മുസ്തഫാ അക്കാദ്

സിനിമാലോകത്ത് ഇസ്ലാമിന്ന് മേൽ വിലാസം  സൃഷ്ടിച്ച മഹാനായ സംവിധായകനാണ്‌‌ മുസ്തഫ  അക്കാദ്. ആയിരത്തിത്തൊള്ളായിരത്തി മുപ്പതിൽ  സിറിയയിലെ അലപ്പോയിൽ ജനിച്ചു. ചെറുപ്പം മുതലേ സിനിമയിലായിരുന്നു മുസ്തഫായുടെ കമ്പം.  ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുസ്തഫായുടെ കയ്യിലേക്ക് ഒരു ഖുർ ആൻ പ്രതിയും  ഇരുനൂറ്‌ ഡോളറും  വെച്ചു കൊടുത്തിട്ട് പിതാവ്‌ അദ്ദേഹത്തിന്റെ താല്പര്യമായ സിനിമോട്ടോഗ്രാഫി പഠിക്കാൻ അമേരിക്കയിലേക്ക്  പറഞ്ഞയച്ചു. അവിടെ ലോസാഞ്ചലസ്സിലെ യൂണിവേഴ്സിറ്റിഒഫ് കാലിഫോർണിയായിൽ നിന്നും   (UCLA) പഠനം പൂർത്തിയാക്കിയ ശേഷം  യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ( USC) യിൽ നിന്നും  ബിരുദാനന്തര ബിരുദവും നേടി ഹോളിവുഡിൽ കൽകുത്തി. അവിടെവെച്ചാണ്‌ അദ്ദേഹം തന്റെ മാർഗ്ഗദർശിയായിമാറിയ Sam Peckinpah യെ കണ്ടെത്തിയത്.
പിതാവ്‌ ഇരുനൂറ്‌ഡോളറിനോടൊപ്പം  അദ്ദേഹത്തിന്റെ കയ്യിലേല്പിച്ച വിശുദ്ധ ഖുർ‌‌ ആനിന്റെ സ്വാധീനമാകാം  തന്റെ മതത്തിന്റെയും തന്റെ രാജ്യത്തിന്റെയും പൈതൃകങ്ങളെ പശ്ചാത്യ ലോകത്തിനു പരിച്ചയപ്പെടുത്തിക്കൊടുക്കുക എന്ന ചിന്തയിലേക്കദ്ദേഹത്തെ നയിച്ചത്. അത് അദ്ദേഹം തന്റെ ദൗത്യമായി എടുത്ത് അതിന്നായി പരിശ്രമവും തുടങ്ങി. ആ കഠിനയത്നങ്ങളുടെ വിജയകരമായ പൂർത്തീകരണമായിരുന്നു " ദ മെസേജ്‌ (മുഹമ്മ ദ് ദ മെസഞ്ചർ ഓഫ് ഗോഡും”) (1976) " ഉമർ മുക്താർ ദ ലയേൺ ഓഫ് ദ ഡസെർട്ടും.” (1981) ആദ്യചിത്രമായ മെസെഞ്ചർ ഓഫ് ഗോഡ്‌ ഒരു പാടു വെല്ലുവിളികളേയും പ്രതി സന്ധികളേയും നേരിടേണ്ടി വന്ന പടമായിരുന്നു. ഒരേസമയം സഊദി അറേബ്യയുടെ നേതൃത്വത്തിൽ മുസ്ലിം മത മൗലികവാദികളുടേയും  ഇസ്ലാം വിരുദ്ധരുടേയും  എതിർപ്പുകളും  തടസ്സങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. പ്ലപ്പോഴും സെറ്റുകൾ മാറ്റുകയും  പ്രവൃത്തികൾ നീട്ടി വെക്കുകയുമൊക്കെ വേണ്ടി വന്നു എന്നാണ്‌‌ അദേഹം തന്നെ പറയുന്നത്.
സിനിമാ ലോകത്ത് അദ്ദേഹം ഹോലോവീൻ സിനിമകളുടെ നിർമാതാവായിട്ടാണ്‌ പൊതുവേ അറിയപ്പെടുന്നത് എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനങ്ങളായ സൃഷ്ടികൾ ഇസ്ലാമിന്റെ ആവിർഭാവത്തെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്തു നിർമ്മിച്ച മുഹമ്മദ് ദ മെസ്സെഞ്ചർ ഓഫ് ഗോഡും, ഒന്നാം  ലോകമഹായുദ്ധകാലത്ത് ബെനിറ്റോ മുസ്സോളനിയുടെ ആധുനിക സൈന്യത്തിനെതിരെ നാടൻ തോക്കുകളുമായി ചെറുത്തു നിന്ന ബധവി ഒളിപ്പോരാളികളുടെ നേതാവായ ഉമർമുക്താറിന്റെ കഥ പറയുന്ന ഉമർ മുഖ്താർ ദ ലയേൺ ഓഫ് ദ ഡസർട്ടും  തന്നെയാണെന്ന് അവ കണ്ടിട്ടുള്ള ആരും  അംഗീകരിക്കും.
മെസഞ്ചർ ഓഫ് ഗോഡിനെക്കുരിച്ചദ്ദേഹം പറഞ്ഞു
“ ഈ പടം ഞാനെടുത്തത് അത് എനിക്ക് വ്യക്തിപരമായതുകൊണ്ടു കൂടിയാണ്‌. ഒരു പടത്തിന്റെ നിർമാണ മൂല്ല്യത്തിനപ്പുറം  അതിന്‌ അതിന്റേതായ ഒരു കഥയുണ്ട് നാടകീയതയുണ്ട്‌. കൂടാതെ എന്റെ വ്യക്തിപരമായ അടുപ്പവുമുണ്ട്. പശ്ചാത്യരാജ്യത്ത് ജീവിച്ച ഒരു മുസ്ലിം  എന്ന നിലക്ക് എന്റെ മതത്തെക്കുറിച്ചുള്ള സത്യം  ലോകത്തോടു പറയുക എന്നത് എന്റെ കടമയായി എനിക്കനുഭവപ്പെട്ടു. എഴുനൂറു ദശലക്ഷം പേർ ആഴരിക്കുന്ന ഈ മതം  അധികമൊന്നും അറിയപ്പെടുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. ഞാനീ കഥ പറയുകയാണെങ്കിൽ അത് കിഴക്കിനും  പടഞ്ഞാറിനുമിടയിലെ വിടവിനൊരു പാലമായിത്തീരുമെന്ന് ഞാൻ കരുതി"
അദ്ദേഹം ആഗ്രഹിച്ചതു പോലെത്തന്നെ ഇസ്ലാമിനെ പശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഈ പടം  വലിയ പങ്ക് വഹിച്ചു എന്നതിന്ന് ചരിത്രം  സാക്ഷിയാണ്‌.
പിന്നീടദ്ദേഹം  ഹോളോവീൻ സിനിമകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേദ്രീകരിച്ചു. അവസാനം  സലാഹുദ്ദീൻ അയ്യൂബിയെക്കുറിച്ചുള്ള ഒരു സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങളിലായിരിക്കേ ഇറാക്ക് യുദ്ധ കാലത്ത് (2005 നവമ്പർ 9 നു ) അദ്ദേഹം അമ്മാനിൽ താമസിച്ചുകൊണ്ടിരുന്ന ഹോട്ടലിനു നേരെ അമേരിക്ക നടത്തിയ ബോമ്പാക്രമണത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. കൂടെ അദ്ദേഹത്തിന്റെ മകളും വധിക്കപ്പെട്ടു.

സലാഹുദ്ദീനെ ക്കുറിച്ച് അദേഹം പറയുന്നത് നോക്കുക സലാഹുദ്ദീൻ യഥാർത്ഥ ഇസ്ലാമിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ന് ഇസ്ലാം ഭീകര മതമായിട്ടാണ്‌ വരച്ചുകാട്ടപ്പെടുന്നത്. കാരണം  ഭീകരരിൽ കുറേപേർ മുസ്ലിം കളാണ്‌. അതുകൊണ്ട്‌ ആമതത്തെയൊട്ടാകെ ഭീകരരായി ചിത്രീകരിക്കുന്നു. കുരിശുയുദ്ധങ്ങൾ ഒട്ടനവധി ഭികരതകൾ നിറഞ്ഞവയായിരുന്നു പക്ഷേ നാമൊരിക്കലും  അതിന്‌‌ കൃസ്തുമതത്തെ പഴിച്ചുകൂടാ കാരണം അതൊരുകൂട്ടം സാഹസികരുടെ കടും കൈകളായിരുന്നു. ഇതാണ്‌ എന്റെ സന്ദേശം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാൽക്കം എക്സ്.

കാക്കയും കുയിലും