ബ്രേവ് ഹാർട്ട്







ബ്രേവ് ഹാർട്ട്
***************
പീഢന പർവ്വങ്ങളിൽ നിന്നും മഫ്ത അഴിപ്പിക്കലുകളിൽ നിന്നും അഴിമതിക്കഥകളിൽ നിന്നുമൊക്കെ ഒരു ചെറിയ ഇടവേള...
വില്ല്യം വാലസ് എന്ന ധീരനും ദേശാഭിമാനിയുമായ ചെറുപ്പക്കാരന്റെ ബാല്ല്യകാല ദുഖങ്ങളുടേയും അനാഥത്വത്തിന്റെ വിഹ്വലതകളുടേയും പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും ഈടു കഥ. ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു ചരിത്ര സിനിമയെന്ന ആവേശത്തോടെ തന്നെ കണ്റ്റു പൂർത്തിയാക്കാൻ കഴിയുന്ന പടം.
അലക്സാണ്ടർ മൂന്നാമന്റെ മരണത്തെ തുടർന്ന് ഇംഗ്ലണ്ടിലെ എഡ്വേർഡ് ഒന്നാമൻ രാജാവ് സ്കോട്ട് ലാന്റ് കീഴടക്കിയ കാലം രാജാവിന്റെ കാപട്യത്തിനും കിങ്കരന്മാരുടെ ക്രുരതകൾക്കും ഡച്ച് ജനത പാത്രമാകുന്നു. ഇതിനെതിരെ ഡച്ചു ജനത നടത്തിയ ചെറുത്തു നില്പുകളുടേപശ്ചാത്തലത്തിൽ നെയ്തെടുത്ത കഥയാണ്‌ ബ്രേവ് ഹാർട്ട്. ചെറുത്തു നില്പിൽ തെന്റെ പിതാവിന്റെയും സഹോദരന്റെയും മരണത്തിന്ന് ബാലനായ വില്ല്യം വാലസ്സിനു സാക്ഷിയാകെണ്ടി വരുന്നു. അനാഥനായിത്തീർന്ന വാലസ്സിനെ പിതൃ സഹോദരൻ ഏറ്റെടുക്കുകയും യൂറോപ്പുമുഴുവൻ കൊണ്ടു നടന്ന് കാണിക്കയും വിദ്യാഭ്യാസം നല്കുകയും ചെയ്യുന്നു. എഡ്വേർഡ് രാജാവ് തന്റെ വിശ്വസ്ഥൻ വില്ല്യം ഹെസ്ലിർഗിനെ സ്കോട്ട്ലന്റിലെ അധികാരിയായി നിയമിക്കുന്നു. ഇതുപ്രകാരം അവിടെ വിവാഹിതരാകുന്ന സ്ത്രീകളുടെ ആദ്യരാത്രി അവകാശപ്പെടാൻ പോലും രാജകിങ്കരന്ന് അധികാരമുണ്ടായിരുന്നു.
ഈ കാലത്തിലാണ്‌ കരുത്തനും ധീരനുമായ യുവാവായി വാലസ് നാട്ടിൽ തിരിച്ചെത്തുന്നത്. 

വാലസ് തന്റെ ബാല്ല്യകാല സഖി മുറോണിനെ കണ്ടെത്തുകയും രഹസ്യമായി വിവാവം കഴിക്കുകയും ചെയ്യുന്നു. രാജകിങ്കരന്റെ അധികാരത്തെ ഭയപ്പെട്ടതിനാലാണ്‌ വിവാഹം രഹസ്യമായി വെക്കുന്നത്. രാജാവിന്റെ ചാരൻ ഈ വിവരം കിങ്കരനെ അറിയിക്കുകയും അയാൾ മുറോണിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. മുറോൺ ചെറുത്തുനിന്നു എങ്കിലും അവളെ ബലമായി സങ്കേതത്തിൽ കൊണ്ടു പോയി കൊലക്കുറ്റിയിൽ കെട്ടി കഴുത്തറത്ത് കൊന്നു കളഞ്ഞു. ഈ കൊലക്ക് വാലസും കൂട്ടരും ചേർന്ന് പ്രതികാരം ചെയ്യുന്നു. ഇംഗ്ലീഷ് കാരുടെ നേതാവിനെ കൊല്ലുകയും താവളം തീവെച്ച് നശിപ്പിക്കയും ചെയ്യുന്നു. ഇതായിരുന്നു തുടക്കം തുടർന്ന് ധീരമായ മുന്നേറ്റങ്ങളിലൂടെ വിജയത്തിന്റെ വക്കോളമെത്തിയ വാലാസിനെ ഇംഗ്ലീഷ് കാർ തങ്ങളുടെ മേൽകോയ്മ അംഗീകരിക്കാൻ രഹസ്യമായി തയ്യാറായ ഡച്ച് രാജാവിന്റെ ഒത്താശയോ ചതിയിൽ പിടികൂടുകയും പരസ്യമായി വധിക്കുകയും ചെയ്യുന്നു. ക്രൂരമായ മർദ്ധനങ്ങൾക്കു ശേഷം ദയക്കുവേണ്ടി കേണാൽ വെറുതെ വിടാമെന്ന് പറഞ്ഞ് മജിസ്റ്റ്രേറ്റിനോട് അത്യുച്ചത്തിൽ സ്വാതന്ത്ര്യം എന്ന് പറഞ്ഞു കൊണ്ട് വാലസ് ആൾക്കൂട്ടത്തിലെവിടെയോ തന്റെ പ്രേയസിയുടെ മുഖം ദർശിച്ചുകൊണ്ട് മരണത്തെ പുല്കുന്നു. ഒരു ധീരനായ രാജ്യസ്നേഹിയുടെ രക്തസാക്ഷ്യത്തിന്ന്‌ ഡച്ച് ജനത സാക്ഷിയാകുന്നു.
സ്കോട്ട്ലന്റ് രാജാവിന്റെ മകൻ റോബർട്ടിന്ന് അചന്റെ ഉപദേശപ്രകാരം വാലസിനെ ഒറ്റിക്കൊടുത്തതിൽ പശ്ചാതാപമുണരുകയും ജനങ്ങളെ ഒരുമിച്ചു കൂട്ടി ഇംഗ്ലന്റിനോട് ഏറ്റുമുട്ടി രാജ്യത്തെ സ്വതന്ത്രമാക്കുകയും ചെയ്തു എന്ന് ചരിത്രം. പക്ഷേ ചരിത്രത്തെ വളച്ചൊടിച്ച് എടുത്ത പടം എന്ന് ഈ സിനിമ വിമർശിക്കപ്പെട്ടത് ഒരു പക്ഷേ ഇംഗ്ലന്റിനെ അത്തരത്തിൽ ചിത്രീകരിച്ചതുകൊണ്ടാകാം.
സ്കോട്ട് ലാന്റ് ജനതയെ ഡച്ചുകാർ എന്നും പറയും    



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും