സപ്തമ ശ്രീ തസ്കരാ:


സപ്തമ. ശ്രീ തസ്കരാ:
നാമെല്ലാം യഥാർത്തജീവിതത്തിൽ നടന്നു കാണാൻ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളൂണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്തന്മാർ രാഷ്ട്രീയക്കാർ പോലീസുകാർ എന്നിവർക്കൊക്കെ നല്ലപണികിട്ടുക. അല്ലെങ്കിലവർക്കു നാലു പൂശകിട്ടുക അവർ സമൂഹമധ്യത്തിൽ നാണം കെടുക തുടങ്ങിയ തൊക്കെ നടന്നു കാണാനുള്ള ആഗ്രഹം അതിലൊന്നാണ്‌‌. ഒരി ക്കലും അതു നടക്കുകയില്ല എന്നും നമുക്കറിയാം. അതിനാൽ സിനിമയിലെങ്കിലും ഇങ്ങനെ വല്ലതും സംഭവിച്ചു കാണുമ്പോൾ നാം നിർത്താതെ കയ്യടിക്കുന്നു. അതുപോലെത്തന്നെ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളുടെ ഫലമായി കുറ്റകൃത്യങ്ങളിലേർപ്പെട്ട് ശിക്ഷക്കു വിധേയരാവുന്നവരോട് ചെറിയൊരു അനുകമ്പയും നമുക്കുണ്ടാകും. ഇതു രണ്ടും കൂടി വേണ്ടവിധം മുതലെടുക്കാൻ പരമാവധി ശ്രമിച്ചിട്ടുള്ള ഒരു പടമാണ്‌‌ സപ്തശ്രീ തസ്കരാ: ഐശ്വരയവാന്മാരായ ഏഴുകള്ളന്മാർ എന്നാണെന്നു തോന്നുന്നു സംസ്കൃത രൂപം. ഈ ശ്രമം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് എന്നു തന്നെയാണ്‌ പടം കണ്ടപ്പോൾ എനിക്കു തോന്നിയത്.
കൊച്ചുകൊച്ചു തെറ്റുകളുടെ പേരിൽ ജയിലിലായ ഏഴു പേർ വിയ്യൂർ സെന്ത്രൽ ജെയിലിൽ വെച്ചു കണ്ടു മുട്ടുന്നു. അതിലൊരാൾ വലിയ പണക്കാരനും ഉപകാരിയുമായിരുന്ന ഒരു ചിട്ടി മുതലാളിയായിരുന്നു. ഇദ്ദേഹത്തെ ബോധപൂർവ്വം ചതിച്ച നേതാവും പങ്കാളികളും തങ്ങളുടെ അവിഹിത സമ്പാദ്യമെല്ലാം കൂട്ടിവെച്ചിരിക്കുന്ന അവരുടെ ആശുപത്രിയിലെ ബദ്രമായ ലോക്കറിൽ നിന്നും ഈ പണമെല്ലാം വിദഗ്ദമായി ചൂണ്ടുന്നതിന്റെ സംഭ്രമ ജനകമായ കഥയാണിത്. കൊള്ള എന്നോ മോഷ്ടിക്കുക എന്നോ അതിനെ നമുക്ക് വിശേഷിപ്പികാൻ കഴിയില്ല എന്നതും കള്ളന്മാരുടെ പ്രയത്നം വിജയിക്കണേ എന്ന ആഗ്രഹത്തോടെയാണ്‌‌ നാം പടം അവസാനം വരെ കാണുക എന്നതും അവസനാനം അവരുടെ യത്നം സഫല മായതിൽ നാം സന്തോഷിക്കുമെന്നതും തന്നെയാണ്‌‌ നടേ പരഞ്ഞ മനശ്ശാസ്ത്രത്തിന്റെ പ്രയോഗികവിജയം.
അനിൽ രാധാകൃഷ്ണ മേനോന്റെ സംവിധാനത്തിൽ സന്തോഷ് ശിവൻ നിർമ്മിച്ചിരിക്കുന്ന ഈ പടത്തിൽ നെടുമുടി വേണു, പ്രൃഥ്വിരാജ്, ആസിഫ് അലി, റീനു മാത്യൂ,സനുഷ, നീരജ് മാധവ്‌ തുടങ്ങി ചെറുതും വലുതുമായ ഭാഗങ്ങൾ കൈകാര്യം ചെയ്ത എല്ലാ നടീ നടന്മാരും അവരവരുടെ ഭാഗങ്ങൾ ഭംഗിയായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും