സള്ളി

 അമേരിക്കയിൽ നടന്ന ഒരു വിമാനാപകടത്തെ ആധാരമാക്കി എടുത്ത ഇംഗ്ലീഷ് സിനിമയാണ്‌ സള്ളി. വിമാനക്കഥകളോട് കുഞ്ഞുന്നാൾ മുതലേ കമ്പക്കാരനായ എനിക്ക് ഈ പടം വളരെ ഇഷ്ടപ്പെട്ടു. കണ്ടു നോക്കൂ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്നാണ്‌എന്റെ ഒരു ഇത്....


അത് രണ്ടായിരത്തി ഒമ്പത് ജനുവരി പതിനഞ്ചിനായിരുന്നു. അമേരിക്കയിലെ ലാഗാർഡിയാഎയർപോർട്ടിൽ നിന്നും ഷാർലറ്റ്ഡഗ്ലസ് എയർപോട്ടിലേക്ക് പോവുകയായിരുന്ന യു എസ്‌ എയർവേയ്സിന്റെ 1549 വിമാനം എയർബസ് A320, പുറപ്പെട്ട് അധികം കഴിയും മുമ്പ് ഒരപകടത്തിൽ പെട്ടു. വിമാനം പക്ഷിക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. വിമാനം അപ്പോൾ രണ്ടായിരത്തി എണ്ണൂറ് അടി ഉയരത്തിലായിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റൻ സല്ലൻ ബർഗറും സഹായി ജെഫ് സ്കെയിൽസു മായിരുന്നു. രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായ വിമാനത്തെ ഏറ്റവും അടുത്തുള്ള താവളമായ ടെറ്റർ ബോറോയിലേക്ക് എത്തിക്കുന്നത്

അസാദ്ധ്യമായിരിക്കുമെന്ന് കണക്കു കൂട്ടിയ ക്യാപ്റ്റൻ വിമാനത്തെ ഏറ്റവും അടുത്ത് കണ്ട ഹഡ്സൺ നദിയിലേക്ക് പറത്തിയിറക്കി. തൽസമയം നദിയിലുണ്ടായിരുന്ന ഏഴ് ബോട്ടുകൾ ചേർന്ന് നടത്തിയ ഐതിഹാസികമായ രക്ഷാപ്രവർത്തനത്തിൽ നൂറ്റി അമ്പത്തഞ്ച് യാത്രക്കാരും യാതൊരപകടവും കൂടാതെ രക്ഷപ്പെട്ടു..
ഈ സംഭവത്തിലെ പൈലറ്റായിരുന്ന ചെസ്ലി സള്ളൻ ബർഗർ തന്റെ അനുഭവത്തെക്കുറിച്ചെഴുതിയ ഹയസ്റ്റ് ഡ്യൂട്ടി എന്ന പുസ്തകത്തെ ആധാരമാക്കി സുപ്രസിദ്ധ ഹോളീവുഡ് നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത് നിർമ്മിച്ച പടമാണ്‌ ഇത്. Todd Komarnicki തിരക്കഥതയ്യാറാക്കിയ പടത്തിൽ Tom Hanks, Aaron Eckhart, Laura Linney മുതലായവർ അഭിനയിച്ചിരിക്കുന്നു.  




മാധ്യമങ്ങളും യാത്രക്കാരും അവരുടെ ബന്ധുക്കളും എല്ലാം സള്ളിയെ വാനോളം പുകഴ്ത്തിയെങ്കിലും താൻ ശ്രമിച്ചിരുന്നെങ്കിൽ അടുത്ത താവളത്തിലേക്ക് വിമാനത്തെ എത്തിക്കാമായിരുന്നുവോ  എന്ന സംശയം അദ്ദേഹത്തിന്റെ മനസിന്റെ അടിത്തട്ടിൽ സജീവമായിരുന്നതുകൊണ്ടാകാം, അദ്ദേഹം സദാ അസ്വസ്ഥനായി. വിമാനം അടുത്ത താവളത്തിന്നടുത്തുള്ള കെട്ടിടങ്ങളിൽ തട്ടിത്തകരുന്ന രൂപത്തിലുള്ള ഒരു പേക്കിനാവായി സംഭവം സള്ളിയെ വേട്ടയാടിക്കൊണ്ടിരുന്നു...
ഈ പ്രശ്നത്തിനിടയിലേക്കാണ് കൂനിന്മേൽ കുരു എന്ന പോലെ aircraft communications addressing and reporting system (ACARS) ന്റെ പ്രാഥമിക നിരീക്ഷണം അന്വേഷണ ക്കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെടുന്നത്. അത് പ്രകാരം വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിൻ പൂർണ്ണമായി നശിച്ചിരിക്കില്ല. തൊട്ടടുത്ത വിമാനത്താവളത്തിൽ വിമാനം ഇറക്കാനുള്ള ശേഷി ആ എഞ്ചിന്ന് ഉണ്ടായിരുന്നു എന്നായിരുന്നു അവരുടെ അനുമാനം. അങ്ങനെ ചെയ്യാതിരുന്നത് ക്യാപ്റ്റന്റെ പിഴയായി അന്വേഷണക്കമ്മീഷൻ വിലയിരുത്തുന്നു. . കമ്മീഷൻ തയ്യാറാക്കിയ സിമുലേഷനുകളും ഈ നിരീക്ഷണത്തെ ശരിവെക്കുകയാണ്.. സള്ളിയുടെ വ്യോമജീവിതം ഒരു അപമാനകരമായ അന്ത്യത്തിലെത്താനുള്ള സാദ്ധ്യത അദ്ദേഹത്തെ ദുഖിതനാക്കുന്നു. സള്ളിയും ജെഫും പലവുരു കമ്മീഷൻ മുമ്പാകെ വിളിക്കപ്പെട്ടു. അവർ എ സി എ ആർ എസിന്റെ റിപ്പോട്ട് നൽകിയ മുൻ വിധിയിൽ ഊന്നി ക്യാപ്റ്റനെ പഴിചാരുകയാണ്. അവസാനം,
 സിമുലേഷനിലെ പൈലറ്റുമാർക്ക് കാര്യം മുൻകൂട്ടി അറിയാമയിരുന്നത്കൊണ്ടാണ് വിമാനം താവളത്തിൽ എത്തിക്കാൻ കഴിഞ്ഞത് എന്നും മുന്നറിവില്ലാത്ത പൈലറ്റിന് മീറ്ററുകൾ പഠിച്ച് തീരുമാനമെടുക്കാൻ ചുരുങ്ങിയത് മുപ്പത്തഞ്ച് സെക്കന്റ് എടുക്കുമെന്നും ആ ടൈം ഡിലേ കൊടുത്ത് സിമുലേഷൻ ചെയ്താൽ ഫലം വ്യത്യസ്ത മായിരിക്കുമെന്നുമുള്ള സള്ളിയുടെ വാദം കമ്മീഷൻ പരീക്ഷിക്കുന്നു. സള്ളി വാദിച്ച പോലെത്തന്നെ സിമുലേഷനിൽ വിമാനം റൺ വേയിൽ എത്തുന്നതിന്ന് മുമ്പ് കെട്ടിടത്തിൽ തട്ടി തകരുന്നു. കമ്മീഷൻ യാഥാർത്ഥ്യം മനസിലാക്കിയ അതേസമയത്തുതന്നെ നദിയിൽ നിന്നും വീണ്ടെത്ത രണ്ടാമത്തെ എഞ്ചിനും പൂർണ്ണമായും നശിച്ചിരുന്നു എന്ന വിവരവും കമ്മിഷനു മുമ്പാകെ സമർപ്പിക്കപ്പെടുന്നു.
തെറ്റിദ്ധാരണ നീങ്ങിയ കമ്മീഷൻ അംഗങ്ങൾ സള്ളിയെ അഭിനന്ദിക്കുകയും ഇത് താങ്കളുടെ നേട്ടമാണ് എന്ന് പറയുകയും ചെയ്യുന്നു.
സള്ളി വിനീതനായി ഇത് എന്റെ മാത്രം നേട്ടമല്ല ഇത് നമ്മുടെ നേട്ടമാണ്, ജെഫ് കാബിൻ ക്രൂ യാത്രക്കാർ രക്ഷാപ്രവർത്തകർ ഫെറിജീവനക്കാർ തുടങ്ങിയ വരുടെയെല്ലാം നേട്ടമാണ്‌ ...






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും