പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മീൻ മെഷിൻ

ഇമേജ്
വാതുവെപ്പിന്‌ കൂട്ടു നിന്നതിന്റെ പേരിൽ തന്റെ കായിക ഭാവി നഷ്ടപ്പെട്ട ഒരു അന്താരാഷ്ട്ര ഫൂട്ട് ബാളറുടെ കഥയാണ്‌‌ മാൻ മെഷീൻ. ജർമ്മനിക്കെതിരെ കളിച്ച ഒരു മത്സരം ഒത്തുകളിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിട്ട ബൃട്ടീഷ് ഫൂട്ട് ബോളറാണ്‌ മീൻന്മെഷീൻ അന്നറിയപ്പെടുന്ന ഡാനി മീയൻ. വിലക്ക് നിലവിൽ വന്നതോടെ മീയൻ ഒരു മുഴുക്കുടിയനായി മാറി. അങ്ങനെയൊരിക്കൽ മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ പോലീസ് പിടിയിലായ മീയൻ ബ്രീത്ത്‌ അനലൈസർ പരിശോധന നടത്താൻ ആവശ്യപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഈ കുറ്റത്തിന് മൂന്ന് വർഷത്തെ തടവിന്‌ വിധിക്കപ്പെട്ട് ലോംഗ്മാർഷ് ജയിലിൽ എത്തിച്ചേരുന്നതു, തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ്‌‌ സിനിമയുടെ കഥ. അല്പം ഫൂട്ട്ബോൾ‌പ്രേമവും കൂടിയുള്ളവർക്ക് പടം കൂടുതൽ ഇഷ്ടപ്പെടും. ജെയിലിൽ എത്തിയ അന്ന് തന്നെ ഡാനിയെ ജയിലുദ്യോഗസ്ഥന്മാർ ക്രൂരമായി മർദ്ദിക്കുന്നു. ജയിൽ ഗവർണറുടെ മുമ്പാകെ ഹാജറാക്കപ്പെട്ട മീയന്‌ ജയിൽ വാർഡന്റെ സ്റ്റാഫ് ഫുട്ബോൾ ടീമിന്റെ പരിശീലകനാകാൻ ഗവർണർ അവസരം വാഗ്ദാനം ചെയ്യുന്നു. മറ്റ് തടവുകാരുമായി വൈരാഗ്യത്തിന്‌കാരണമാകും എന്ന് കരുതി മീയൻ അത് നിരസിക്കുന്നു. മറിച്ച് തടവുകാരിൽ നിന്നും