പോസ്റ്റുകള്‍

ഓഗസ്റ്റ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീല വെളിച്ചം പിന്നെ ഭാർഗ്ഗവീനിലയവും

ഇമേജ്
പണ്ടൊരിക്കൽ ബേപ്പൂർ സുൽത്താന്‌ കുറച്ചുകാലം ആളൊഴിഞ്ഞ ഒരു വീട്ടിൽ താമസിക്കേണ്ടി വന്നു. പ്രേത ബാധയുണ്ടെന്ന വിശ്വാസത്തിൽ ആരും താമസിക്കാതെ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ അദ്ദേഹം ചെന്നു പെട്ടു. അറിഞ്ഞുകൊണ്ടല്ല വാടക കുറഞ്ഞ ഒരു വീടന്വേഷിച്ചു ചെന്നെത്തിയതാണ്‌. അവിടെ നിന്നുണ്ടായ അനുഭവത്തിന്റെ വെളിച്ചത ്തിൽ അദ്ദേഹം എഴുതിയ ചെറുകഥയാണ്‌ നീല വെളിച്ചം. വിശാലമായ പറമ്പിനകത്ത് ഒറ്റപ്പെട്ടു നില്കുന്ന വലിയ മാളികവീട് കഥയെഴുതാൻ പറ്റിയ പരിസരം പാർത്തു നടക്കുകയായിരുന്ന മൂപ്പർക്ക് പരിസരം നന്നേ ബോധിച്ചു. മുൻകൂർ വാടകയും കൊടുത്തു പൊടിയും മാറാലയും കേറി കിടന്നിരുന്ന വീട് അടിച്ചു തളിച്ച് വൃത്തിയാക്കി ഉള്ള വസ്തു വകകളും കൊണ്ട് കയറിക്കൂടിയപ്പോഴേക്കും നേരം ഇരുട്ടി. ഭക്ഷണമെന്തെങ്കിലും കഴിക്കാ മെന്നു കരുതി കുറച്ചകലെയുള്ള ചായക്കടയിൽ ചെന്നു. കഥാകാരനാണെന്നും കുറച്ചുനാൾ ഇവിടെയൊക്കെ ഉണ്ടാകുമെന്നും പരിചയപ്പെടുത്തി കടക്കാരനു സന്തോഷം. ആളൊഴിഞ്ഞു കിടന്നിരുന്ന മാളികവീട്ടിലാണു താമസം എന്നു കേട്ടപ്പോൾ അയാൾക്കു ഞെട്ടൽ. അതൊരു പ്രേത ബാധയുള്ള കെട്ടിടമാനെന്നു അവിടെയൊരു സുന്ദരി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവിടെ