പോസ്റ്റുകള്‍

ജനുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സള്ളി

ഇമേജ്
  അമേരിക്കയിൽ നടന്ന ഒരു വിമാനാപകടത്തെ ആധാരമാക്കി എടുത്ത ഇംഗ്ലീഷ് സിനിമയാണ്‌ സള്ളി. വിമാനക്കഥകളോട് കുഞ്ഞുന്നാൾ മുതലേ കമ്പക്കാരനായ എനിക്ക് ഈ പടം വളരെ ഇഷ്ടപ്പെട്ടു. കണ്ടു നോക്കൂ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്നാണ്‌എന്റെ ഒരു ഇത്.... അത് രണ്ടായിരത്തി ഒമ്പത് ജനുവരി പതിനഞ്ചിനായിരുന്നു. അമേരിക്കയിലെ ലാഗാർഡിയാഎയർപോർട്ടിൽ നിന്നും ഷാർലറ്റ്ഡഗ്ലസ് എയർപോട്ടിലേക്ക് പോവുകയായിരുന്ന യു എസ്‌ എയർവേയ്സിന്റെ 1549 വിമാനം എയർബസ് A320, പുറപ്പെട്ട് അധികം കഴിയും മുമ്പ് ഒരപകടത്തിൽ പെട്ടു. വിമാനം പക്ഷിക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. വിമാനം അപ്പോൾ രണ്ടായിരത്തി എണ്ണൂറ് അടി ഉയരത്തിലായിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റൻ സല്ലൻ ബർഗറും സഹായി ജെഫ് സ്കെയിൽസു മായിരുന്നു. രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായ വിമാനത്തെ ഏറ്റവും അടുത്തുള്ള താവളമായ ടെറ്റർ ബോറോയിലേക്ക് എത്തിക്കുന്നത് അസാദ്ധ്യമായിരിക്കുമെന്ന് കണക്കു കൂട്ടിയ ക്യാപ്റ്റൻ വിമാനത്തെ ഏറ്റവും അടുത്ത് കണ്ട ഹഡ്സൺ നദിയിലേക്ക് പറത്തിയിറക്കി. തൽസമയം നദിയിലുണ്ടായിരുന്ന ഏഴ് ബോട്ടുകൾ ചേർന്ന് നടത്തിയ ഐതിഹാസികമായ രക

മുസ്തഫാ അക്കാദ്

ഇമേജ്
സിനിമാലോകത്ത് ഇസ്ലാമിന്ന് മേൽ വിലാസം  സൃഷ്ടിച്ച മഹാനായ സംവിധായകനാണ്‌‌ മുസ്തഫ  അക്കാദ്. ആയിരത്തിത്തൊള്ളായിരത്തി മുപ്പതിൽ  സിറിയയിലെ അലപ്പോയിൽ ജനിച്ചു. ചെറുപ്പം മുതലേ സിനിമയിലായിരുന്നു മുസ്തഫായുടെ കമ്പം.  ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുസ്തഫായുടെ കയ്യിലേക്ക് ഒരു ഖുർ ആൻ പ്രതിയും  ഇരുനൂറ്‌ ഡോളറും  വെച്ചു കൊടുത്തിട്ട് പിതാവ്‌ അദ്ദേഹത്തിന്റെ താല്പര്യമായ സിനിമോട്ടോഗ്രാഫി പഠിക്കാൻ അമേരിക്കയിലേക്ക്  പറഞ്ഞയച്ചു. അവിടെ ലോസാഞ്ചലസ്സിലെ യൂണിവേഴ്സിറ്റിഒഫ് കാലിഫോർണിയായിൽ നിന്നും   (UCLA) പഠനം പൂർത്തിയാക്കിയ ശേഷം  യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ( USC) യിൽ നിന്നും  ബിരുദാനന്തര ബിരുദവും നേടി ഹോളിവുഡിൽ കൽകുത്തി. അവിടെവെച്ചാണ്‌ അദ്ദേഹം തന്റെ മാർഗ്ഗദർശിയായിമാറിയ Sam Peckinpah യെ കണ്ടെത്തിയത്. പിതാവ്‌ ഇരുനൂറ്‌ഡോളറിനോടൊപ്പം  അദ്ദേഹത്തിന്റെ കയ്യിലേല്പിച്ച വിശുദ്ധ ഖുർ‌‌ ആനിന്റെ സ്വാധീനമാകാം  തന്റെ മതത്തിന്റെയും തന്റെ രാജ്യത്തിന്റെയും പൈതൃകങ്ങളെ പശ്ചാത്യ ലോകത്തിനു പരിച്ചയപ്പെടുത്തിക്കൊടുക്കുക എന്ന ചിന്തയിലേക്കദ്ദേഹത്തെ നയിച്ചത്. അത് അദ്ദേഹം തന്റെ ദൗത്യമായി എടുത്ത് അതിന്നായി പരിശ്രമവും തുടങ്ങി. ആ കഠിനയത