പോസ്റ്റുകള്‍

2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാക്കയും കുയിലും

മാവിൻ കൊമ്പിലെ തന്റെ കൂടിന്നരികിലിരുന്ന് ചിറകുകൾ മിനുക്കുകയായിരുന്നു കാക്ക. പരിഹാസസ്വരത്തിൽ ചിലച്ചുകൊണ്ട് കൂട്ടിനരികിൽ വന്നിരുന്ന പെൺകുയിൽ അവളോടു പറഞ്ഞു "നിങ്ങൾ കാക്കകൾ വലിയ മണ്ടന്മാരാണ്.! " എങ്ങിനെയെങ്കിലും പ്രകോപിപ്പിച്ച് കാക്കയെ അവിടെനിന്നകറ്റിയിട്ടു വേണമായിരുന്നു അവൾക്ക് കാക്കക്കൂട്ടിൽ മുട്ടയിടാൻ. ഒട്ടും ദേഷ്യപ്പെടാതെ കാക്കപറഞ്ഞു പക്ഷികളിലേറ്റവും ബുദ്ധിമാന്മാരാണു ഞങ്ങൾ എന്നെല്ലാവർക്കുമറിയാം. മനുഷ്യർക്കിടയിൽ പോലും ഞങ്ങളുടെ ബുദ്ധിയും സാമർത്ഥ്യവും പ്രസിദ്ധമാണ്. ഞങ്ങളുടെ മുട്ട കട്ടു തിന്നുക പതിവാക്കിയ സർപ്പത്തെ കൊല്ലാൻ രാജകുമാരുയുടെ മാലയെടുത്ത് പാമ്പിൻ മാളത്തിൽ കൊണ്ടിട്ടതും, കൂജയിലെ ജലനിരപ്പുയർത്താൻ കല്ലു പെറുക്കിയിട്ടതും മൊക്കെ മനുഷ്യർക്കിടയിൽ പ്രസിദ്ധമാണ്. ചിരിയല്പം കോട്ടി പരിഹാസ സ്വരത്തിൽ കുയിൽ പറഞ്ഞു " മനുഷ്യർ ചമച്ച പഴങ്കഥകൾ " തന്റെ കൂടിനു നേരെ അഭിമാനപൂർവ്വം നോക്കിക്കൊണ്ട് കാക്ക തിരിച്ചടിച്ചു. "ഞങ്ങൾ കാലത്തിനനുസരിച്ച് ജീവിത ശൈലിപോലും മാറ്റുന്നവരാണ്. നിനക്കറിയാമോ ഞങ്ങളിപ്പോൾ ചെമ്പുകമ്പിയും വയറും ഉപയോഗിച്ചാണ് കൂടുകൾ പണിയുന്നത്." സ്വന്തം കൂട്ടിൽ അന്യ

മായാലോകത്ത് നടക്കുന്നത്

ബഹു ഭൂരിപക്ഷം ആസ്വാദകരെയും ഭ്രമിപ്പിച്ചിട്ടുളള മായാലോകത്തിനപ്പുറം സിനിമാലോകത്തെക്കുറിച്ച് ഒരേകദേശ ധാരണയുളള ആർക്കും ഇന്ന് ആലോകത്ത് നടക്കുന്ന സംഭവ വികാസങ്ങൾ ഒരു ഞെട്ടലും ഉണ്ടാക്കിയിട്ടുണ്ടാകില്ല. പക്ഷേ ഇത്തരക്കാർ നന്നേകുറവായിരിക്കും എന്നതാണു വസ്തുത. സിനിമാലോകം ഭ്രമണം ചെയ്യുന്നത് കളളപ്പണത്തിന്റെ അച്ചുതണ്ടിലാണ് എന്ന് എല്ലാവർക്കും അറിയാവുന്നകാര്യമാണ്. കയ്യിൽ ആവശ്യത്തിലധികം വെളിയിലിറക്കാൻ പറ്റാത്ത പണമുളളവർ അത് ഒന്ന് വെളുപ്പിച്ചെടുക്കാൻ കണ്ടു പിടിക്കുന്ന മാർഗ്ഗങ്ങളിൽ മുഖ്യമായ ഒന്നാണു സിനിമ. അതുമായി ഇടപെടുന്ന എല്ലാവരിലേക്കും പ്രതിഫലമായി വന്നു ചേരുന്ന ധനത്തിൽ വലിയൊരു പങ്ക് കളളപ്പണമായിരിക്കും. പ്രതിഫലം നിശ്ചയിക്കുന്നത് തന്നെ കറുപ്പിന്റേയും വെളുപ്പിന്റേയും തോത് പറഞ്ഞുറപ്പിച്ചി ട്ടാണ്. മദ്യം മയക്കുമരുന്ന് പെൺ വാണിഭം മുതലായവയുമായൊക്കെ ഈ ലോകത്തെ ബന്ധപ്പെടുത്തി ക്കൊണ്ടുളള വാർത്തകൾ നാം ഇടക്കിടെ  കേൾക്കുകയും മറക്കുകയും ചെയ്യുന്നു. എന്നിട്ടും എല്ലാവരു ആദരിക്കുന്ന ഒരു മാസ്മരികലോകമായി നാം ആലോകത്തെ കരുതി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്കാരത്തിന്റെ നെടും തൂണായി സിനിമയെ  കാണുകയും അതിലെ

സള്ളി

ഇമേജ്
  അമേരിക്കയിൽ നടന്ന ഒരു വിമാനാപകടത്തെ ആധാരമാക്കി എടുത്ത ഇംഗ്ലീഷ് സിനിമയാണ്‌ സള്ളി. വിമാനക്കഥകളോട് കുഞ്ഞുന്നാൾ മുതലേ കമ്പക്കാരനായ എനിക്ക് ഈ പടം വളരെ ഇഷ്ടപ്പെട്ടു. കണ്ടു നോക്കൂ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്നാണ്‌എന്റെ ഒരു ഇത്.... അത് രണ്ടായിരത്തി ഒമ്പത് ജനുവരി പതിനഞ്ചിനായിരുന്നു. അമേരിക്കയിലെ ലാഗാർഡിയാഎയർപോർട്ടിൽ നിന്നും ഷാർലറ്റ്ഡഗ്ലസ് എയർപോട്ടിലേക്ക് പോവുകയായിരുന്ന യു എസ്‌ എയർവേയ്സിന്റെ 1549 വിമാനം എയർബസ് A320, പുറപ്പെട്ട് അധികം കഴിയും മുമ്പ് ഒരപകടത്തിൽ പെട്ടു. വിമാനം പക്ഷിക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. വിമാനം അപ്പോൾ രണ്ടായിരത്തി എണ്ണൂറ് അടി ഉയരത്തിലായിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റൻ സല്ലൻ ബർഗറും സഹായി ജെഫ് സ്കെയിൽസു മായിരുന്നു. രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായ വിമാനത്തെ ഏറ്റവും അടുത്തുള്ള താവളമായ ടെറ്റർ ബോറോയിലേക്ക് എത്തിക്കുന്നത് അസാദ്ധ്യമായിരിക്കുമെന്ന് കണക്കു കൂട്ടിയ ക്യാപ്റ്റൻ വിമാനത്തെ ഏറ്റവും അടുത്ത് കണ്ട ഹഡ്സൺ നദിയിലേക്ക് പറത്തിയിറക്കി. തൽസമയം നദിയിലുണ്ടായിരുന്ന ഏഴ് ബോട്ടുകൾ ചേർന്ന് നടത്തിയ ഐതിഹാസികമായ രക

മുസ്തഫാ അക്കാദ്

ഇമേജ്
സിനിമാലോകത്ത് ഇസ്ലാമിന്ന് മേൽ വിലാസം  സൃഷ്ടിച്ച മഹാനായ സംവിധായകനാണ്‌‌ മുസ്തഫ  അക്കാദ്. ആയിരത്തിത്തൊള്ളായിരത്തി മുപ്പതിൽ  സിറിയയിലെ അലപ്പോയിൽ ജനിച്ചു. ചെറുപ്പം മുതലേ സിനിമയിലായിരുന്നു മുസ്തഫായുടെ കമ്പം.  ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുസ്തഫായുടെ കയ്യിലേക്ക് ഒരു ഖുർ ആൻ പ്രതിയും  ഇരുനൂറ്‌ ഡോളറും  വെച്ചു കൊടുത്തിട്ട് പിതാവ്‌ അദ്ദേഹത്തിന്റെ താല്പര്യമായ സിനിമോട്ടോഗ്രാഫി പഠിക്കാൻ അമേരിക്കയിലേക്ക്  പറഞ്ഞയച്ചു. അവിടെ ലോസാഞ്ചലസ്സിലെ യൂണിവേഴ്സിറ്റിഒഫ് കാലിഫോർണിയായിൽ നിന്നും   (UCLA) പഠനം പൂർത്തിയാക്കിയ ശേഷം  യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ( USC) യിൽ നിന്നും  ബിരുദാനന്തര ബിരുദവും നേടി ഹോളിവുഡിൽ കൽകുത്തി. അവിടെവെച്ചാണ്‌ അദ്ദേഹം തന്റെ മാർഗ്ഗദർശിയായിമാറിയ Sam Peckinpah യെ കണ്ടെത്തിയത്. പിതാവ്‌ ഇരുനൂറ്‌ഡോളറിനോടൊപ്പം  അദ്ദേഹത്തിന്റെ കയ്യിലേല്പിച്ച വിശുദ്ധ ഖുർ‌‌ ആനിന്റെ സ്വാധീനമാകാം  തന്റെ മതത്തിന്റെയും തന്റെ രാജ്യത്തിന്റെയും പൈതൃകങ്ങളെ പശ്ചാത്യ ലോകത്തിനു പരിച്ചയപ്പെടുത്തിക്കൊടുക്കുക എന്ന ചിന്തയിലേക്കദ്ദേഹത്തെ നയിച്ചത്. അത് അദ്ദേഹം തന്റെ ദൗത്യമായി എടുത്ത് അതിന്നായി പരിശ്രമവും തുടങ്ങി. ആ കഠിനയത