച്ചേരുന്നതു, തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ്‌‌ സിനിമയുടെ കഥ. അല്പം ഫൂട്ട്ബോൾ‌പ്രേമവും കൂടിയുള്ളവർക്ക് പടം കൂടുതൽ ഇഷ്ടപ്പെടും. ജെയിലിൽ എത്തിയ അന്ന് തന്നെ ഡാനിയെ ജയിലുദ്യോഗസ്ഥന്മാർ ക്രൂരമായി മർദ്ദിക്കുന്നു. ജയിൽ ഗവർണറുടെ മുമ്പാകെ ഹാജറാക്കപ്പെട്ട മീയന്‌ ജയിൽ വാർഡന്റെ സ്റ്റാഫ് ഫുട്ബോൾ ടീമിന്റെ പരിശീലകനാകാൻ ഗവർണർ അവസരം വാഗ്ദാനം ചെയ്യുന്നു. മറ്റ് തടവുകാരുമായി വൈരാഗ്യത്തിന്‌കാരണമാകും എന്ന് കരുതി മീയൻ അത് നിരസിക്കുന്നു. മറിച്ച് തടവുകാരിൽ നിന്നും...

ഷൂട്ടർ

ഇമേജ്
രണ്ടായിരത്തി ഏഴിൽ ഇറങ്ങിയ ആക്ഷൻ തൃല്ലർ ചിത്രമാണ് ഷൂട്ടർ. എറിത്രിയയിൽ തങ്ങൾക്കുള്ള കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനായി അവിടെ നടന്ന സൈനിക നടപടികൾക്കിടെ എണ്ണക്കുഴലുകൾ കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ കൊന്നൊതുക്കിയ സൈനിക നടപടിയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് പറയാനൊരുങ്ങിയ എത്യോപ്യൻ ആർച്ച് ബിഷപ്പിനെ വധിക്കാൻ റിട്ടയേർഡ് കേണൽ ജോണസണും യു എസ്‌ സെനറ്റർ ചാൾസ് മീച്ചവും നേതൃത്വം നൽകുന്ന ഗൂഢ സംഘം പദ്ധതിയിടുന്നു. അതിനായി അവർ ഒഴിപ്പിക്കൽ പദ്ധതിയിൽ ഭാഗബാക്കായിരുന്ന സ്നൈപ്പർ സ്വാഗറിനെ യു എസ് പ്രസിഡന്റിനെ അദ്ദേഹത്തിനെതിരെതിരെയുള്ള വധശ്രമത്തിൽ നിന്ന് രക്ഷിക്കാൻ എന്ന വ്യാജേന വശത്താക്കുന്നു. അവസാനം സ്ഥലത്തെത്തിയ സ്വാഗറിനെ ബലിയാടാക്കാനുണ്ടായ ശ്രമങ്ങളും തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വാഗർ നടത്തിയ ഉദ്യോഗ ജനകങ്ങളായ സംഭവങ്ങളുമാണ് പടത്തിന്റെ ഇതിവൃത്തം....... റൈഫിൽ ഷൂട്ടിങ്ങിൽ വിദഗ്ദനായ സ്വാഗർ തന്റെ സുഹൃത്ത് ഡോണി ഫെന്നിനൊപ്പം എറിത്രിയയിൽ നടക്കുന്ന ഒരു ഒരു സൈനിക ദൗത്യത്തിൽ പങ്കെടുക്കുന്ന രംഗങ്ങളോടെയാണ് ചിത്രം തുടങ്ങുന്നത്. അവർ സഖ്യകക്ഷികൾക്ക് വേണ്ടി തങ്ങളുടെ ശത്രുവിനെ രക്ഷപ്പെടാൻ സഹായ...

ഡ്രാക്കുള 1992

ഇമേജ്
 ബ്രാം സ്റ്റോക്കർ രചിച്ച ലോകപ്രസിദ്ധ ഭീകര നോവലാണ് ഡ്രാക്കുള.   പ്രേതങ്ങളെക്കുറിച്ചും ദുരാത്മാക്കളെക്കുറിച്ചും‌ മറ്റും ബൃട്ടീഷ്കാർക്കുള്ള വിശ്വാസത്തിൽ അധിഷ്ടിതമായ ഈ നോവൽ ലോകപ്രസിദ്ധമാണ്. ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി പല കാലങ്ങളിലായി ഒരുപാട് സിനിമകളും ഇറങ്ങുകയുണ്ടായി. അവയിൽ മികച്ച ഒന്നാണ് 1992 ൽ ഇറങ്ങിയ ഡ്രാക്കുള... പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വ്ലാദ് ഡ്രാക്കുള പ്രഭു തുർക്കികളെ വലിയൊരു യുദ്ധത്തിൽ പരാജയപ്പെടുത്തി കൊട്ടാരത്തിൽ തിരിച്ചെത്തിയപ്പോൾ അയാളുടെ പ്രിയതമ എൽസബേറ്റാ പ്രഭു യുദ്ധത്തിൽ മരിച്ചു എന്ന തെചെയ്യപ്പെട്ടിട്ടുണ്ട്റായ വിവരത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.  പ്രഭ്വി ദൈവത്തിന്നു മുന്നിൽ കുറ്റക്കാരിയാണ് എന്ന  കൊട്ടാരം പുരോഹിതന്റ് പ്രവചനം കേട്ട് ക്രുദ്ധനായ ഡ്രാക്കുള പള്ളി അശുദ്ധമാക്കുകയും മരണശേഷം താൻ ഇരുളിന്റെ ശക്തി ഉപയോഗിച്ച് തന്റെ പ്രിയതമയുടെ മരണത്തിന്ന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത ശേഷം കുന്തമെടുത്ത് കൽകുരിശിൽ കുത്തി അതിൽ നിന്നൊഴുകിയ രക്തം കുടിച്ചുകൊണ്ട് തന്...

കാക്കയും കുയിലും

മാവിൻ കൊമ്പിലെ തന്റെ കൂടിന്നരികിലിരുന്ന് ചിറകുകൾ മിനുക്കുകയായിരുന്നു കാക്ക. പരിഹാസസ്വരത്തിൽ ചിലച്ചുകൊണ്ട് കൂട്ടിനരികിൽ വന്നിരുന്ന പെൺകുയിൽ അവളോടു പറഞ്ഞു "നി...

മായാലോകത്ത് നടക്കുന്നത്

ബഹു ഭൂരിപക്ഷം ആസ്വാദകരെയും ഭ്രമിപ്പിച്ചിട്ടുളള മായാലോകത്തിനപ്പുറം സിനിമാലോകത്തെക്കുറിച്ച് ഒരേകദേശ ധാരണയുളള ആർക്കും ഇന്ന് ആലോകത്ത് നടക്കുന്ന സംഭവ വികാസങ്ങൾ ...

സള്ളി

ഇമേജ്
  അമേരിക്കയിൽ നടന്ന ഒരു വിമാനാപകടത്തെ ആധാരമാക്കി എടുത്ത ഇംഗ്ലീഷ് സിനിമയാണ്‌ സള്ളി. വിമാനക്കഥകളോട് കുഞ്ഞുന്നാൾ മുതലേ കമ്പക്കാരനായ എനിക്ക് ഈ പടം വളരെ ഇഷ്ടപ്പെട്ടു. കണ്ടു നോക്കൂ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്നാണ്‌എന്റെ ഒരു ഇത്.... അത് രണ്ടായിരത്തി ഒമ്പത് ജനുവരി പതിനഞ്ചിനായിരുന്നു. അമേരിക്കയിലെ ലാഗാർഡിയാഎയർപോർട്ടിൽ നിന്നും ഷാർലറ്റ്ഡഗ്ലസ് എയർപോട്ടിലേക്ക് പോവുകയായിരുന്ന യു എസ്‌ എയർവേയ്സിന്റെ 1549 വിമാനം എയർബസ് A320, പുറപ്പെട്ട് അധികം കഴിയും മുമ്പ് ഒരപകടത്തിൽ പെട്ടു. വിമാനം പക്ഷിക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. വിമാനം അപ്പോൾ രണ്ടായിരത്തി എണ്ണൂറ് അടി ഉയരത്തിലായിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റൻ സല്ലൻ ബർഗറും സഹായി ജെഫ് സ്കെയിൽസു മായിരുന്നു. രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായ വിമാനത്തെ ഏറ്റവും അടുത്തുള്ള താവളമായ ടെറ്റർ ബോറോയിലേക്ക് എത്തിക്കുന്നത് അസാദ്ധ്യമായിരിക്കുമെന്ന് കണക്കു കൂട്ടിയ ക്യാപ്റ്റൻ വിമാനത്തെ ഏറ്റവും അടുത്ത് കണ്ട ഹഡ്സൺ നദിയിലേക്ക് പറത്തിയിറക്കി. തൽസമയം നദിയിലുണ്ടായിരുന്ന ഏഴ് ബോട്ടുകൾ ചേർന്ന് നടത്തിയ ഐതിഹാസികമാ...

മുസ്തഫാ അക്കാദ്

ഇമേജ്
സിനിമാലോകത്ത് ഇസ്ലാമിന്ന് മേൽ വിലാസം  സൃഷ്ടിച്ച മഹാനായ സംവിധായകനാണ്‌‌ മുസ്തഫ  അക്കാദ്. ആയിരത്തിത്തൊള്ളായിരത്തി മുപ്പതിൽ  സിറിയയിലെ അലപ്പോയിൽ ജനിച്ചു. ചെറുപ്പം മുതലേ സിനിമയിലായിരുന്നു മുസ്തഫായുടെ കമ്പം.  ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുസ്തഫായുടെ കയ്യിലേക്ക് ഒരു ഖുർ ആൻ പ്രതിയും  ഇരുനൂറ്‌ ഡോളറും  വെച്ചു കൊടുത്തിട്ട് പിതാവ്‌ അദ്ദേഹത്തിന്റെ താല്പര്യമായ സിനിമോട്ടോഗ്രാഫി പഠിക്കാൻ അമേരിക്കയിലേക്ക്  പറഞ്ഞയച്ചു. അവിടെ ലോസാഞ്ചലസ്സിലെ യൂണിവേഴ്സിറ്റിഒഫ് കാലിഫോർണിയായിൽ നിന്നും   (UCLA) പഠനം പൂർത്തിയാക്കിയ ശേഷം  യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ( USC) യിൽ നിന്നും  ബിരുദാനന്തര ബിരുദവും നേടി ഹോളിവുഡിൽ കൽകുത്തി. അവിടെവെച്ചാണ്‌ അദ്ദേഹം തന്റെ മാർഗ്ഗദർശിയായിമാറിയ Sam Peckinpah യെ കണ്ടെത്തിയത്. പിതാവ്‌ ഇരുനൂറ്‌ഡോളറിനോടൊപ്പം  അദ്ദേഹത്തിന്റെ കയ്യിലേല്പിച്ച വിശുദ്ധ ഖുർ‌‌ ആനിന്റെ സ്വാധീനമാകാം  തന്റെ മതത്തിന്റെയും തന്റെ രാജ്യത്തിന്റെയും പൈതൃകങ്ങളെ പശ്ചാത്യ ലോകത്തിനു പരിച്ചയപ്പെടുത്തിക്കൊടുക്കുക എന്ന ചിന്തയിലേക്കദ്ദേഹത്തെ നയിച്ചത്. അത് അദ്ദേഹ...