മീൻ മെഷിൻ



വാതുവെപ്പിന്‌ കൂട്ടു നിന്നതിന്റെ പേരിൽ തന്റെ കായിക ഭാവി നഷ്ടപ്പെട്ട ഒരു അന്താരാഷ്ട്ര ഫൂട്ട് ബാളറുടെ കഥയാണ്‌‌ മാൻ മെഷീൻ.
ജർമ്മനിക്കെതിരെ കളിച്ച ഒരു മത്സരം ഒത്തുകളിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിട്ട ബൃട്ടീഷ് ഫൂട്ട് ബോളറാണ്‌ മീൻന്മെഷീൻ അന്നറിയപ്പെടുന്ന ഡാനി മീയൻ. വിലക്ക് നിലവിൽ വന്നതോടെ മീയൻ ഒരു മുഴുക്കുടിയനായി മാറി. അങ്ങനെയൊരിക്കൽ മദ്യപിച്ച് വണ്ടിയോടിച്ചതിന്റെ പേരിൽ പോലീസ് പിടിയിലായ മീയൻ ബ്രീത്ത്‌ അനലൈസർ പരിശോധന നടത്താൻ ആവശ്യപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഈ കുറ്റത്തിന് മൂന്ന് വർഷത്തെ തടവിന്‌ വിധിക്കപ്പെട്ട് ലോംഗ്മാർഷ് ജയിലിൽ എത്തിച്ചേരുന്നതു, തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ്‌‌ സിനിമയുടെ കഥ. അല്പം ഫൂട്ട്ബോൾ‌പ്രേമവും കൂടിയുള്ളവർക്ക് പടം കൂടുതൽ
ഇഷ്ടപ്പെടും.
ജെയിലിൽ എത്തിയ അന്ന് തന്നെ ഡാനിയെ ജയിലുദ്യോഗസ്ഥന്മാർ ക്രൂരമായി മർദ്ദിക്കുന്നു.
ജയിൽ ഗവർണറുടെ മുമ്പാകെ ഹാജറാക്കപ്പെട്ട മീയന്‌ ജയിൽ വാർഡന്റെ സ്റ്റാഫ് ഫുട്ബോൾ ടീമിന്റെ പരിശീലകനാകാൻ ഗവർണർ അവസരം വാഗ്ദാനം ചെയ്യുന്നു. മറ്റ് തടവുകാരുമായി വൈരാഗ്യത്തിന്‌കാരണമാകും എന്ന് കരുതി മീയൻ അത് നിരസിക്കുന്നു. മറിച്ച് തടവുകാരിൽ നിന്നും ഒരു ടീമിനെ വാർത്തെടുക്കാൻ അവസരം നൽകുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്നും അറിയിക്കുന്നു. പ്രാക്ടീസ് മത്സരത്തിൽ അവർ വാർഡൻമാരുടെ ടീമുമായി ഏറ്റുമുട്ടുകയും ചെയ്യാം. ഗവർണ്ണർ സമ്മതിക്കുന്നു.
അങ്ങനെ മീഹാൻ തടവറയിലെ തന്റെ മുറിയിൽ എത്തുന്നു. ആമുറിയിൽ രാജു ജെറോം ട്രോജൻ എന്നിവരാണ് ‌മീഹാനെ കൂടാതെയുള്ളത്. അവരാരും മീയനോട് ഒരു താൽപ്പര്യവും കാണിക്കുന്നില്ല.
അവർ മീയനെ ആ മുറിയിൽ വേണ്ടാ എന്നാണ്‌ പറയുന്നത്. അവിടെ അയാൾ ജയിലിലെ കുറ്റവാളികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഡോക്ക് എന്ന വൃദ്ധനായ കുറ്റവാളിയുമായി ലോഹ്യത്തിലായി.
ഡോക്കിനൊപ്പം ജയിൽ പരിസരങ്ങൾ വൃത്തിയാക്കിക്കൊണ്ടിരിക്കേ, സൈക്കസ് എന്ന തടവുകാരനെ പരിചയപ്പെടുന്നു. ഇയാൾ ഒരു ഗുണ്ടാസംഘത്തിന്റെ നേതാവാണ്‌. അതുകൊണ്ടൂതന്നെ ജയിലിൽ അല്പം നിലയും വിലയുമൊക്കെ ഉള്ളയാളാണ്‌. സൈക്കസിന്‌ മീയനെ ഇഷ്ടമാകുന്നില്ല. കാരണം മീയൻ ഒത്തുകളിച്ച ഇംഗ്ലന്റ് ടീമിനു വേണ്ടി വാതു വെച്ച് വലിയ ഒരു തുക ന്ന് അയാൾക്ക് ‌നഷ്ടപ്പട്ടിരുന്നു. അതിന്റെ ചൊരുക്കായിരുന്നു മൂപ്പർക്ക്...
പിന്നീട് ജയിലെ ചായക്കടയിൽ വെച്ച് മീഹാൻ നാട്ടിൽ കരിഞ്ചന്തക്കച്ചവടക്കാരനായ മാസിവിനെ കണ്ടുമുട്ടുന്നു. അയാളെ മീഹാൻ തന്റെ സഹായിയായി നിശ്ചയിച്ചു....
പിറ്റേന്ന് കാന്റീനിൽ വെച്ച് അടിയുണ്ടാക്കിയതിന്ന് മീയനെ ഏകാന്ത തടവറയിലേക്ക് മാറ്റി.
ഏകാന്തതയിലായിരിക്കുമ്പോൾ, സെൽ വാതിലിലൂടെ മാസീവ് ഒരു പാക്കറ്റ് മിന്റ് ഡാനിക്ക് സമ്മാനിക്കുന്നു. ഏകാന്ത തടവിൽ നിന്ന് മോചിതനായ ശേഷം, മീയൻ തന്റെ ടീമിലേക്ക് തടവുകാരെ എടുക്കാൻ തുടങ്ങി. പക്ഷേ ജയിലിൽ സൈക്കസിന്റെ സ്വാധീനം കാരണം ഉണ്ടാകാറുള്ള ചേരിപ്പോരുകൾ ഭയപ്പെട്ട് പല തടവുകാരും ടീമിൽ ചേരാൻ മടിക്കുന്നു. അങ്ങനെഅ തടവുകാരുടെ ടീം രൂപീകരിക്കാൻ ശ്രമിച്ച മിയൻ ദയനീയമായി പരാജയപ്പെട്ടു...
ആയിടെ ജയിലിലെ ഒരു ഹാളിൽ ഒറ്റക്ക് ഫുട്ബോൾ തട്ടിക്കളിച്ച മാസീവിനെ വംശീയവാദിയായ ഒരു ജയിൽ ഗാർഡ് അകാരണമായി ഉപദ്രവിച്ചത് കണ്ട ഡാനി മീയൻ മറ്റു തടവുകാർ നിസ്സഹായരായി നോക്കി നിൽക്കേ മാസീവിനെ രക്ഷിക്കാൻ വേണ്ടി ഇടപെടുകയും ഗാർഡിനെ അക്രമിക്കുകയും ചെയ്യുന്നു. അതിന്റെ പേരിൽ വീണ്ടും ഏകാന്ത തടവിനു വിധിക്കപ്പെട്ടുങ്കിലും സഹ തടവുകാരുടെയെല്ലാം പിൻതുണ പിടിച്ചു പറ്റാൻ ആ സംഭവം മീയന്‌ സഹായകമായി. മീയന്‌ സഹായത്തിന് നന്ദി സൂചകമായി മാസ്സിവ് ഡാനിക്ക് സെൽ വാതിലിലൂടെ ഒരു ടെന്നീസ് പന്ത് സമ്മാനിക്കുന്നു....
മീയൻ വീണ്ടും ഏകാന്തതടവിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്റെ റൂം മേറ്റുകളായ‌ രാജും ട്രോജനും തനിക്കുവേണ്ടി ഒരു ടീം‌ രൂപീകരിച്ചു തന്നെ കാത്തിരിക്കുന്നതാണ്‌ മീയൻ കണ്ടത്. മീയന്‌‌ സന്തോഷമായി. അതിസുരക്ഷാ വിഭാഗത്തിൽ കഴിയുന്ന മോങ്ക് എന്നതടവുകാരനെയടക്കം ഉൾപ്പെടുത്തി ഡാനി പരിശീലനം തുടരുന്നു. സൈക്കസും കൂട്ടുകാരും പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു എങ്കിലും അവയെയെല്ലാം അതിജീവിച്ച് ഒടുവിൽ ജയിൽ ഗവർണ്ണരുടെ സ്റ്റാഫ് ടീമും ഡാനിയുടെ റ്റീഇമും തമ്മിലുള്ള മത്സരം നടക്കുന്നു. മത്സരം വിജയിച്ചാൽ എല്ലാ വൈരാഗ്യങ്ങളും മറക്കാം എന്ന് സൈക്കസ് ഡാനിക്ക് വാക്ക് നല്കിയിട്ടുണ്ട്. ആവേശ്വോജ്ജ്വലമായ ആ മത്സരത്തിൽ ഡാനിയുടെ ടീം വിജയിക്കുന്നതാണ്‌ കഥ. വിജയിച്ച് മീയനോട് വൈരാഗ്യം മൂത്ത ജയിൽ ഗവർണ്ണർ തോറ്റ ടീമിന്റെ ക്യാപറ്റനായ ജെയിലറെ ഉപയോഗിച്ച് പ്രതികാരം ചെയ്യാൻ നടത്തിയ ശ്രമം പരാജയപ്പെടുകയാണ്‌. ഗവർണറുടെ മാറിലേക്ക് എറിഞ്ഞുകൊടുത്ത് മീയൻ മോസിനോടൊപ്പം തടവറയിലേക്ക് മടങ്ങുന്നേടത്ത് പടമവസാനിക്കുന്നു...
ഉദ്യോഗ പൂർവ്വം കണ്ടിരിക്കാവുന്ന പടം...
Barry Skolnick സംവിധാനം ചെയ്തിരിക്കുന്ന ഈ പടത്തിലെ നായകൻ മുൻ ഫൂട് ബോളറായ Vinnie Jones ആണ്‌. കൂടാതെ David Kelly,Jason Statham,Jamie Sives,Danny Dyer,Stephen Walters (billed as Stephen Martin Walters,Rocky Marshall,Adam Fogertyമുതലായവരും അഭിനയിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും