പോസ്റ്റുകള്‍

ഫെബ്രുവരി, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Rabbit proof fence ( റാബിറ്റ് പ്രൂഫ് ഫെൻസ് )

ഇമേജ്
    റാബിറ്റ് പ്രൂഫ് ഫെൻസ്  വംശ ശുദ്ധീകരണം ലക്ഷ്യമിട്ട് സർക്കാർ ഒരു ജനതയോട് ചെയ്ത ക്രൂരതയുടെ ചിത്രീകരണമാണ്‌ ഈ ആസ്ത്രേല്യൻ ചിത്രം . ഫോളോ ദി റബിറ്റ് പ്രൂഫ് ഫെൻസ് എന്ന ഡോറിസ് പിൽക്കിങ്ങ് ടണ്ണിന്റെ നോവലിനെ ആസ്പദമാക്കി കൃസ്റ്റൈൻ ഓൽസൺ രചിച്ച തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് PhilippNoyce,Everlyn,Sampi, Kenneth,DevidGulpilil തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു വെള്ളക്കാർക്ക് അസ്റ്റ്രേലിയൻ ആദിവാസികളിൽ ജനിച്ച മക്കളെ അവർ ഹാഫ് കാസ്റ്റ് എന്നു വിളിച്ചു . അവരെ രക്ഷിച്ച് ശുദ്ധീകരിച്ചെടുക്കാൻ അവർ പദ്ധതികളാവിസ്കരിച്ചു . ഇതിന്നായി അവർ പ്രൊട്ടക്റ്റർ മാരെ നിയമിച്ചു . അവർ ആദിവാസികോളനികളിൽ തെരഞ്ഞ് അവരെ പിടിച്ചെടുത്തു . സ്വന്തം മാതാപിതാക്കളിൽ നിന്നും വേർപെടുത്തി അവർക്കായി പ്രത്യേകം സ്കൂളുകൾ സ്ഥാപിച്ചു . അവിടെ നിന്നും പുറത്തു വരുന്നവരെ അവരുടെ ജീവിതനിലവാരം ഉയർത്താനെന്ന നിലയിൽ വെള്ളക്കാരുടെ വേലക്കാരായി നിയമിക്കുന്നു . പിന്നീട്‌ അവർ വിവാഹിതരാവുകയാണെങ്കിൽ അത് വേള്ളക്കാരെയായിരിക്കണം അങ്ങനെ അവരുടെ രക്തം ശുദ്ധമാകുകയും കലർപ്പുള്ളരക്തം കൊണ്ടു ണ്ടാകുന്ന ദോഷങ്ങളിൽ നിന്നു രക്ഷപ്പെടുകയും ചെയ്യും . ഇതൊരു വ