പോസ്റ്റുകള്‍

മാർച്ച്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബ്രേവ് ഹാർട്ട്

ഇമേജ്
ബ്രേവ് ഹാർട്ട് *************** പീഢന പർവ്വങ്ങളിൽ നിന്നും മഫ്ത അഴിപ്പിക്കലുകളിൽ നിന്നും അഴിമതിക്കഥകളിൽ നിന്നുമൊക്കെ ഒരു ചെറിയ ഇടവേള... വില്ല്യം വാലസ് എന്ന ധീരനും ദേശാഭിമാനിയുമായ ചെറുപ്പക്കാരന്റെ ബാല്ല്യകാല ദുഖങ്ങളുടേയും അനാഥത്വത്തിന്റെ വിഹ്വലതകളുടേയും പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും ഈടു കഥ. ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ചരിത്ര സിനിമയെന്ന ആവേശത്തോടെ തന്നെ കണ്റ്റു പൂർത്തിയാക്കാൻ കഴിയുന്ന പടം. അലക്സാണ്ടർ മൂന്നാമന്റെ മരണത്തെ തുടർന്ന് ഇംഗ്ലണ്ടിലെ എഡ്വേർ ഡ് ഒന്നാമൻ രാജാവ് സ്കോട്ട് ലാന്റ് കീഴടക്കിയ കാലം രാജാവിന്റെ കാപട്യത്തിനും കിങ്കരന്മാരുടെ ക്രുരതകൾക്കും ഡച്ച് ജനത പാത്രമാകുന്നു. ഇതിനെതിരെ ഡച്ചു ജനത നടത്തിയ ചെറുത്തു നില്പുകളുടേപശ്ചാത്തലത്തിൽ നെയ്തെടുത്ത കഥയാണ്‌ ബ്രേവ് ഹാർട്ട്. ചെറുത്തു നില്പിൽ തെന്റെ പിതാവിന്റെയും സഹോദരന്റെയും മരണത്തിന്ന് ബാലനായ വില്ല്യം വാലസ്സിനു സാക്ഷിയാകെണ്ടി വരുന്നു. അനാഥനായിത്തീർന്ന വാലസ്സിനെ പിതൃ സഹോദരൻ ഏറ്റെടുക്കുകയും യൂറോപ്പുമുഴുവൻ കൊണ്ടു നടന്ന് കാണിക്കയും വിദ്യാഭ്യാസം നല്കുകയും ചെയ്യുന്നു. എഡ്വേർഡ് രാജാവ് ത