പോസ്റ്റുകള്‍

നവംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാസ്റ്റ് എവേ

ഇമേജ്
    ഉടൻ മടങ്ങിവന്നിട്ട് വേണം കാമുകി കെല്ലിയുമായുള്ള വിവാഹം നടത്താൻ എന്ന ഉദ്ദേശത്തിലായിരുന്നു ചക്ക് നോളന്റ്. അനിവാര്യമായതുകൊണ്ടു മാത്രം‌ പുറപ്പെട്ട ആ യാത്രക്കിടെ അയാൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്ന് ഒരു ദ്വീപിൽ ഒറ്റപ്പെടുകയും നാലു വർഷത്തിനു മേൽ ആ ദ്വീപിൽ ഏകാന്ത വാസം നയിക്കുകയും ചെയ്യേണ്ടിവന്നതിന്റെ വിഹ്വലതകളുടേയും സാഹസികതകളടേയും ഹൃദയഹാരിയായ ചിത്രീകരണമാണ് കാസ്റ്റ് എവേ.  അതോടൊപ്പം പരസ്പരം വിവാഹം കഴിക്കാനുറച്ച് ഒന്നിച്ച് ജീവിച്ചിരുന്നവരിൽ ഒരാളെ പെട്ടന്ന് കാണാതാമ്പോളുണ്ടാകുന്ന വേദനകൾ തുടർന്ന് ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം അയാൾ  മടങ്ങി വരുമെന്ന പ്രതീക്ഷ തീർത്തും നഷ്ടപ്പെട്ട് മറ്റൊരു വിവാഹം കഴിച്ച് ഒരു കുട്ടിയുമായശേഷം ഒരു സുപഭാതത്തിൽ അപ്രതീക്ഷിതമായി കാമുകൻ മടങ്ങിയെത്തുമ്പോളുണ്ടാകുന്ന സംഘർഷങ്ങളുടേയും പ്രതിസന്ധികളുടേതും കൂടിയാണ് ഈ കഥ. ഇത്തരമൊരു സാഹചര്യത്തിൽ കാമുകീ കാമുകന്മാക്കുണ്ടാകുന്ന അന്തസ്സംഘർഷങ്ങളത്രയും  പടം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.... സിസ്റ്റം അനലിസ്റ്റായ ചക്ക് നോളണ്ട്, ഫെഡ്എക്സ് ഡിപ്പോകളിലെ ഉൽ‌പാദനക്ഷമത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ധാരാളം സഞ്ചരിക്കുന്നയാളാണ്.  ടെന്നസിയിലെ മെം

മാൽക്കം എക്സ്.

ഇമേജ്
...وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٍ  "അല്ലാഹു താന്‍ ഇഛിക്കുന്നവരെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്നു." പതിനഞ്ച് ദിവസത്തേക്കായിരുന്നു വനവാസം.  ഇനിയും ദിവസം നാല് ബാക്കി. പോരുമ്പോൾ രണ്ട് പുസ്തകങ്ങൾ കരുതിയിരുന്നു.  മൂന്നിലൊന്ന് വായിച്ചു തീർന്ന മാൽക്കം എക്സിന്റെ ആത്മ കഥയും കെപി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകവും. രണ്ടും  കനപ്പെട്ട പുസ്തകങ്ങൾ. വായനക്ക് പണ്ടത്തെയത്ര ഉത്സാഹം കിട്ടുന്നില്ലെങ്കിലും ഒരു കൈനോക്കാമല്ലോ... മാൽക്കം എക്സിന്റെ കഥയാണ് ആദ്യം വായിച്ചു തീർത്തത്. പുസ്തകം എന്നെ ഹാഠാതാകർഷിച്ചു. പരിഭാഷയുടെ പ്രശ്നങ്ങൾ കുറേശ്ശെ ഉണ്ടെങ്കിലും  വായിക്കുന്നവനെ പിടിച്ചിരുത്തുന്ന ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് കോപ്പി അമേരിക്കയിൽ ബെസ്റ്റ് സെല്ലറായതിൽ അതിശയമില്ല... ബാപ്റ്റിസ്റ്റ് സുവിശേഷകൻ ഏൽ ലിറ്റിലിന്റേയും ലൂയിസ് ലിറ്റിലിന്റെയും എട്ട് മക്കളിൽ നാലാമനായ മാൽക്കം തീർത്തും അരക്ഷിതമായ ഒരു ബാല്ല്യമാണ് അനുഭവിച്ചത്. പിതാവ് കൊല്ലപ്പെടുകയും മാതാവ് ഭ്രാന്താശുപതിയിൽ അടക്കപ്പെടുകയും ചെയ്തു. തുടർന്ന് സ്കൂൾ ഉപേക്ഷിച്ച മാൽക്കം ചെറുപ്പത്തിലേ നാടു വിട്ട് പല ജോലികളിൽ ഏർപ്പെട്ട് താന്തോന്നിയായി