പോസ്റ്റുകള്‍

2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഗ്നിഫിഷ്യന്റ് സെവൻ.

ഇമേജ്
ഒരല്പം നേരം പോക്ക് ആകാമെന്ന് തോന്നുമ്പോഴാണ്‌ സിനിമയിലേക്ക് തിരിയാറുള്ളത്. അല്ലാതെ സിനിമയിൽ നിന്നും വിജ്ഞാനമ് നേടിക്കളയാം എന്ന വ്യാമോഹം കൊണ്ടൊന്നുമല്ല. കാണുമ്പോൾ അ തങ്ങ് ആസ്വദിച്ച് കാണാറുണ്ട് എന്ന് മാത്രം. സിനിമ കണ്ട് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ മക്കളും സഹോ സദരങ്ങളും ചിലപ്പോൾ‌ കളീയാക്കാറുമുണ്ട് എന്നത് വേറേ കാര്യം. അമെരിക്കൻ കൗ ബോയ് പടങ്ങൾ വലിയ ഇഷ്ടമാണ്‌‌. വടക്കേ അമേരിക്കൻ ഭൂഖണ്ഢത്തിലെ മരുഭൂമിയുടെ ഓരങ്ങളിലെ ഗ്രാമങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥകൾ. പരുക്കൻ കഥാപാത്രങ്ങളും അവരുടെ കുതിരകളും നാടൻ തോക്ക്കളുപയോഗിച്ചുള്ള പോരാട്ടങ്ങളും അല്പമൊക്കെ വന്യമായ പ്രേമങ്ങളുമൊക്കെ ഇപ്പോഴും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഈയിടെ ഒന്നു കണ്ടു. മഗ്നിഫിഷ്യന്റ് സെവൻ. മെക്സിക്കോയിലെ ഒരു ഗ്രാമം അതിലെ പാവങ്ങളായ കർഷകരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരു കൊള്ളക്കാരൻ കൾവേരാ(Eli Wallach). അയാളുടെ സംഘത്തിന്‌ ഭക്ഷണത്തിന്റെ അവശ്യം വരുമ്പോഴൊക്കെ അയാൾ കർഷകരെ കൊള്ളയടിക്കും. ഒരനുഷ്ടാനം പോലെ ഗ്രാമീണർ അയാൾക്ക് വേണ്ടതൊക്കെ നല്കിക്കൊണ്ടിരുന്നു. ആദ്യമാദ്യമൊക്കെ ഭീഷണിപ്പെടുത്തലേ ഉണ്ടായിരുന്നുള്ളൂ. പാവങ്ങൾ അത് സഹിച

വിറ്റ്നസ്.

ഇമേജ്
ആധുനിക സമൂഹം വികസനം എന്നും പുരോഗതി എന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഒന്നിനോടും താലപര്യമില്ലാത്ത ഒരു കൂട്ടരുണ്ട് അമെരിക്കയിൽ. ഇവരിപോഴും വൈദ്യുതി മോട്ടോർ വാഹനങ്ങൾ തുടങ്ങിയ ഒരു സൗകര്യങ്ങളും ഉപയോഗിക്കുന്നില്ല. ഇന്നും മുന്നൂറ്‌വർഷം പിറകില്ജീവിക്കുനവർ എന്നാണ്‌ അവർ വിശേഷിപ്പിക്കപ്പെടുന്നത്. തികച്ചും പ്രകൃതിയോടിണങ്ങി വളരേ ലളിതമായ ജീവിതം നയിക്കുന്ന ഇവർ കൃസ്തുമത വിശ്വാസികളാണ്‌. പ്രായ പൂർത്തിയായി സ്വന്തം ഇഷ്ടത്തിന്‌ ഈ ജീവിതം തെരഞ്ഞെടുക്കുന്നവരെ മാത്രമേ ഇവർ സമൂഹത്തില്ചേർക്കുന്നുള്ളൂ അല്ലാത്തവർക്ക് ആധുനിക സമൂഹത്തിലേക്ക് ചേക്കേറാവുന്നതാണ്‌. ഇവരുടെ ജീവിത പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളഒരു സിനിമയാണ്‌ വിറ്റ്നസ്. 1985 ൽ ഇറങ്ങിയ ഈ പടത്തിൽൽ ഹാരിസൺ ഫോർഡ് കെല്ലി മെക്ഗിൽസ് ലൂക്കാസ് ഹാസ് ഡാനി ഗ്ലോവർ ബ്രണ്ട് ജെന്നിങ്ങ്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം പീറ്റർ വീയറാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം എഡ്വേർഡ് ഫെൽഡ് മാൻ. വിധവയായ റൈച്ചൽ തന്റെ എട്ടു വയസ്സുകാരനായ മകൻ സാമുവേലുമൊത്ത് തന്റെ സഹോദരിയെ സന്ദർശിക്കാൻ ഫിലഡാൽഫിയയിലേക്കുള്ള യാത്രയിലാണ്‌. വഴിക്കൽ ബാൾട്ടിമ

ജോജി

ഇമേജ്
ലോക്ക് ഡൗണും പോരാത്തതിന് കൂനിന്മേൽ കുരു പോലെ തോരാമഴയും. മടുപ്പ് അതിന്റെ പാരമ്മ്യത്തിലെത്തിയപ്പോൾ സിനിമ കണ്ടാലോ എന്നായി ചിന്ത. ഇന്നലെയും ഇന്നും ഓരോന്ന് കണ്ടു. ഇന്നലെ ഫഹദ് ഫാസിലിന്റെ ജോജിയും ഇന്ന് ബോബൻ കുഞ്ചാക്കോവിന്റെ നായാട്ടും. ആദ്യം ജോജിയുടെ കഥപറയാം..... ഏകാധിപതിയായ പിതാവ് കുട്ടപ്പൻ തന്റെ എഴുപതാമത്തെ വയസിൽ പെട്ടന്ന് പക്ഷാഘാതം ബാധിച്ച് കിടപ്പിലായ സംഭവം ആ ധനിക കുടുംബത്തെ കൊണ്ടെത്തിച്ച ദുരന്തങ്ങളുടെ കഥയാണു ജോജി. പഠനം പൂർത്തിയാക്കാത്ത ഉഴപ്പനായ ജോജി (ഫഹദ് ഫാസിൽ) കുട്ടപ്പന്റെ (വി. പി. സണ്ണി) ഇളയ മകനാണ്. ജോമോൻ (ബാബുരാജ്), ജെയ്‌സൺ (ജോജി മുണ്ടകയം) എന്നിവരാണു മറ്റു മക്കൾ. മക്കളെല്ലാവർക്കും പിതാവിൽ നിന്ന് വല്ലതും കിട്ടിയിട്ടു വേണം ജീവിക്കാൻ. കിടപ്പിലായ പിതാവ് ഉടൻ മരിക്കുകയും തങ്ങൾ സ്വതന്ത്രരാവുകയും ചെയ്യും എന്ന മക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് കുട്ടപ്പൻ ആരോഗ്യത്തിലേക്ക് തിരിച്ചു വരുന്നത് കണ്ട് അക്ഷമനായ മകൻ ജോജി മരുന്ന് മാറിക്കൊടുത്ത് അഛനെ കൊല്ലുകയാണ് .... ജോമോന് അച്ചന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൊന്നത് ജോജിയാണെന്ന് ജോമോൻ തിരിച്ചറിഞ്ഞതോടെ ജൊജി ജോമോനെയും കൊന്നുകളയുന്നു. അവസാനം ജോജ