പോസ്റ്റുകള്‍

ഡിസംബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സപ്തമ ശ്രീ തസ്കരാ:

ഇമേജ്
സപ്തമ. ശ്രീ തസ്കരാ : നാമെല്ലാം യഥാർത്തജീവിതത്തിൽ നടന്നു കാണാൻ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളൂണ്ട് . അഴിമതിക്കാരായ ഉദ്യോഗസ്തന്മാർ രാഷ്ട്രീയക്കാർ പോലീസുകാർ എന്നിവർക്കൊക്കെ നല്ലപണികിട്ടുക . അല്ലെങ്കിലവർക്കു നാലു പൂശകിട്ടുക അവർ സമൂഹമധ്യത്തിൽ നാണം കെടുക തുടങ്ങിയ തൊക്കെ നടന്നു കാണാനുള്ള ആഗ്രഹം അതിലൊന്നാണ്‌‌ . ഒരി ക്കലും അതു നടക്കുകയില്ല എന്നും നമുക്കറിയാം . അതിനാൽ സിനിമയിലെങ്കിലും ഇങ്ങനെ വല്ലതും സംഭവിച്ചു കാണുമ്പോൾ നാം നിർത്താതെ കയ്യടിക്കുന്നു . അതുപോലെത്തന്നെ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളുടെ ഫലമായി കുറ്റകൃത്യങ്ങളിലേർപ്പെട്ട് ശിക്ഷക്കു വിധേയരാവുന്നവരോട് ചെറിയൊരു അനുകമ്പയും നമുക്കുണ്ടാകും . ഇതു രണ്ടും കൂടി വേണ്ടവിധം മുതലെടുക്കാൻ പരമാവധി ശ്രമിച്ചിട്ടുള്ള ഒരു പടമാണ്‌‌ സപ്തശ്രീ തസ്കരാ : ഐശ്വരയവാന്മാരായ ഏഴുകള്ളന്മാർ എന്നാണെന്നു തോന്നുന്നു സംസ്കൃത രൂപം . ഈ ശ്രമം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് എന്നു തന്നെയാണ്‌ പടം കണ്ടപ്പോൾ എനിക്കു തോന്നിയത് . കൊച്ചുകൊച്ചു തെറ്റുകളുടെ പേരിൽ ജയിലിലായ ഏഴു പേർ വിയ്യൂർ സെന്ത്രൽ ജെയിലിൽ വെച്ചു കണ്ടു മുട്ടുന്നു . അതിലൊരാൾ വലിയ പണക്കാരനും ഉപകാരിയുമ