കാസ്റ്റ് എവേ


 
 
ഉടൻ മടങ്ങിവന്നിട്ട് വേണം കാമുകി കെല്ലിയുമായുള്ള വിവാഹം നടത്താൻ എന്ന ഉദ്ദേശത്തിലായിരുന്നു ചക്ക് നോളന്റ്. അനിവാര്യമായതുകൊണ്ടു മാത്രം‌ പുറപ്പെട്ട ആ യാത്രക്കിടെ അയാൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്ന് ഒരു ദ്വീപിൽ ഒറ്റപ്പെടുകയും നാലു വർഷത്തിനു മേൽ ആ ദ്വീപിൽ ഏകാന്ത വാസം നയിക്കുകയും ചെയ്യേണ്ടിവന്നതിന്റെ വിഹ്വലതകളുടേയും സാഹസികതകളടേയും ഹൃദയഹാരിയായ ചിത്രീകരണമാണ് കാസ്റ്റ് എവേ. 


അതോടൊപ്പം പരസ്പരം വിവാഹം കഴിക്കാനുറച്ച് ഒന്നിച്ച് ജീവിച്ചിരുന്നവരിൽ ഒരാളെ പെട്ടന്ന് കാണാതാമ്പോളുണ്ടാകുന്ന വേദനകൾ തുടർന്ന് ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം അയാൾ  മടങ്ങി വരുമെന്ന പ്രതീക്ഷ തീർത്തും നഷ്ടപ്പെട്ട് മറ്റൊരു വിവാഹം കഴിച്ച് ഒരു കുട്ടിയുമായശേഷം ഒരു സുപഭാതത്തിൽ അപ്രതീക്ഷിതമായി കാമുകൻ മടങ്ങിയെത്തുമ്പോളുണ്ടാകുന്ന സംഘർഷങ്ങളുടേയും പ്രതിസന്ധികളുടേതും കൂടിയാണ് ഈ കഥ. ഇത്തരമൊരു സാഹചര്യത്തിൽ കാമുകീ കാമുകന്മാക്കുണ്ടാകുന്ന അന്തസ്സംഘർഷങ്ങളത്രയും  പടം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു....
സിസ്റ്റം അനലിസ്റ്റായ ചക്ക് നോളണ്ട്, ഫെഡ്എക്സ് ഡിപ്പോകളിലെ ഉൽ‌പാദനക്ഷമത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ധാരാളം സഞ്ചരിക്കുന്നയാളാണ്.  ടെന്നസിയിലെ മെംഫിസിൽ താമസിക്കുന്ന കെല്ലി ഫ്രിയേഴ്സുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചിരിക്കയാണ്. 
ഫാമിലി ക്രിസ്മസ് ഡിന്നറിനിടെയാണ്  മലേഷ്യയിലേക്ക്


ഒരു ജോലി പ്രശ്നം പരിഹരിക്കാനായി ചക്ക്  വിളിക്കപ്പെടുന്നത്. വേദനയോടെ കെല്ലിയോട് വിടപറഞ്ഞ ചക്കിന് കെല്ലി തന്റെ ചിത്രം പതിച്ച ഒരു പതക്കം സമ്മാനിക്കുന്നു. അതുമായി പുറപ്പെട്ട ചക്ക് കയറിയ വിമാനം ഭീകരമായ കൊടുംകാറ്റിൽ പെട്ട് പസഫിക്ക് സമുദ്രത്തിൽ തകർന്ന് വീഴുന്നു.  
ഒരു ലൈഫ് ബോട്ടിൽ ചക്ക് ഒരു വിജനമായ ദ്വീപിൽ ചെന്ന് പെടുന്നു.... കടലിൽ നിന്ന് കിട്ടിയ ഒരു വോളീബോളിനെ ഒരു മനുഷ്യനായി സങ്കല്പിച്ച് അതിനോട് സംസാരിച്ചും സ്വയം സംസാരിച്ചും ചക്ക് കഴിഞ്ഞുകൂടുന്നു. ഇതിനിടെ കരക്കടിഞ്ഞ ഒരു വൈമാനികന്റെ ശരീരം സംസ്കരിക്കുന്നതും തീ ഉണ്ടാക്കുന്നതുമൊക്കെ കാഴ്ചക്കാരെ സ്തബ്ദരാക്കുന്ന കാഴ്ചകളാണ്. അങ്ങനെ നീണ്ട നാല് വർഷം കഴിച്ചു കൂട്ടുന്നു. ഇതിനിടെ പുറം കടലിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആകർഷിക്കാനുള്ള ശ്രമം പരാജയപ്പെടുന്നുണ്ട്. നാലുകൊല്ലത്തെ കഠിനാദ്വാനം കൊണ്ട്  ചക്ക് ഒരു ചങ്ങാടം പണിതു.  അതിൽ കയറി അതിസാഹസികമായി പുറകടലിലേക്ക് തുഴഞ്ഞ് ചെന്ന ചക്കിനെ അവസാന നിമിഷത്തിൽ അതുവഴി കടന്നുപോകുന്ന ചരക്ക് കപ്പൽ രക്ഷിക്കുന്നു...
വേണ്ടപ്പെട്ടവരെല്ലാം ചക്ക് മരിച്ചു പോയീ എന്ന് ഉറപ്പിച്ചിരിക്കുകയാണ്. കെല്ലി വേറെ വിവാഹം കഴിച്ചു അവൾക്കൊരു കുട്ടിയുമായി. ചക്കും കെല്ലിയും  പരസ്പരം കണ്ടു മുട്ടിയ അവസരത്തിൽ അവർ അനുഭവിക്കുന്ന അന്തസ്സംഘർഷങ്ങളുടെ ചിത്രീകരണം ഹൃദയഹാരിയായിട്ടുണ്ട്. ഒരു മഴയുള്ള രാത്രിയിൽ കെല്ലിയെ ഒരിക്കൽ കൂടി അവളുടെ വീട്ടിൽ പോയി കണ്ട് അവൾ തനിക്ക് നൽകിയിരുന്ന ലോക്കറ്റ് തിരിച്ചു കൊടുത്ത് അവളോട് തന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ ഉപദേശിക്കുന്നു.  വലിയ ദുഖത്തോടെ മടങ്ങാനൊരുങ്ങവേ കെല്ലിയെ ചക്ക് വർഷങ്ങൾക്ക് മുമ്പ് ഏല്പിച്ച കാറിന്റെ താക്കോൽ അവൾ തിരിച്ച് നൽകുന്നു. ആ കാറിൽ ചക്ക് തിരിച്ച് പോരുന്നു. /home/akoyavk/Desktop/4.png
ചക്ക് തുറക്കാതെ സൂക്ഷിച്ച ഫെഡെക്സ് പാക്കേജ് അയച്ച വ്യക്തിക്ക് തിരികെ നൽകാനായി ചക്ക് ടെക്സസിലേക്ക് ഡ്രൈവ് ചെയ്യുന്നു. വിലാസക്കാരന്റെ വീട്ടിൽ ആരെയും കണാഞ്ഞതിനാൽ അദ്ദേഹം "പാക്കേജ് തന്റെ ജീവൻ രക്ഷിച്ചു" എന്ന ഒരു കുറിപ്പുമായി വാതിൽക്കൽ വെച്ച് മടങ്ങുന്നു. വഴിക്ക് ഒരു നാൽക്കവലയിൽ കാർ നിർത്തുന്നു. പിറകെ ഒരു പിക്കപ്പ് ട്രക്കിലെത്തിയ യുവതിയോട് വഴിയന്വേഷിക്കുന്നു.  ഓരോ റോഡും എങ്ങോട്ടാണെന്ന് വിശദീകരിച്ച് യുവതി സ്ഥലം വിടുന്നു. അവളുടെ ട്രക്കിൽ താൻ എത്തിച്ച പൊതിയിരിക്കുന്നത് ശ്രദ്ധിച്ച ശേഷം അവൾ പോയവഴിയേ ചക്ക് യാത്ര തുടങ്ങുന്നു...
 Robert Zemeckis സംവിധാനം ചെയ്ത പടത്തിൽ Tom Hanks, Helen Hunt, Nick Searcy മുതലായവർ അഭിനയിച്ചിരിക്കുന്നു.  കഥ William Broyles Jr.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

ദ കിഡ്