പോസ്റ്റുകള്‍

മേയ്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Raider on The Rain ( മഴയത്തെത്തിയ സഞ്ചാരി )

ഇമേജ്
  ചില്ലു ജാലകത്തിലൂടെ പുറത്തു പെയ്യുന്ന മഴ നോക്കിനില്കുകയായിരുന്നു മെല്ലി . ചാറിപ്പെയ്യുന്ന മഴയിലേക്ക് കൂസലില്ലാതെ ബസ്സിറങ്ങിയ അപരിചിതനെ അവള്‍‌കണ്ടു . തന്റെ വരും ദിനങ്ങളിലേക്ക് വലിയൊരു തലവേദനയാണീ വന്നിറങ്ങുന്നത് എന്ന് അവള്‍ ഓര്‍ത്തതു പോലുമില്ല . അടുത്ത അഞ്ചു ദിവസങ്ങളില്‍ അവളനുഭവിച്ച വ്യഥകളുടെ സങ്കര്‍ഷഭരിതമായ ചിത്രീകരണമാണ്‌ Raider on The rain.     അവള്‍ അമ്മയുടെ വീട്ടിലായിരുന്നു . അമ്മ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ ഷോപ്പില്‍ കൊടുത്ത് തനിക്കു നാളെ പങ്കെടുക്കാനുള്ള വിവാഹത്തിന്‌ പുതിയ വസ്ത്രവുമെടുത്ത് വീട്ടില്‍ പോയി ജോലികഴിഞ്ഞു വരാനിരിക്കുന്ന വൈമാനികനായ ഭര്‍ത്താവിനെ കാത്തിരിക്കുക എന്നതായിരുന്നു മെല്ലിയുടെ പരിപാടി . അമ്മയുടെ കുത്തഴിഞ്ഞ ജീവിതം മടുത്ത് ഒഴിഞ്ഞു പോയ തന്റെ പിതാവിനെക്കുറിച്ച് ദുഖിക്കുന്ന മെല്ലി തന്റെ ഭര്‍ത്താവിനെ വളരെയേറെ സ്നേഹിച്ചിരുന്നുവെങ്കിലും അതൊന്നും മനസ്സിലാക്കാത്ത ഭര്‍ത്താവ് ടോണി , മെല്ലിയെ മറ്റൊരാള്‍ നോക്കുന്നതുപോലും ഇഷ്ടപ്പെടാത്ത വിധം അസൂയാലുവായിരുന്നു . തുണിക്കടിയില്‍ വെച്ച് അവള്‍ വസ്ത്രം മാറുന്നത് തുറിച്ചു നോക്കിക്കൊണ്ട് കുറച്ചു മുമ്പ് അമ്മയുടെ

NORTH 24 കാതം

ഇമേജ്
നല്ലൊരു സിനിമകണ്ടു . 24 കാതം നോര്‍ത്ത് .... സ്വന്തം തൊണ്ടിനകത്ത് (Shell) ഒതുങ്ങിക്കൂടിയ ഒരു യുവാവ് ... ബുദ്ധിമാന്‍ സ്വന്തം തൊഴിലില്‍ അസാമാന്ന്യമാം വിധം പ്രവീണന്‍ . പക്ഷേ പറഞ്ഞിട്ടെന്താ കൂടെയുള്ളവര്‍ക്കൊന്നും ഒത്തു പോകാന്‍ പറ്റാത്തവിധം തന്നില്‍ തളച്ചിടപ്പെട്ടവന്‍ വൃത്തിരാക്ഷസന്‍ ... കുടുംബവും സഹപ്രവര്‍ത്തകരും അയാളെ കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ച് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍ . അങ്ങനെയിരിക്കെ ഒരു ദിവസം അയാള്‍ക്ക് തൊഴില്‍ സംബന്ധമായി തിരുവനന്‍ന്തപുരം വരെ പോകേണ്ടിവരുന്നു . പോകാതിരിക്കാന്‍ പുള്ളി പടിച്ചപണി പതിനെട്ടും പയറ്റുന്നുണ്ട് . അങ്ങനെ വണ്ടിയില്‍ കയറി . കൂടെ ഒരു യുവതിയും ഒരുവൃദ്ധനും . യാത്രയ്കിടെ വൃദ്ധന്‌ഒരു ഫോണ്‍‌വരുന്നു . ഭാര്യയ്ക് സുഖമില്ല എന്ന്‌ .. വിവരം കേട്ടതും അദ്ദേഹം കുഴഞ്ഞു വീഴുന്നു . അതുകണ്ട് യുവതി അദ്ദേഹത്തെ കോഴിക്കോട്ടേക്ക് വണ്ടികയറ്റി വിടാനായി അടുത്തസ്റ്റേഷനില്‍ ഇറങ്ങുന്നു . തിരക്കില്‍ വൃദ്ധന്റെ ഫോണ്‍‌താഴെ വീഴുന്നു . ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നങ്ങളേ അല്ല എന്ന് വിധം നായകന്‍ ഇരിക്കുകയാണ് . വൃദ്ധനും പെണ്‍കുട്ടിയും ഇറങ്ങി അല്പം കഴിഞ്ഞപ്പോള്‍ താഴെ കിട

As far as my Feet Will Carry Me ( എന്റെ പാദങ്ങള്‍ എന്നെ താങ്ങുവോളം ).

ഇമേജ്
As Far as My Feet Will Carry Me ( എന്റെ പാദങ്ങള്‍ എന്നെ താങ്ങുവോളം  ) ഭരണകര്‍ത്താക്കള്‍‌ യുദ്ധം ചെയ്യാന്‍ കല്പിക്കുമ്പോള്‍ യാതൊരെതിര്‍പ്പും കൂടാതെ അനുസരിക്കാന്‍ കടപ്പെട്ടവരാണ്‌ പട്ടാളക്കാര്‍ . തങ്ങളുടെ കൃത്യനിര്‍വ്വഹണത്തിനിടെ അവര്‍ അനുഭവിക്കേണ്ടി വരുന്നയാതനകള്‍ കൊണ്ട്‌ അവര്‍ ഇതിഹാസങ്ങള്‍ രചിക്കുന്നു . യുദ്ധത്തിനിടെ യോദ്ധാക്കള്‍ പിടിക്കപ്പെടുമ്പോള്‍ അയാള്‍‌ ശത്രുരാജ്യത്ത് വിചാരണചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു . ഇത്തരത്തില്‍ സോവിയറ്റു യൂണിയന്റെ പിടിയില്‍ പെട്ട് ഇരുപത്തഞ്ച് വര്‍ഷം സൈബീരിയയിലെ തൊഴില്‍ ക്യാമ്പില്‍ തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ട ക്ലമെന്‍സ് ഫോറെല്‍ എന്ന ജര്‍മ്മന്‍ പട്ടാളക്കാരന്റെ ഉദ്യോഗജനകമായ രക്ഷപ്പെടലിന്റെ കഥയാണ്‌As Far as My Feet Will Carry Me ( എന്റെ പാദങ്ങള്‍ എന്നെ താങ്ങുവോളം) . തന്റെ പ്രിയതമയോടും കുഞ്ഞിനോടും അടുത്ത കൃസ്തുമസ്സിന്‌ വരാമെന്ന് വാഗ്ദാനം ചെയ്ത് വണ്ടിയില്‍ കയറുന്നേടത്തു തുടങ്ങി എട്ടു വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൃസ്തുമസ്സിന്‌ഫോറെല്‍ തന്റെ കുടുംബത്തിലെത്തിച്ചേരുന്നേടത്ത് അവസാനിക്കുന്ന ചിത്രം നെഞ്ചിടിപ്പോടെ കണ്ടു പൂര്‍ത്തിയ

What is that....

ഇമേജ്
 വെറും  അഞ്ചു മിനിട്ടു നേരം  കൊണ്ട്‌, കോണ്‍സ്റ്റന്റൈന്‍ ലാവോസിന്റെ ഈ ഹ്രസ്വചിത്രം മനുഷ്യബന്ധത്തിന്റെ ചേതോഹര ഭാവങ്ങള്‍ അതി വിദഗ്ദമായി വരച്ചുകാട്ടുന്നു.   വീട്ടുമുറ്റത്തെ മരത്തണലിലെ ചാരുപടിയില്‍ ഇരിക്കുന്ന വൃദ്ധനായ പിതാവും  യുവാവായപുത്രനും. പിതാവ് പ്രകൃതിയെ ശ്രദ്ധിച്ചുകൊണ്ട്  വെറുതെയിരിക്കുകയാണ്‌. പുത്രന്‍ കാര്യമായ പത്ര പാരായണത്തിലും. ചുറ്റും  ഹരിതാഭമായ പ്രകൃതി മരങ്ങളും  കുറ്റിച്ചെടികളും  കൊണ്ട് സമൃദ്ധമായ പരിസരം. പാറിനടക്കുന്ന കുരുവികള്‍. പെട്ടന്ന് അടുത്ത ഇലപ്പടര്‍പ്പില്‍ വന്നിരുന്ന ഒരു കുരുവിയെ ശ്രദ്ധിച്ച് പിതാവ് ചോദിച്ചു "അതെന്താണ്‌" മകന്‍ ഉദാസീനനായി പറഞ്ഞു അതൊരു കുരുവിയാണ്‌. അല്പനേരം  കഴിഞ്ഞ് വൃദ്ധന്‍ വീണ്ടും  ചോദിക്കുന്നു ..അതെന്താണ്‌ ? മകന്‍ ആവര്‍ത്തിച്ചു അതൊരു കുരുവിയാണ്‌...ഒന്നുരണ്ടു തവണകൂടി അച്ഛന്‍ ചോദ്യം  ആവര്‍ത്തിച്ചപ്പോഴേക്കും  മകന്റെ ക്ഷമതീര്‍ത്തും  നശിച്ചുപോയി... എത്രതവണപറഞ്ഞു അതൊരു കുരുവിയാണെന്ന് അങ്ങിതെന്തു ഭാവിച്ചിട്ടാണ്‌എന്നൊക്കെ പിതാവിനോട് മകന്‍ കയര്‍ക്കവേ അക്ഷോഭ്യനായി അയാള്‍‌ വീട്ടിനകത്തേക്ക് കയറിപ്പോകുന്നു....  പിതാവിനോട് അങ്ങനെ പെരുമാറിയതുകൊണ

The Way Back (ദ വേ ബാക്ക്)

ഇമേജ്
ലോങ്ങ് വാക്ക് എന്ന നോവലിനെ ആധാരമാക്കി പീറ്റര്‍ വീയര്‍ സംവിധാനം ചെയ്ത സിനിമയാണ്‌ ദ വേ ബാക്ക്. 1941 രണ്ടാം ലോക മഹായുദ്ധപശ്ചാത്തലത്തില്‍ നടന്ന കഥ. മനുഷ്യന്റെ സ്വാതന്ത്ര്യവാഞ്ചവളരെ ഹൃദ്യമായി ഈപടത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു . ജീവിതത്തിന്റെ വിവിധതുറകളില്‍ നിന്നുള്ളവര്‍ ഭിന്ന ദേശക്കാര്‍... ചാരക്കുറ്റം ചുമത്തപ്പെട്ട ഒരു പോളിഷ് പട്ടാള ഓഫീസര്‍, റഷ്യയില്‍ വന്നുപെട്ട ഒരു അമേരിക്കന്‍ എഞ്ചിനീയര്‍, ഒരു സിനിമാനടന്‍, വാല്‍ക്ക എന്ന റഷ്യന്‍ കുറ്റവാളി,ഒരു പോളിഷ് ചിത്രകാരന്‍, ഒരു പാതിരി,ഒരു യൂഗോസ്ലാവ്യന്‍ അകൗണ്ടന്റ്, തുടങ്ങിയവര്‍ ഇവരെല്ലാം സൈബീരിയയിലെ ഒരു തടങ്കല്‍ പാളയത്തില്‍ ശിക്ഷ അനുഭവിക്കുകയാണ്‌. ഉറപ്പായമരണത്തെ മുന്നില്‍ കണ്ടു കൊണ്ട് കനത്ത മഞ്ഞു വീഴ്ചയുള്ള ഒരു രാത്രിയില്‍ ഇവര്‍ തടവുചാടുന്നു.. അടിമയായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് സ്വാതന്ത്ര്യത്തിനുള്ള ശ്രമത്തിനിടെ മരിക്കുന്നതാണ്‌ എന്നതായിരുന്നു അവര്‍ക്കു പ്രചോദനം. കൂട്ടത്തില്‍ രാത്രിയില്‍ കണ്ണുകാണാന്‍ വിഷമമുണ്ടായിരുന്ന കാശിക്ക് .....തുടക്കത്തില്‍ തന്നെ തണുപ്പില്‍ ഉറഞ്ഞ്മരണത്തോടടുത്തപ്പോള്‍ അയാള്‍ക്കൊരു ദ