പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാസ്റ്റ് എവേ

ഇമേജ്
    ഉടൻ മടങ്ങിവന്നിട്ട് വേണം കാമുകി കെല്ലിയുമായുള്ള വിവാഹം നടത്താൻ എന്ന ഉദ്ദേശത്തിലായിരുന്നു ചക്ക് നോളന്റ്. അനിവാര്യമായതുകൊണ്ടു മാത്രം‌ പുറപ്പെട്ട ആ യാത്രക്കിടെ അയാൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്ന് ഒരു ദ്വീപിൽ ഒറ്റപ്പെടുകയും നാലു വർഷത്തിനു മേൽ ആ ദ്വീപിൽ ഏകാന്ത വാസം നയിക്കുകയും ചെയ്യേണ്ടിവന്നതിന്റെ വിഹ്വലതകളുടേയും സാഹസികതകളടേയും ഹൃദയഹാരിയായ ചിത്രീകരണമാണ് കാസ്റ്റ് എവേ.  അതോടൊപ്പം പരസ്പരം വിവാഹം കഴിക്കാനുറച്ച് ഒന്നിച്ച് ജീവിച്ചിരുന്നവരിൽ ഒരാളെ പെട്ടന്ന് കാണാതാമ്പോളുണ്ടാകുന്ന വേദനകൾ തുടർന്ന് ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം അയാൾ  മടങ്ങി വരുമെന്ന പ്രതീക്ഷ തീർത്തും നഷ്ടപ്പെട്ട് മറ്റൊരു വിവാഹം കഴിച്ച് ഒരു കുട്ടിയുമായശേഷം ഒരു സുപഭാതത്തിൽ അപ്രതീക്ഷിതമായി കാമുകൻ മടങ്ങിയെത്തുമ്പോളുണ്ടാകുന്ന സംഘർഷങ്ങളുടേയും പ്രതിസന്ധികളുടേതും കൂടിയാണ് ഈ കഥ. ഇത്തരമൊരു സാഹചര്യത്തിൽ കാമുകീ കാമുകന്മാക്കുണ്ടാകുന്ന അന്തസ്സംഘർഷങ്ങളത്രയും  പടം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.... സിസ്റ്റം അനലിസ്റ്റായ ചക്ക് നോളണ്ട്, ഫെഡ്എക്സ് ഡിപ്പോകളിലെ ഉൽ‌പാദനക്ഷമത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ധാരാളം സഞ്ചരിക്കുന്നയാളാണ്.  ടെന്നസിയിലെ മെം

മാൽക്കം എക്സ്.

ഇമേജ്
...وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٍ  "അല്ലാഹു താന്‍ ഇഛിക്കുന്നവരെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്നു." പതിനഞ്ച് ദിവസത്തേക്കായിരുന്നു വനവാസം.  ഇനിയും ദിവസം നാല് ബാക്കി. പോരുമ്പോൾ രണ്ട് പുസ്തകങ്ങൾ കരുതിയിരുന്നു.  മൂന്നിലൊന്ന് വായിച്ചു തീർന്ന മാൽക്കം എക്സിന്റെ ആത്മ കഥയും കെപി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകവും. രണ്ടും  കനപ്പെട്ട പുസ്തകങ്ങൾ. വായനക്ക് പണ്ടത്തെയത്ര ഉത്സാഹം കിട്ടുന്നില്ലെങ്കിലും ഒരു കൈനോക്കാമല്ലോ... മാൽക്കം എക്സിന്റെ കഥയാണ് ആദ്യം വായിച്ചു തീർത്തത്. പുസ്തകം എന്നെ ഹാഠാതാകർഷിച്ചു. പരിഭാഷയുടെ പ്രശ്നങ്ങൾ കുറേശ്ശെ ഉണ്ടെങ്കിലും  വായിക്കുന്നവനെ പിടിച്ചിരുത്തുന്ന ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് കോപ്പി അമേരിക്കയിൽ ബെസ്റ്റ് സെല്ലറായതിൽ അതിശയമില്ല... ബാപ്റ്റിസ്റ്റ് സുവിശേഷകൻ ഏൽ ലിറ്റിലിന്റേയും ലൂയിസ് ലിറ്റിലിന്റെയും എട്ട് മക്കളിൽ നാലാമനായ മാൽക്കം തീർത്തും അരക്ഷിതമായ ഒരു ബാല്ല്യമാണ് അനുഭവിച്ചത്. പിതാവ് കൊല്ലപ്പെടുകയും മാതാവ് ഭ്രാന്താശുപതിയിൽ അടക്കപ്പെടുകയും ചെയ്തു. തുടർന്ന് സ്കൂൾ ഉപേക്ഷിച്ച മാൽക്കം ചെറുപ്പത്തിലേ നാടു വിട്ട് പല ജോലികളിൽ ഏർപ്പെട്ട് താന്തോന്നിയായി

ദ ഏജ് ഓഫ് അഡ്ലൈൻ The Age of Adaline

ഒരിക്കലും  സംഭവിക്കാത്തത് എന്ന് നാം വിശ്വസിക്കുന്ന സംഭവങ്ങളെ അല്ലെങ്കിൽ അസം ഭവ്യമായവയെ  മുഷിപ്പില്ലാതെ കേൾക്കുകയോ കാണുകയോ ചെയ്യിക്കുന്നു എന്നതു തന്നെയാണ്‌‌ ഒരു കലാസൃഷ്ടിയുടെ വിജയം... ആ അർത്ഥതിൽ ഈ പടം നന്നായിട്ടുണ്ട്‌എന്നു തന്നെയാണ്‌‌ കരുതേണ്ടത്. യുക്തി വിശ്വാസം എന്നിവക്കുമേൽ ഭാവനയുടെ അധിനിവേശം  .....  *********************************************************************************** ചിരഞ്ചീവിയായിരിക്കുക എന്നത് മനുഷ്യരുടെയൊക്കെ ആഗ്രഹമാണ്‌. പ്രായമാവുക എന്ന സ്വാഭാവിക പ്രക്രിയയെ അതിജയിക്കാൻ മനുഷ്യൻ പല രൂപത്തിൽ ശ്രമിച്ചു കൊണ്ടുമിരിക്കുന്നു. എന്നാൽ വിധിവശാൽ ഒരാളുടെ പ്രായമാകൽ പ്രക്രിയ നിലച്ചു പോയാലോ ? അത് ആ വ്യക്തിയിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഭാവനയുടെ  ഉദ്യോഗ ജനകമായ സിനിമാ ആവിഷ്കാരമാണ്‌ The Age of Adaline.  തന്റെ മുപ്പതാമത്തെ വയസിൽ തന്റെ മ്മാതാപിതാക്കളുടെ അടുത്തേക്ക് സ്വയം   കാറോടിച്ചു പോവുകയായിരുന്നു അഡ്ലൈൻ. മഞ്ഞു വീഴുന്ന ആ രാത്രിയിൽ അവൾ ഒരപകടത്തിൽ പെടുകയും തണുത്തുറഞ്ഞ നദിയിലേക്ക് വീഴുകയും ചെയ്യുന്നു. ഹൃദയം നിശ്ചലമായി മിനിറ്റുകൾക്കു ശേഷം  ഉണ്ടായ ഒരു ഇടിമിന്നൽ അവരെ  ജീവിതത്തിലേക്

മീൻ മെഷിൻ

ഇമേജ്
വാതുവെപ്പിന്‌ കൂട്ടു നിന്നതിന്റെ പേരിൽ തന്റെ കായിക ഭാവി നഷ്ടപ്പെട്ട ഒരു അന്താരാഷ്ട്ര ഫൂട്ട് ബാളറുടെ കഥയാണ്‌‌ മാൻ മെഷീൻ. ജർമ്മനിക്കെതിരെ കളിച്ച ഒരു മത്സരം ഒത്തുകളിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിട്ട ബൃട്ടീഷ് ഫൂട്ട് ബോളറാണ്‌ മീൻന്മെഷീൻ അന്നറിയപ്പെടുന്ന ഡാനി മീയൻ. വിലക്ക് നിലവിൽ വന്നതോടെ മീയൻ ഒരു മുഴുക്കുടിയനായി മാറി. അങ്ങനെയൊരിക്കൽ മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ പോലീസ് പിടിയിലായ മീയൻ ബ്രീത്ത്‌ അനലൈസർ പരിശോധന നടത്താൻ ആവശ്യപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഈ കുറ്റത്തിന് മൂന്ന് വർഷത്തെ തടവിന്‌ വിധിക്കപ്പെട്ട് ലോംഗ്മാർഷ് ജയിലിൽ എത്തിച്ചേരുന്നതു, തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ്‌‌ സിനിമയുടെ കഥ. അല്പം ഫൂട്ട്ബോൾ‌പ്രേമവും കൂടിയുള്ളവർക്ക് പടം കൂടുതൽ ഇഷ്ടപ്പെടും. ജെയിലിൽ എത്തിയ അന്ന് തന്നെ ഡാനിയെ ജയിലുദ്യോഗസ്ഥന്മാർ ക്രൂരമായി മർദ്ദിക്കുന്നു. ജയിൽ ഗവർണറുടെ മുമ്പാകെ ഹാജറാക്കപ്പെട്ട മീയന്‌ ജയിൽ വാർഡന്റെ സ്റ്റാഫ് ഫുട്ബോൾ ടീമിന്റെ പരിശീലകനാകാൻ ഗവർണർ അവസരം വാഗ്ദാനം ചെയ്യുന്നു. മറ്റ് തടവുകാരുമായി വൈരാഗ്യത്തിന്‌കാരണമാകും എന്ന് കരുതി മീയൻ അത് നിരസിക്കുന്നു. മറിച്ച് തടവുകാരിൽ നിന്നും

ഷൂട്ടർ

ഇമേജ്
രണ്ടായിരത്തി ഏഴിൽ ഇറങ്ങിയ ആക്ഷൻ തൃല്ലർ ചിത്രമാണ് ഷൂട്ടർ. എറിത്രിയയിൽ തങ്ങൾക്കുള്ള കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനായി അവിടെ നടന്ന സൈനിക നടപടികൾക്കിടെ എണ്ണക്കുഴലുകൾ കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ കൊന്നൊതുക്കിയ സൈനിക നടപടിയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് പറയാനൊരുങ്ങിയ എത്യോപ്യൻ ആർച്ച് ബിഷപ്പിനെ വധിക്കാൻ റിട്ടയേർഡ് കേണൽ ജോണസണും യു എസ്‌ സെനറ്റർ ചാൾസ് മീച്ചവും നേതൃത്വം നൽകുന്ന ഗൂഢ സംഘം പദ്ധതിയിടുന്നു. അതിനായി അവർ ഒഴിപ്പിക്കൽ പദ്ധതിയിൽ ഭാഗബാക്കായിരുന്ന സ്നൈപ്പർ സ്വാഗറിനെ യു എസ് പ്രസിഡന്റിനെ അദ്ദേഹത്തിനെതിരെതിരെയുള്ള വധശ്രമത്തിൽ നിന്ന് രക്ഷിക്കാൻ എന്ന വ്യാജേന വശത്താക്കുന്നു. അവസാനം സ്ഥലത്തെത്തിയ സ്വാഗറിനെ ബലിയാടാക്കാനുണ്ടായ ശ്രമങ്ങളും തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വാഗർ നടത്തിയ ഉദ്യോഗ ജനകങ്ങളായ സംഭവങ്ങളുമാണ് പടത്തിന്റെ ഇതിവൃത്തം....... റൈഫിൽ ഷൂട്ടിങ്ങിൽ വിദഗ്ദനായ സ്വാഗർ തന്റെ സുഹൃത്ത് ഡോണി ഫെന്നിനൊപ്പം എറിത്രിയയിൽ നടക്കുന്ന ഒരു ഒരു സൈനിക ദൗത്യത്തിൽ പങ്കെടുക്കുന്ന രംഗങ്ങളോടെയാണ് ചിത്രം തുടങ്ങുന്നത്. അവർ സഖ്യകക്ഷികൾക്ക് വേണ്ടി തങ്ങളുടെ ശത്രുവിനെ രക്ഷപ്പെടാൻ സഹായ

ഡ്രാക്കുള 1992

ഇമേജ്
 ബ്രാം സ്റ്റോക്കർ രചിച്ച ലോകപ്രസിദ്ധ ഭീകര നോവലാണ് ഡ്രാക്കുള.   പ്രേതങ്ങളെക്കുറിച്ചും ദുരാത്മാക്കളെക്കുറിച്ചും‌ മറ്റും ബൃട്ടീഷ്കാർക്കുള്ള വിശ്വാസത്തിൽ അധിഷ്ടിതമായ ഈ നോവൽ ലോകപ്രസിദ്ധമാണ്. ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി പല കാലങ്ങളിലായി ഒരുപാട് സിനിമകളും ഇറങ്ങുകയുണ്ടായി. അവയിൽ മികച്ച ഒന്നാണ് 1992 ൽ ഇറങ്ങിയ ഡ്രാക്കുള... പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വ്ലാദ് ഡ്രാക്കുള പ്രഭു തുർക്കികളെ വലിയൊരു യുദ്ധത്തിൽ പരാജയപ്പെടുത്തി കൊട്ടാരത്തിൽ തിരിച്ചെത്തിയപ്പോൾ അയാളുടെ പ്രിയതമ എൽസബേറ്റാ പ്രഭു യുദ്ധത്തിൽ മരിച്ചു എന്ന തെചെയ്യപ്പെട്ടിട്ടുണ്ട്റായ വിവരത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.  പ്രഭ്വി ദൈവത്തിന്നു മുന്നിൽ കുറ്റക്കാരിയാണ് എന്ന  കൊട്ടാരം പുരോഹിതന്റ് പ്രവചനം കേട്ട് ക്രുദ്ധനായ ഡ്രാക്കുള പള്ളി അശുദ്ധമാക്കുകയും മരണശേഷം താൻ ഇരുളിന്റെ ശക്തി ഉപയോഗിച്ച് തന്റെ പ്രിയതമയുടെ മരണത്തിന്ന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത ശേഷം കുന്തമെടുത്ത് കൽകുരിശിൽ കുത്തി അതിൽ നിന്നൊഴുകിയ രക്തം കുടിച്ചുകൊണ്ട് തന്റെ വിശ്വാസം ത്യജിക്കുകയു