മഗ്നിഫിഷ്യന്റ് സെവൻ.

ഒരല്പം നേരം പോക്ക് ആകാമെന്ന് തോന്നുമ്പോഴാണ്‌ സിനിമയിലേക്ക് തിരിയാറുള്ളത്. അല്ലാതെ സിനിമയിൽ നിന്നും വിജ്ഞാനമ് നേടിക്കളയാം എന്ന വ്യാമോഹം കൊണ്ടൊന്നുമല്ല. കാണുമ്പോൾ അതങ്ങ് ആസ്വദിച്ച് കാണാറുണ്ട് എന്ന് മാത്രം. സിനിമ കണ്ട് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ പേരിൽ മക്കളും സഹോ സദരങ്ങളും ചിലപ്പോൾ‌ കളീയാക്കാറുമുണ്ട് എന്നത് വേറേ കാര്യം. അമെരിക്കൻ കൗ ബോയ് പടങ്ങൾ വലിയ ഇഷ്ടമാണ്‌‌. വടക്കേ അമേരിക്കൻ ഭൂഖണ്ഢത്തിലെ മരുഭൂമിയുടെ ഓരങ്ങളിലെ ഗ്രാമങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥകൾ. പരുക്കൻ കഥാപാത്രങ്ങളും അവരുടെ കുതിരകളും നാടൻ തോക്ക്കളുപയോഗിച്ചുള്ള പോരാട്ടങ്ങളും അല്പമൊക്കെ വന്യമായ പ്രേമങ്ങളുമൊക്കെ ഇപ്പോഴും മടുപ്പില്ലാതെ ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഈയിടെ ഒന്നു കണ്ടു. മഗ്നിഫിഷ്യന്റ് സെവൻ. മെക്സിക്കോയിലെ ഒരു ഗ്രാമം അതിലെ പാവങ്ങളായ കർഷകരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഒരു കൊള്ളക്കാരൻ കൾവേരാ(Eli Wallach). അയാളുടെ സംഘത്തിന്‌ ഭക്ഷണത്തിന്റെ അവശ്യം വരുമ്പോഴൊക്കെ അയാൾ കർഷകരെ കൊള്ളയടിക്കും. ഒരനുഷ്ടാനം പോലെ ഗ്രാമീണർ അയാൾക്ക് വേണ്ടതൊക്കെ നല്കിക്കൊണ്ടിരുന്നു. ആദ്യമാദ്യമൊക്കെ ഭീഷണിപ്പെടുത്തലേ ഉണ്ടായിരുന്നുള്ളൂ. പാവങ്ങൾ അത് സഹിച്ചു. അവസാനം കൾവേരയോട് എതിരു പറഞ്ഞയാളെ ദുഷ്ടൻ വെടിവെച്ച് കൊന്നുകളഞ്ഞു. അതോടെ കർഷകർക്ക് സഹികെട്ടു. അവസാനം ഗ്രാമ മൂപ്പന്റെ(Vladimir Sokoloff) ഉപദേശപ്രകാരം അവർ ചെറുത്തു നില്ക്കാൻ തീരുമാനിച്ചു. സ്വന്തമായി തോക്കുകളോ വെടിവെക്കാനറിയുന്നവരോ അവരിലുണ്ടായിരുന്നില്ല. അവരിൽ നിന്ന് മൂന്നുപേർ തോക്കുകൾ വാങ്ങാൻ അമേരിക്കൻ അതിർത്തിക്കടുത്തുള്ള ചെറിയ പട്ടണത്തിൽ പോയി. അവിടെവെച്ചവർ തോക്കുപയോഗിക്കുന്നതില്വിദഗ്ദനായ സികൻ ക്രിസ് ആഡംസ് (Yul Brynner) എന്നയാളെ പരിചയപ്പെടുന്നു. ഗ്രാമീണരോട് സഹതാപം തോന്നിയ അയാൾ‌ തോക്ക് ഉപയോഗിക്കാനറിയാത്ത അവർക്ക് തോക്കുവാങ്ങുന്നതിനേക്കാൾ മെച്ചം വിദഗ്ദരായ വെടിക്കാരെ ഗ്രാമത്തിന്റെ സംരക്ഷണം ഏല്പിക്കുന്നതായിരിക്കും നല്ലത് എന്ന് ഉപദേശിക്കുന്നു. അങ്ങനെ ക്രിസ് തന്നെ ഗ്രാമത്തെ കൾവേരയുടെ അക്രമത്തിൽ നിന്നും രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു. ധീരന്മാരായ അഞ്ചു പേരെ.ക്കൂടി സംഘടിപ്പിച്ച് അവർ ഗ്രാമീണരോടൊപ്പം ഗ്രാമത്തിലേക്ക് പോകുന്നു. പക്വതയെത്തിയിട്ടില്ല എന്ന കാരണത്താൽ ക്രിസ് ഒഴിവാക്കിയ ഷീക്കോ (Horst Buchholz), എന്ന പയ്യൻ കൂടി വഴിക്കു വെച്ച് കൂട്ടത്തിൽ കൂടുന്നു. അവർ ഗ്രാമത്തിലെത്തി.ഒരൊറ്റ പെണ്ണുങ്ങളേയും അവിടെ കാണുന്നില്ല. ഗ്രാമീണർ പെണ്ണുങ്ങളെയെല്ലാം അപരിച്ിതരായ തോക്കുകാർ ഉപദ്രവിക്കും എന്ന് ഭയത്താൽ ഒളിപ്പിച്ചിരിക്കയായിരുന്നു. ക്രമേണ അവരുടെ ഭയം മാറി എല്ലാവരുമായും സൗഹൃദത്തിലാകുന്നു. അവർ ഏഴു പേരും ഗ്രാമീണരോടൊപ്പം വേലികെട്ടാനും കിടങ്ങ് കുഴിക്കാനുമൊക്കെ കൂടുന്നു. കൂടാതെ അവരെയൊക്കെ തോക്ക് ഉപയോഗിക്കാനും ഉന്നം തെറ്റാതെ വെടിവെക്കാനും പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടെ കൂട്ടത്തിൽ ഗ്രാമത്തിലെ കൊച്ചു സുന്ദറീയ്യാആയ്യാ പെട്രാ (Rosenda Monteros) ഷീഗോയെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ ഗൗനിക്കുന്നില്ല. അങ്ങനെയിരിക്കെ കൾവേരയുടെ ആക്രമണമുണ്ടായി. അത് അവർ ഏഴു പെരും ഗ്രാമവാസികളും ചേർന്ന് വിജയകരമായി പ്രതിരോധിച്ചു. പക്ഷേ കൽവേര തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു... ക്രിസും കൂട്ടരും കൾവേരയുടെ താവളത്തിൽ ചെന്ന് അക്രമിക്കാൻ പദ്ധതിയിട്ട് അവിടെ ചെന്നെങ്കിലും അവിടം കാലിയായിരുന്നു. തിരിച്ച് ഗ്രാമത്തിലെത്തിയപ്പോൾ കൾവേര അക്രമ സജ്ജനായി അവരെ കാത്ത് നില്ക്കുന്നു. ഗ്രാമത്തിലൊരു വിഭാഗത്തെ അവൻ തന്ത്രത്തിൽ കയ്യിലെടുത്തിരുന്നു.അവർ ക്രിസിനോടും കൂട്ടുകാരോടും ഗ്രാമം വിട്ട് പോകാൻ ആവശ്യപ്പെട്ടു. അങ്ങനെയാണെങ്കിൽ അവരെ കൊല്ലില്ല എന്നും ഗ്രാമത്തിന്റെ അതിർത്തിയിൽ വെച്ച് അവരുടെ ആയുധങ്ങൾ മടക്കിക്കൊടുക്കാമെനു മായുരുന്നു കൾവേരയുടെ വാഗ്ദാനം. നിവൃത്തിയില്ലാതെ അവർ ഗ്രാമം വിട്ട് പോകാൻ തയ്യാറാകുന്നു. ഗ്രാമത്തിന്റെ അതിർത്തിവരെ അവരെ പിൻതുടർന്ന കൊള്ളക്കാർ അവിടെ വെച്ച് അവരുടെ ആയുധങ്ങൾ‌ തിരിച്ചുനല്കി ഗ്രാമത്തിലേക്കു തന്നെ മടങ്ങി. ക്റിസും കൂട്ടരും കൂടിയാലോചിച്ചു ആത്മഹത്യാപരമാണെങ്കിലും തിരുച്ചു ചെന്ന് കൾവേരയോട് ഏറ്റുമുട്ടാൻ തീരുമാനിക്കുന്നു.
അവർ തിരിച്ചെത്തിയപ്പോൾ കൊള്ളക്കാർ ഗ്രാമീണരിൽ് കുറേ പേരെ ബന്ധികളാക്കി വെച്ചിരിക്കയായിരുന്നു. അവിടെ വെച്ചു നടന്ന കനത്ത ഏറ്റു മുട്ടലിൽ ക്രിസിന്റെ കൂട്ടത്തിൽ നാലു പേരും കൾവേരയടക്കം ഭൂരിഭാഗം കൊള്ളക്കരും കൊല്ലപ്പെടുന്നു. തങ്ങളുടെങ്ങ് നാലു കൂട്ടുകാരുടെ ശവകുടീരങ്ങളിൽ പുഷ്പാർച്ചന നടത്തുന്ന ഗ്രാമത്തിലെ കുട്ടികളുടെ അരികിലൂടെ
ശേഷിച്ച മൂന്നു പേർ മടങ്ങിപ്പോവുകയാണ്‌ .ഇഅടക്ക് വെച്ച് ക്രിസ് ഷിഗോയോട് അവനെ സ്നേഹിക്കുന്ന പെട്രായുടെ അടുത്തേക്ക് മടങ്ങിപ്പോകാൻ ഉപദേശിക്കുന്നു. ക്രിസും വിന്നും (Steve McQueen) കുതിരയേ ഓടിച്ച് അകലുമ്പോൾ ഷീഗോ പെട്രായുടെ അടുത്തേക്ക് മടങ്ങിയെത്തുന്നേടത്ത് പടം അവസാനിക്കുന്നു.
സെവൻ സമുറായ് എന്ന നോവലിനെ അസ്പദമാക്കി എടുത്തിട്ടുള്ള ഈ സിനിമ സംവിധാനം ചെയ്തിരികുന്നത് John Sturges.
Yul Brynner, Eli Wallac, Steve McQueen, Charles Bronson, Robert Vaughn, Horst Buchholz മുതലായവർ അഭിനയിച്ചിരിക്കുന്നു.








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

ദ കിഡ്