Rabbit proof fence ( റാബിറ്റ് പ്രൂഫ് ഫെൻസ് )

   റാബിറ്റ് പ്രൂഫ് ഫെൻസ് 
വംശ ശുദ്ധീകരണം ലക്ഷ്യമിട്ട് സർക്കാർ ഒരു ജനതയോട് ചെയ്ത ക്രൂരതയുടെ ചിത്രീകരണമാണ്‌ ഈ ആസ്ത്രേല്യൻ ചിത്രം.ഫോളോ ദി റബിറ്റ് പ്രൂഫ് ഫെൻസ് എന്ന ഡോറിസ് പിൽക്കിങ്ങ് ടണ്ണിന്റെ നോവലിനെ ആസ്പദമാക്കി കൃസ്റ്റൈൻ ഓൽസൺ രചിച്ച തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് PhilippNoyce,Everlyn,Sampi, Kenneth,DevidGulpilil തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു
വെള്ളക്കാർക്ക് അസ്റ്റ്രേലിയൻ ആദിവാസികളിൽ ജനിച്ച മക്കളെ അവർ ഹാഫ് കാസ്റ്റ് എന്നു വിളിച്ചു. അവരെ രക്ഷിച്ച് ശുദ്ധീകരിച്ചെടുക്കാൻ അവർ പദ്ധതികളാവിസ്കരിച്ചു. ഇതിന്നായി അവർ പ്രൊട്ടക്റ്റർ മാരെ നിയമിച്ചു. അവർ ആദിവാസികോളനികളിൽ തെരഞ്ഞ് അവരെ പിടിച്ചെടുത്തു. സ്വന്തം മാതാപിതാക്കളിൽ നിന്നും വേർപെടുത്തി അവർക്കായി പ്രത്യേകം സ്കൂളുകൾ സ്ഥാപിച്ചു. അവിടെ നിന്നും പുറത്തു വരുന്നവരെ അവരുടെ ജീവിതനിലവാരം ഉയർത്താനെന്ന നിലയിൽ വെള്ളക്കാരുടെ വേലക്കാരായി നിയമിക്കുന്നു. പിന്നീട്‌ അവർ വിവാഹിതരാവുകയാണെങ്കിൽ അത് വേള്ളക്കാരെയായിരിക്കണം അങ്ങനെ അവരുടെ രക്തം ശുദ്ധമാകുകയും കലർപ്പുള്ളരക്തം കൊണ്ടു ണ്ടാകുന്ന ദോഷങ്ങളിൽ നിന്നു രക്ഷപ്പെടുകയും ചെയ്യും.
ഇതൊരു വെള്ളരിക്കാ പട്ടണത്തിന്റെ കഥയൊന്നുമല്ല. 1930 കളിൽ പടിഞ്ഞാറെ ആസ്ത്രേലിയയിൽ നടന്ന സംഭവങ്ങളാണ്‌. വെള്ളക്കാർ അവരെന്നും ഉയർന്ന ജനുസ്സാണെന്ന് അഭിമാനിച്ചു. അതേസമയം മടിയൊന്നും കൂടാതെ മറ്റു വംശജരുമായി ഇണചേരുകയും ചെയ്തു. അങ്ങനെയുണ്ടായമക്കളോ‌ട് അവർ ചെയ്ത ശുദ്ധീകരണപ്രക്രിയയുടെ ചരിത്രത്തിലേക്ക് സൂചന നല്കുന്നു റാബിറ്റ് പ്രൂഫ് ഫെൻസ് എന്ന സിനിമയിലൂടെ ഫിലിപ്പ് നോയ്സെ
അതുപ്രകാരം റാബിറ്റ് ഫെൻസിനടുത്തുള്ള ജിഗലോങ്ങിലെ ആദിവാസികളുടെ ഗ്രാമത്തി നിന്നും അവിടത്തെ പോലീസുകാരൻ നിർബന്ധപൂർവ്വം പിടിച്ചു കൊണ്ടു പോയ മൂന്ന് പെൺകുട്ടികളുടെ സാഹസികമായ രക്ഷപ്പെടലിന്റെ കഥ പറയുന്നു ഈ പടം. കുട്ടികളെ കൊണ്ടു പോയത് അങ്ങ്‌ ആയിരത്തഞ്ഞൂറു മൈൽ തെക്കുള്ള മൂറേ നേറ്റീവ് സെറ്റിൽ മെന്റിലേക്കായിരുന്നു. പതിനാലു വയസുകാരി മോളിയും അവളുടെ എട്ടു വയസുകാരിയായ സഹോദരി ഡൈസിയും പിന്നെ അവരുടെ ബന്ധു വായ പത്തു വയസുകാരി ഗ്രേസിയും.
കാമ്പിൽ വെച്ചൊരിക്കൽ കറുത്തിരുണ്ട് വരുന്ന മഴ കണ്ടപ്പോൾ‌ മോളിക്കു തോന്നി ഡൈസിയേയും ഗ്രേസിയേയും കൂട്ടി രക്ഷപ്പെടുകയാണെങ്കിൽ അവരുടെ കാൽ പാടുകളെ മഴമറയ്ക്കുമെന്നതിനാൽ ആർക്കും അവരെ കണ്ടെത്തി പിൻതുടരാനാകില്ല എന്ന്‌. അങ്ങനെ എല്ലാവരുടെയും കണ്ണു വെട്ടിച്ച് അവർ പുറപ്പെട്ടു. അവർ രക്ഷപ്പെട്ടത് അറിഞ്ഞ് അവരെ പിടിക്കാൻ മൂഡൂ എന്ന ഒരാളെ അധികൃതർ ഏർപാടാക്കിയെങ്കിലും പലപ്പോഴും അയാളുടെ കണ്നു വെട്ടിച്ച് അവർ റാബിറ്റ് ഫെൻസിനടുത്തെത്തുന്നു. ഈ വേലി തങ്ങളുടെ ഗ്രാമത്തിനു തൊട്ടടുത്താണെന്നു മനസിലാക്കിയ കുട്ടികൾ വേലിക്കരികിലൂടെ വടക്കോട്ടു നടക്കുന്നു. പലരുടെയും സഹായത്തോടെ അവർ യാത്ര തുടരുന്നു മൂഡൂ വിന്‌ അവരെ കണ്ടെത്താൻ കഴിയുന്നില്ല. അക്കാലത്തെ പ്രൊട്ടക്റ്ററായിരുന്ന നെവെല്ലെ കുട്ടികളെ പിടിക്കാൻ പല ഉപായങ്ങളും പ്രയോഗിക്കുന്നുണ്ട്. അങ്ങനെ ഗ്രേസിയുടെ അമ്മയുടെ അടുത്തെത്തിക്കാമെന്ന വാഗ്ദാനത്തിൽ അവ്ൾ പെട്ടുപോവുകയും പിടിക്കപ്പെടുകയും ചെയ്യുന്നതോടെ മോളിയും ഡൈസിയും ഒറ്റക്കാകുന്നു. എങ്കിലും കഠിനമായ അനുഭവങ്ങൾ സമ്മാനിച്ച യാത്രക്കൊടുവിൽ അവർ സ്വന്തം ഗ്രാമത്തിൽ അമ്മയുടേയും മുത്തശ്ശിയുടേയും അടുത്തെത്തിച്ചേരുന്നു. അവസാനം കുട്ടികളെ പിടികൂടുന്നതിൽ പരാജയപ്പെട്ട പ്രൊട്ടെക്തർ നെവെല്ലേ തന്റെ ശ്രമം ഉപേക്ഷിക്കേണ്ടി വരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും