പോസ്റ്റുകള്‍

ഓഗസ്റ്റ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഗ്നിഫിഷ്യന്റ് സെവൻ.

ഇമേജ്
ഒരല്പം നേരം പോക്ക് ആകാമെന്ന് തോന്നുമ്പോഴാണ്‌ സിനിമയിലേക്ക് തിരിയാറുള്ളത്. അല്ലാതെ സിനിമയിൽ നിന്നും വിജ്ഞാനമ് നേടിക്കളയാം എന്ന വ്യാമോഹം കൊണ്ടൊന്നുമല്ല. കാണുമ്പോൾ അ തങ്ങ് ആസ്വദിച്ച് കാണാറുണ്ട് എന്ന് മാത്രം. സിനിമ കണ്ട് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ മക്കളും സഹോ സദരങ്ങളും ചിലപ്പോൾ‌ കളീയാക്കാറുമുണ്ട് എന്നത് വേറേ കാര്യം. അമെരിക്കൻ കൗ ബോയ് പടങ്ങൾ വലിയ ഇഷ്ടമാണ്‌‌. വടക്കേ അമേരിക്കൻ ഭൂഖണ്ഢത്തിലെ മരുഭൂമിയുടെ ഓരങ്ങളിലെ ഗ്രാമങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥകൾ. പരുക്കൻ കഥാപാത്രങ്ങളും അവരുടെ കുതിരകളും നാടൻ തോക്ക്കളുപയോഗിച്ചുള്ള പോരാട്ടങ്ങളും അല്പമൊക്കെ വന്യമായ പ്രേമങ്ങളുമൊക്കെ ഇപ്പോഴും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഈയിടെ ഒന്നു കണ്ടു. മഗ്നിഫിഷ്യന്റ് സെവൻ. മെക്സിക്കോയിലെ ഒരു ഗ്രാമം അതിലെ പാവങ്ങളായ കർഷകരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരു കൊള്ളക്കാരൻ കൾവേരാ(Eli Wallach). അയാളുടെ സംഘത്തിന്‌ ഭക്ഷണത്തിന്റെ അവശ്യം വരുമ്പോഴൊക്കെ അയാൾ കർഷകരെ കൊള്ളയടിക്കും. ഒരനുഷ്ടാനം പോലെ ഗ്രാമീണർ അയാൾക്ക് വേണ്ടതൊക്കെ നല്കിക്കൊണ്ടിരുന്നു. ആദ്യമാദ്യമൊക്കെ ഭീഷണിപ്പെടുത്തലേ ഉണ്ടായിരുന്നുള്ളൂ. പാവങ്ങൾ അത് സഹിച