പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹാച്ചിക്കോ ഒരു നായയുടെ കഥ

ഇമേജ്
ഹാച്ചിക്കോ ഡോഗ് ******************* ഹാച്ചിക്കോ ഡോഗിന്റെ കഥ എനിക്ക് ആദ്യമായി പറഞ്ഞുതന്നത് എന്റെ ഗുരു ശങ്കരൻ കുട്ടി മാഷായിരുന്നു. അദ്ദേഹം സയസും ഇംഗ്ലീഷുമാണ് പഠിപ്പിച്ചിരുന്നത്. ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുന്ന കാലം വൈകുന്നേരങ്ങളിലുളള ഇംഗ്ലീഷ് സെക്കന്റെ് പിരീഡിൽ ഒരിക്കൽ അദ്ദേഹം ഞങ്ങൾക്ക് ഈ കഥ പറഞ്ഞുതന്നു. ഒരു മനുഷ്യനും അയാൾ വളർത്തിയ നായും തമ്മിലുണ്ടായ അതിശയകരമായ ആത്മബന്ധത്തിന്റെ കഥ. ഈയിടെ ഈ സംഭവത്തെ അടിസ്ഥനമാക്കി നിർമ്മിച്ച ഹാച്ചിക്കോ എന്ന ഇംഗ്ലീഷ് സിനിമ കാണാൻ എനിക്കവസരമുണ്ടായി . വല്ലാത്തിരനുഭൂതിയോടെ ഞാനത് കണ്ടു തീർത്തു. നന്ദിപൂർവ്വം ഞാനെന്റെ ഗുരുവിനെ ഓർത്തു. സ്നേഹപൂർവ്വം എന്റെ സഹപാഠികളെ ഓർത്തു. ഗൃഹാതുരത്വത്തോടെ പൊയ്പോയ ആ കലത്തെ ഓർത്തു... കഥ ഇങ്ങനെയാണ്‌ ..... ബ്രിട്ടനിൽ ഒപ്പേറെ മാസ്റ്ററായ പാർക്കർ തന്റെ ജോലിസ്ഥലത്തു നിന്നു മടങ്ങവേ അയാൾക്കൊരു നായ്കുട്ടിയെ കിട്ടുന്നു. ആരിലും കൗതുക മുണർത്തുന്ന മിടുക്കനായ ഒരു നായ്കുട്ടി. ആർക്കെങ്കിലും നഷ്ടപ്പെട്ടുപോയ പപ്പിയായിരിക്കും എന്നു കരുതി അയാൾ അതിനെ അധികൃതരെ ഏല്പിക്കാൻ ശ്രമിച്ചു. പക്ഷേ അത് അയാളെ വിട്ട് പോകാൻ തയ്യാറല്ലായിരുന്നു.

കടൽ പാലം

ഇമേജ്
വാശിക്കാരനായ അച്ഛനും അത് വിലവെക്കാത്ത മകനും ഇന്നലെ ഞാനൊരു സിനിമ കണ്ടു . കടൽ പാലം . മക്കളെ അനുസരിച്ച് പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തലമുറയുടെ കാലത്തുനിന്നുകൊണ്ട് അങ്ങകലെ മക്കളെ അനുസരിപ്പിച്ച് അടക്കി ഭരിച്ചിരുന്ന കാലത്തെ ഒരു പിതാവിന്റെയും മക്കളുടേയും കഥ ആകാലത്തിന്റെ പ്രതി നിധിയായ എന്നിൽ കൗതുകയും ഗൃഹാതുരത്തവും ഉണർത്തി എന്ന് പ്രത്യേകം പറയേണ്ട തില്ലല്ലോ ?...  ജ്യേഷ്ഠനും അനുജനും         യജമാനനും ഭൃത്യനും ഉഗ്രപ്രതാപിയും ദുരഭിമാനിയുമായ കൈമൾ വക്കീലും ( സത്യൻ ) മക്കളും അടങ്ങുന്ന കുടുംബം . അച്ഛന്റെ കാഴ്ച നഷ്ടപ്പെട്ട് ആശുപത്രിയിൽ നിന്നും തിരിച്ചെത്തുന്നേടത്താൺ കഥതുടങ്ങുന്നത് . മക്കളെ സ്വകാര്യ സ്വത്തുപോലെ കരുതി അടക്കി ഭരിക്കുന്ന അദ്ദേഹത്തിന്ന് മൂന്നുമക്കൾ മൂത്തവൻ രഘു ( സത്യൻ ). അച്ഛനെ ധിക്കരിക്കാൻ കിട്ടുന്ന ഒരവസരവും മൂപ്പർ പാഴാക്കുന്നില്ല . തന്റെ ഇഷ്ടത്തിന്നു വിപരീതമായി വിവാഹം കഴിപ്പിച്ചതിന്റെ വെറുപ്പ് അവസരം കിട്ടുമ്പോഴെല്ലാം പ്രകടിപ്പിക്കുന്ന നിഷേധിയായി അദ്ദേഹം വിലസുന്നു . അച്ഛൻ നിർബന്ധിച്ച് വിവാഹം വിവാഹം കഴിപ്പിച്ച തന്റെ നിഷ്കളങ്കയായ ഭാര്യയെ ഉള്ളുകൊണ്ട് ഇഷ്ടമായിട്ടും ആസ