പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീല വെളിച്ചം പിന്നെ ഭാർഗ്ഗവീനിലയവും

ഇമേജ്
പണ്ടൊരിക്കൽ ബേപ്പൂർ സുൽത്താന്‌ കുറച്ചുകാലം ആളൊഴിഞ്ഞ ഒരു വീട്ടിൽ താമസിക്കേണ്ടി വന്നു. പ്രേത ബാധയുണ്ടെന്ന വിശ്വാസത്തിൽ ആരും താമസിക്കാതെ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ അദ്ദേഹം ചെന്നു പെട്ടു. അറിഞ്ഞുകൊണ്ടല്ല വാടക കുറഞ്ഞ ഒരു വീടന്വേഷിച്ചു ചെന്നെത്തിയതാണ്‌. അവിടെ നിന്നുണ്ടായ അനുഭവത്തിന്റെ വെളിച്ചത ്തിൽ അദ്ദേഹം എഴുതിയ ചെറുകഥയാണ്‌ നീല വെളിച്ചം. വിശാലമായ പറമ്പിനകത്ത് ഒറ്റപ്പെട്ടു നില്കുന്ന വലിയ മാളികവീട് കഥയെഴുതാൻ പറ്റിയ പരിസരം പാർത്തു നടക്കുകയായിരുന്ന മൂപ്പർക്ക് പരിസരം നന്നേ ബോധിച്ചു. മുൻകൂർ വാടകയും കൊടുത്തു പൊടിയും മാറാലയും കേറി കിടന്നിരുന്ന വീട് അടിച്ചു തളിച്ച് വൃത്തിയാക്കി ഉള്ള വസ്തു വകകളും കൊണ്ട് കയറിക്കൂടിയപ്പോഴേക്കും നേരം ഇരുട്ടി. ഭക്ഷണമെന്തെങ്കിലും കഴിക്കാ മെന്നു കരുതി കുറച്ചകലെയുള്ള ചായക്കടയിൽ ചെന്നു. കഥാകാരനാണെന്നും കുറച്ചുനാൾ ഇവിടെയൊക്കെ ഉണ്ടാകുമെന്നും പരിചയപ്പെടുത്തി കടക്കാരനു സന്തോഷം. ആളൊഴിഞ്ഞു കിടന്നിരുന്ന മാളികവീട്ടിലാണു താമസം എന്നു കേട്ടപ്പോൾ അയാൾക്കു ഞെട്ടൽ. അതൊരു പ്രേത ബാധയുള്ള കെട്ടിടമാനെന്നു അവിടെയൊരു സുന്ദരി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവിടെ

Rabbit proof fence ( റാബിറ്റ് പ്രൂഫ് ഫെൻസ് )

ഇമേജ്
    റാബിറ്റ് പ്രൂഫ് ഫെൻസ്  വംശ ശുദ്ധീകരണം ലക്ഷ്യമിട്ട് സർക്കാർ ഒരു ജനതയോട് ചെയ്ത ക്രൂരതയുടെ ചിത്രീകരണമാണ്‌ ഈ ആസ്ത്രേല്യൻ ചിത്രം . ഫോളോ ദി റബിറ്റ് പ്രൂഫ് ഫെൻസ് എന്ന ഡോറിസ് പിൽക്കിങ്ങ് ടണ്ണിന്റെ നോവലിനെ ആസ്പദമാക്കി കൃസ്റ്റൈൻ ഓൽസൺ രചിച്ച തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് PhilippNoyce,Everlyn,Sampi, Kenneth,DevidGulpilil തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു വെള്ളക്കാർക്ക് അസ്റ്റ്രേലിയൻ ആദിവാസികളിൽ ജനിച്ച മക്കളെ അവർ ഹാഫ് കാസ്റ്റ് എന്നു വിളിച്ചു . അവരെ രക്ഷിച്ച് ശുദ്ധീകരിച്ചെടുക്കാൻ അവർ പദ്ധതികളാവിസ്കരിച്ചു . ഇതിന്നായി അവർ പ്രൊട്ടക്റ്റർ മാരെ നിയമിച്ചു . അവർ ആദിവാസികോളനികളിൽ തെരഞ്ഞ് അവരെ പിടിച്ചെടുത്തു . സ്വന്തം മാതാപിതാക്കളിൽ നിന്നും വേർപെടുത്തി അവർക്കായി പ്രത്യേകം സ്കൂളുകൾ സ്ഥാപിച്ചു . അവിടെ നിന്നും പുറത്തു വരുന്നവരെ അവരുടെ ജീവിതനിലവാരം ഉയർത്താനെന്ന നിലയിൽ വെള്ളക്കാരുടെ വേലക്കാരായി നിയമിക്കുന്നു . പിന്നീട്‌ അവർ വിവാഹിതരാവുകയാണെങ്കിൽ അത് വേള്ളക്കാരെയായിരിക്കണം അങ്ങനെ അവരുടെ രക്തം ശുദ്ധമാകുകയും കലർപ്പുള്ളരക്തം കൊണ്ടു ണ്ടാകുന്ന ദോഷങ്ങളിൽ നിന്നു രക്ഷപ്പെടുകയും ചെയ്യും . ഇതൊരു വ

Wait Until Dark- വെയിറ്റ് അണ്ടിൽ ഡാർക്ക്

ഇമേജ്
സ്ത്രീശാക്തീകരണം ആഗ്രഹിക്കുന്നവർ തന്റെ കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഈ പടം കാണിച്ചു കൊടുക്കേണ്ടതാണ്‌‌ . കുറുക്കനെ കാണുമ്പോഴേക്കും സുരക്ഷിതമായ മരക്കൊമ്പിൽ നിന്നും കുറുക്കന്റെ വായിലേക്കു ബോധം കെട്ടു വീഴുന്ന പിടക്കോഴികളെപ്പോലുളള മഹിളാരത്നങ്ങൾ പ്രത്യേകം കണ്ടിരിക്കേണ്ടപടം . ആയിരത്തിത്തൊള്ളായിരത്തി എൺപത്തിഒമ്പതിൽ ദൂർദർശനിൽ നിന്നും കണ്ടതാണ്‌ അന്നു തന്നെ ആപടത്തിന്റെ കഥ വല്ലാണ്ട് ആകർഷിച്ചിരുന്നു . പിന്നീട് ഈയിടെ ഇതിന്റെ ഒരു എ വി ഐ കോപ്പികിട്ടി കണ്ടപ്പോൾ തോന്നി ഇത് സുഹൃത്തുക്കളുയി മായി പങ്കു വെക്കേണ്ടതാണ്‌‌ എന്ന് . സുസി ഹെഡ്രിക്സ് എന്ന് അന്ധയായ വീട്ടമ്മ താമസിക്കുന്ന ഫ്ലാറ്റിൽ അവരറിയാതെ വന്നു പെട്ട മയക്കുമരുന്ന്‌ പൊതികൾ . അതന്വേഷിച്ചെത്തുന്ന കൊടും ക്രൂരനായ ഒരു കുറ്റവാളി റോഡ്. അയാളെ സഹായിക്കാൻ നിർബന്ധിതരാവുകയും പിന്നീട് അയാളുടെ കൈകൊണ്ടു തന്നെ കൊല്ലപ്പെടുകയും ചെയ്യുന്ന രണ്ടു തട്ടിപ്പുകാർ. ഇവരുടെ ചെയ്തികളിൽ നിന്നു രക്ഷപ്പെടാൻ അന്ധയായ ആവീട്ടമ്മ നടത്തുന്ന കഠിനപരിശ്രമം . അതിന്റെ അവസാനം അവർ വിജയം കാണുന്നേടത്ത് പടം അവസാനിക്കുന്നു . കാണികൾക്ക് ആശ്വാസനിശ്വാസങ്ങൾ സമ്മാനിച്ചു