ഹാച്ചിക്കോ ഒരു നായയുടെ കഥ


ഹാച്ചിക്കോ ഡോഗ്
*******************
ഹാച്ചിക്കോ ഡോഗിന്റെ കഥ എനിക്ക് ആദ്യമായി പറഞ്ഞുതന്നത് എന്റെ ഗുരു ശങ്കരൻ കുട്ടി മാഷായിരുന്നു. അദ്ദേഹം സയസും ഇംഗ്ലീഷുമാണ് പഠിപ്പിച്ചിരുന്നത്. ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുന്ന കാലം വൈകുന്നേരങ്ങളിലുളള ഇംഗ്ലീഷ് സെക്കന്റെ് പിരീഡിൽ ഒരിക്കൽ അദ്ദേഹം ഞങ്ങൾക്ക് ഈ കഥ പറഞ്ഞുതന്നു. ഒരു മനുഷ്യനും അയാൾ വളർത്തിയ നായും തമ്മിലുണ്ടായ അതിശയകരമായ ആത്മബന്ധത്തിന്റെ കഥ. ഈയിടെ ഈ സംഭവത്തെ അടിസ്ഥനമാക്കി നിർമ്മിച്ച ഹാച്ചിക്കോ എന്ന ഇംഗ്ലീഷ് സിനിമ കാണാൻ എനിക്കവസരമുണ്ടായി. വല്ലാത്തിരനുഭൂതിയോടെ ഞാനത് കണ്ടു തീർത്തു. നന്ദിപൂർവ്വം ഞാനെന്റെ ഗുരുവിനെ ഓർത്തു. സ്നേഹപൂർവ്വം എന്റെ സഹപാഠികളെ ഓർത്തു. ഗൃഹാതുരത്വത്തോടെ പൊയ്പോയ ആ കലത്തെ ഓർത്തു... കഥ ഇങ്ങനെയാണ്‌ .....

ബ്രിട്ടനിൽ ഒപ്പേറെ മാസ്റ്ററായ പാർക്കർ തന്റെ ജോലിസ്ഥലത്തു നിന്നു മടങ്ങവേ അയാൾക്കൊരു നായ്കുട്ടിയെ കിട്ടുന്നു. ആരിലും കൗതുക മുണർത്തുന്ന മിടുക്കനായ ഒരു നായ്കുട്ടി. ആർക്കെങ്കിലും നഷ്ടപ്പെട്ടുപോയ പപ്പിയായിരിക്കും എന്നു കരുതി അയാൾ അതിനെ അധികൃതരെ ഏല്പിക്കാൻ ശ്രമിച്ചു. പക്ഷേ അത് അയാളെ വിട്ട് പോകാൻ തയ്യാറല്ലായിരുന്നു. അങ്ങനെ അയാൾ അതിനെ വീട്ടിൽ കൊണ്ടു വന്ന് വളർത്താൻ തുടങ്ങി. ഭാര്യക്ക് ആദ്യം അതിനെ ഇഷ്ടമായില്ലെങ്കിലും പിന്നീട് അവരും മക്കളുമൊക്കെ അതിനെ സ്നേഹിച്ചു തുടങ്ങി.
അവരവനെ ഹാച്ചി എന്ന് വിളിച്ചു. എന്നും രാവിലെ അയാൾ വീട്ടിൽ നിന്നകലെയുളള തന്റെ ജോലി സ്ഥലമായ ഒപ്പേറാ തീയേറ്ററിലേക്ക് പോകുമ്പോൾ റെയിൽ വേസ്റ്റേഷൻ വരെ കൂട്ടിനു ഹാച്ചിയുണ്ടാകും. വൈകുന്നേരത്തെ ട്രൈനിന്ന് അദ്ദേഹം മടങ്ങി വരും വരെ സ്റ്റേഷന്റെ എക്സിറ്റ് ഡോർ കാണാവുന്ന സ്തലത്ത് അവൻ കാത്തിരിക്കും.അദ്ദേഹത്തെകണ്ടാലുടൻ പാഞ്ഞു ചെന്ന് സ്നേഹപ്രകടനം പിന്നെ അദ്ദേഹത്തോടൊപ്പം വീട്ടിലേക്ക്. ഈ പതിവ് മുടക്കമില്ലാതെ തുടർന്നു. ക്രമേണ സ്റ്റേഷൻ അധികൃതരുടേയും അവിടത്തെ കച്ചവടക്കാരുടേയും സ്ഥിരം യാത്രക്കാരു ടേയുമൊക്കെ കണ്ണിലുണ്ണി യായി അവൻ മാറി.
ഒരു ദിവസം ജോലിക്കുപോയ യജമാനൻ
അവിടെ വെച്ച് ഹൃദ്രോഗം വന്ന് മരിക്കുകയും അവിടത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. രാത്രി വൈകുവോളം ഹാച്ചി കാത്തിരുന്നു. ഒറ്റക്ക് വീട്ടിലേക്ക് മടങ്ങി. പിറ്റേന്നും സ്റ്റേഷനിലേക്ക് വന്ന് തന്റെ സ്ഥാനത്ത് യജമാനനെ കാത്ത് ഇരിപ്പായി.
വീട്ടുകാർ വീടൊഴിഞ്ഞു. ഹാച്ചിയെയും കൊണ്ട് ദൂരേക്ക് മാറി. പക്ഷേ അവൻ ട്രൈനിന്റെ മണം പിടിച്ച് സ്റ്റേഷനിലെത്തി. കാത്തിരിപ്പ് തുടർന്നു. രാത്രിയായാൽ ഒഴിച്ചിട്ട് ബോഗിയുടെ താഴെ പോയി കിടക്കും പകലത്രയും ഒരു കടമപോലെ തന്റെ സ്ഥാനത്ത് പോയി ഇരിക്കും. സ്റ്റേഷൻ മാസ്റ്ററും കച്ചവടക്കാരും കൊടുക്കുന്നത് തിന്നും വീണ്ടും തന്റെ കാത്തിരിപ്പ് തുടരും. അങ്ങനെ അത് തുടർന്നു നീണ്ട പത്തു വർഷങ്ങൾ തന്റെ മരണം വരെ. വയസ്സനായിട്ടും ക്ലേശിച്ചുള്ള അവന്റെ കാത്തിരിപ്പ് നമ്മെ കരയിക്കും. വളരെ രൂപ സ്സദൃശ്യമുള്ള നായ്കളെ കഥപാത്രങ്ങളായി തെരഞ്ഞെടുക്കുന്ന്തിൽ പടത്തിന്റെ ശില്പികൾ വിജയിച്ചിരിക്കുന്നു.
 റെയിൽ വേ അധികൃതർ അവന്ന് ആസ്റ്റേഷനിൽ ഒരു സ്മാരകം പണിതു. ഇന്നും അത് അവിടെയുണ്ടത്രേ..... 

സിനിമയിൽ റോണി എന്ന കുട്ടി തന്റെ സഹപാഠികൾക്ക് തന്റെ അപ്പൂപ്പന്റെ വളർത്തു പട്ടിയുടെ കഥ പറഞ്ഞു കൊടുക്കുന്നതായിട്ടാണ്‌‌ തുടങ്ങുന്നത്. ആദ്യം പരിഹസിച്ചിരുന്ന തന്റെ കൂട്ടുകാരെ കണ്ണിരണിയിച്ചുകൊണ്ട് രോണി കഥ അവസാനിപ്പിക്കുന്നേടത്ത് പടം അവസാനിക്കുന്നു.
Richard Gere, Joan Allen,Cary-Hiroyuki Tagawa, Sarah Roemer, Jason Alexander,Erick Avari തുടങ്ങിയവർ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Lasse Hallström ആണ്‌.

അഭിപ്രായങ്ങള്‍

  1. ഹാച്ചിക്കോ വയസ് 11 യജമാനനെ കാത്തു നിന്നത് 9 വർഷം

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ കരഞ്ഞു പോയ ചിത്രം ആ ചിത്രം കണ്ട അന്ന് രാത്രി നെഞ്ചിൽ ഒരു കരിങ്കലു കയറ്റി വച്ച പ്രതീതിയായിരുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും