പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ടെർമിനൽ 1

ഇമേജ്
ഇതൊരു സിനിമാ നിരൂപണം മാത്രമാകുന്നു... രാവിലെ എഴുന്നേറ്റ് ഫേസ് ബുക്ക് നോക്കിയപ്പോൾ കണ്ടു പാസ്പോർട്ട് പരിഷ്കരിക്കാൻ പോകുന്നതായി ഏതോ സുഹൃത്തിന്റെ  പോസ്റ്റ്.  കള്ളപ്പാസ്പോർട്ടുകളെ നിയന്ത്രിക്കാൻ നിലവിലുള്ള പാസ്പോർട്ടുകളെയാകമാനം  പരിഷ്കരിക്കാൻ പോകുന്നുവത്രേ. കണ്ടതും നോരോ നുണയോ എന്ന് ചിന്തിക്കാനൊന്നും പോയില്ല ആദ്യം ചെറുതായൊന്ന് ഞെട്ടി. കള്ളനോട്ട് നിയന്ത്രിച്ചപ്പോൾ എന്നെപ്പോലുള്ളവർക്ക് കിട്ടിയ പണി മനസിൽ വന്നപ്പോൾ സാമാന്യം വലിയ ഒരു ഞെട്ടലു കൂടി ഞെട്ടി. ഏതു പാതിരാക്കായിരിക്കും അശനിപാതം സംഭവിക്കുക എന്നറിയില്ലല്ലോ. ദുരന്തങ്ങളെ അല്പം തമാശ കലർത്തി ചിന്തിച്ചാൽ ടെൻഷൻ കുറയും എന്നാണ്‌ എന്റെ അനുഭവം......  സിങ്കപ്പൂരിൽ നിന്നു മടങ്ങുന്നവഴിക്കാണ്‌‌ഇടി വെട്ടുന്നത് എങ്കിൽ ഉണ്ടായേക്കാവുന്ന പുകിലുകൾ ഓർത്തു.  സിങ്കപ്പൂര്‌ നിന്നും വിട്ട് കോലാലമ്പൂരെത്തുമ്പോഴാണു കൽപന എങ്കിൽ പിന്നത്തെ കാര്യം പറയാനുമില്ല. ഇല്ലത്ത് നിന്ന് വിടുകയും ചെയ്തു അമ്മാത്ത്ക്ക് എത്തിയതു മില്ല എന്ന പോലെയാകും എന്റെ ഗതി .ഇവിടെയാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് മകന്റെ കൂടെ കൂടാം. കൊച്ചിയിലിറങ്ങിയ ശേഷമാണെങ്കിൽ ബാങ്കിൽ ക്യൂനില്കുന്ന ഏർപ

മക്കനാസ് ഗോൾഡ് 1969

ഇമേജ്
പ്രസിദ്ധമായ റെഡിന്ത്യൻ ഐതിഹ്യമാണ് കാനൺ ഡെലോറോ എന്ന സ്വർണ്ണത്താഴ് വര... അഘാതമായ മലയിടുക്കിനു താഴെയുള്ള ഈ താഴ് വര കൃത്യമായി എവിടെയാണെന്ന് പുറം ലോകത്തിന്ന് അജ്ഞാതമാണ്. നിധിക്ക് അപ്പാചെ ദേവതകൾ കാവൽ നിൽകുന്നു എന്നാണ് റെഡിന്ത്യൻ വിശ്വാസം. അമേരിക്കയിലേക്ക് കുടിയേറിയ സാഹസികരായ വെള്ളക്കാർ സ്വർണ്ണം കണ്ടെത്താൻ പല സാഹസികയാത്രയും നടത്തിയ കൂട്ടത്തിൽ ആഡംസ് എന്നൊരാളും കൂട്ടുകാരും വർഷങ്ങൾക്ക് മുമ്പ് ഈ താഴ്വരകണ്ടെത്തി. പക്ഷേ റെഡിന്ത്യക്കാർ അയാളുടെ കൂടെയുള്ളവരെയൊക്കെ കൊല്ലുകയും അയാളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് ഈ പ്രദേശം ലോസ്റ്റ് ആഡംസ് എന്ന് അറിയപ്പെട്ടു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവിടത്തെ മാർഷലായ മക്കാന ഈ പ്രദേശത്ത് വന്ന് പെടുന്നു. അപ്പോഴും പല സാഹസികരും നിധി അനേഷിച്ച് അലയുന്നുണ്ട് എന്ന് സ്ഥലത്തെ നിയമപാലകനായ മക്കാനക്ക് അറിയാം. സ്വാഭാവികമായും അദ്ദേഹം സ്വർണ്ണത്താഴ്വരയിൽ തല്പരനുമാണ്. ഈ ഐതിഹ്യത്തെ പ്രമേയമാക്കി 1969 ൽ നിർമ്മിക്കപ്പെട്ട ഹോളീവുഡ് സിനിമയാണ് മക്കനാസ് ഗോൾഡ്. ഹെക്ക് അല്ലൻ കഥയും കാൾ ഫീർമാൻ തിരക്കഥയും എഴുതി ലീ തോംസൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സുപ്രസിദ്ധ ഹോളീവുഡ് താരങ്ങളായ

സ്വർഗ്ഗത്തിന്റെ നിറങ്ങൾ ( The color of Paradise)

ഇമേജ്
           സ്വർഗ്ഗത്തിന്റെ നിറങ്ങൾ (The color of Paradise) മുഹമ്മദ് എന്ന അന്ധനായ ബാലന്റെ വിഹ്വലത കളുടേയും ദുഖങ്ങളുടേയും കഥയാണ് കളർ ഓഫ് ഹെവൻ എന്ന മജീദ് മജീദിയുടെ ഇറാനിയൻ സിനിമ . അവൻ ഒരു അന്ധ വിദ്യാലയത്തിൽ പഠിക്കുകയാണ് . സ്കൂളിലെ സമർത്ഥരായ കുട്ടികളിലൊരുവനാണു മുഹമ്മദ് . വേനലവധിയായി . കൂട്ടുകാരുടെ മാതാപിതാക്കളെല്ലാം എത്തി അവരെ സ്നേഹപൂർവ്വം അവരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നേടത്ത് സിനിമ തുടങ്ങുന്നു .   പക്ഷേ മുഹമ്മിതിന്റെ അച്ഛൻ മാത്രം എത്തിയില്ല .‌ അവസാനം അവൻ മാത്രം സ്കൂൾ മിറ്റത്തെ ചാരുപടിയിൽ ബാക്കിയാകുന്നു . ചുറ്റുമുള്ള ശബ്ദങ്ങളൊക്കെ ആസ്വദിച്ചുകൊണ്ട് ഒറ്റക്കിരിക്കവേ അവനൊരു കൊച്ചു കുരുവിയുടെ കരച്ചിൽ കേൾക്കുന്നു . കൂട്ടിൽ നിന്നും വീണു പോയ കിളിയുടെ കരച്ചിലിനോടൊപ്പം അത് കേട്ട് കിളിയെ പിടിക്കാൻ ഓടി വരുന്ന പൂച്ചയുടെ കരച്ചിലും അവൻ കേട്ടു . അവൻ തപ്പിത്തടഞ്ഞ് കിളിയെ കണ്ടെത്തി അതിനെ അതിന്റെ കൂട്ടിൽ തിരിച്ചെത്തിച്ചു വീണ്ടും ബെഞ്ചിൽ വന്നിരിപ്പായി .   നേരമിരുണ്ടു സ്കൂളിൽ നിന്നും മടങ്ങുകയായിരുന്ന സ്നേഹ നിധിയായ അവന്റെ അദ്യാപകൻ ഒറ്റക്കിരിക്ക് ഇരിക്കുക യായിരുന്ന അവനെ സമധാനിപ്പിച്ച് ഹ

ചിൽഡ്രൻസ് ഓഫ് ഹെവൻ

ഇമേജ്
ഒന്നോർത്താൽ കാര്യം നിസ്സാരമാണ്. വെറും ഒരു ജോഡി ചെരിപ്പ്. അതും വളരെ ദരിദ്രയായ പെൺകുട്ടിക്ക് നഷ്ടപ്പെട്ടുപോയ ഒരു ജോഡി ചെരിപ്പിന്റെ കഥ. പക്ഷേ പ്രതിഭാശാലിയായ മാന്ത്രികന്റെ കയ്യിൽ കിട്ടുന്ന വർണ്ണക്കടലാസും വളപ്പൊട്ടുകളും കൗതുകവസ്തുക്കളായി മാറുന്നതു പോലെ ഈ കുട്ടിയുടെ ചെരിപ്പിന്റെ കഥ സുപ്രസിദ്ധ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ കയ്യിൽ കിട്ടിയപ്പോൾ ഹൃദയസ്പൃക്കായ ഒരു ചലച്ചിത്രമായ പുനർജ്ജനിച്ചിരിക്കുന്നു...  വളരെ ദരിദ്രരായ മാതാപിതാക്കളുടെ മക്കളാണ് അലിയും അനുജത്തി സാറയും. ചെരുപ്പുകുത്തി ഒരു കൊച്ചു ചെരിപ്പ് സൂക്ഷ്മമായി നന്നാക്കുന്നേടത്ത് തുടങ്ങുന്നു.... ചെരിപ്പുകുത്തിയുടെ അടുത്തുനിന്നും നന്നാക്കി വാങ്ങിയ സാറയുടെ ചെരിപ്പുകൾ ഒരു പൊതിയിലാക്കി പച്ചക്കറിക്കടയുടെ മുന്നിൽ കാലിയായ തക്കാളിപ്പെട്ടികൾക്കിടയിൽ വെച്ച്, അലി ഉരുളക്കിഴങ്ങ് വാങ്ങാൻ കടയിലേക്ക് കയറി. ഉരുളക്കിഴങ്ങ് തെരഞ്ഞെടുക്കുന്നതിനിടെ പുറത്ത് ആക്രിപെറുക്കുന്ന ഒരാൾ പഴയവസ്തുക്കൾക്കൊപ്പം ചെരിപ്പിന്റെ പൊതിയും എടുത്തുകൊണ്ട് പോകുന്നു. ഇതറിയാതെ പുറത്തുവന്ന അലി ചെരിപ്പുകൾ തക്കാളിപ്പെട്ടികൾക്ക് ഇടയിൽ വീണിരിക്കുമെന്ന് കരുതി തിരയവേ പെട്ടികളെല്ലാംകൂ