Wait Until Dark- വെയിറ്റ് അണ്ടിൽ ഡാർക്ക്



സ്ത്രീശാക്തീകരണം ആഗ്രഹിക്കുന്നവർ തന്റെ കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഈ പടം കാണിച്ചു കൊടുക്കേണ്ടതാണ്‌‌. കുറുക്കനെ കാണുമ്പോഴേക്കും സുരക്ഷിതമായ മരക്കൊമ്പിൽ നിന്നും കുറുക്കന്റെ വായിലേക്കു ബോധം കെട്ടു വീഴുന്ന പിടക്കോഴികളെപ്പോലുളള മഹിളാരത്നങ്ങൾ പ്രത്യേകം കണ്ടിരിക്കേണ്ടപടം.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിഒമ്പതിൽ ദൂർദർശനിൽ നിന്നും കണ്ടതാണ്‌ അന്നു തന്നെ ആപടത്തിന്റെ കഥ വല്ലാണ്ട് ആകർഷിച്ചിരുന്നു. പിന്നീട് ഈയിടെ ഇതിന്റെ ഒരു എ വി ഐ കോപ്പികിട്ടി കണ്ടപ്പോൾ തോന്നി ഇത് സുഹൃത്തുക്കളുയി മായി പങ്കു വെക്കേണ്ടതാണ്‌‌ എന്ന്.
സുസി ഹെഡ്രിക്സ് എന്ന് അന്ധയായ വീട്ടമ്മ താമസിക്കുന്ന ഫ്ലാറ്റിൽ അവരറിയാതെ വന്നു പെട്ട മയക്കുമരുന്ന്‌ പൊതികൾ. അതന്വേഷിച്ചെത്തുന്ന കൊടും ക്രൂരനായ ഒരു കുറ്റവാളി റോഡ്. അയാളെ സഹായിക്കാൻ നിർബന്ധിതരാവുകയും പിന്നീട് അയാളുടെ കൈകൊണ്ടു തന്നെ കൊല്ലപ്പെടുകയും ചെയ്യുന്ന രണ്ടു തട്ടിപ്പുകാർ. ഇവരുടെ ചെയ്തികളിൽ നിന്നു രക്ഷപ്പെടാൻ അന്ധയായ ആവീട്ടമ്മ നടത്തുന്ന കഠിനപരിശ്രമം. അതിന്റെ അവസാനം അവർ വിജയം കാണുന്നേടത്ത് പടം അവസാനിക്കുന്നു. കാണികൾക്ക് ആശ്വാസനിശ്വാസങ്ങൾ സമ്മാനിച്ചു കൊണ്ട്...
 
ലിസ എന്ന യുവതി മയക്കുമരുന്നു കടത്തുകാരിയാണ്‌. ഫ്ലാറ്റിൽ വെച്ച് ഒരു വൃദ്ധൻ ഒരു പാവക്കകത്ത് ഹെറോയിൻ നിറച്ച് തുന്നി ബദ്രമാക്കി അവൾക്ക് ക്കൊടുക്കുന്നേടത്ത് പടം തുടങ്ങുന്നു. അവൾ ആ പാവയുമായി വിമാനത്താവളത്തിലെത്തുന്നു. ഫ്ലാറ്റിൽ നിന്നും അവൾ പുറപ്പെട്ടഉടൻ തന്നെ  വൃദ്ധൻ ആരെയോ വിളിച്ച് വിവരമറിയിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ ലിസ ദൂരെ തന്നെ പ്രതീക്ഷിച്ചെന്ന പോലെ നില്കുന്ന ക്രൂരനായ കുറ്റവാളി റോഡിനെ കാണുന്നു. അയാൾ മയക്കുമരുന്ന് തട്ടിയെടുക്കാൻ വന്നതാണെന്നു മനസിലാക്കിയ ലിസ പാവ തന്റെ സഹയാത്രികനായ ഫോട്ടോഗ്രാഫറെ ഏല്പിക്കുന്നു.ഫോട്ടാഗ്രാഫറുടെ വീടിന്റെ വിവരമെല്ലാം വൾ യാത്രക്കിടയിൽ മനസിലാക്കിയിരുന്നു.  കഥയിലെ നായിക അന്ധയായ സുസിയുടെ ഭർത്താവാണ്‌‌ സാം ഹെൻഡ്രിക്സ് എന്ന ഈ ഫോട്ടോഗ്രാഫർ. അദ്ദേഹം ഇതൊന്നു മറിയാതെ പാവ അടങ്ങിയ സ്യൂട്ട് കെയ്സുമായി വീട്ടിലെത്തുന്നു. സുസിയെ കണ്ട് ലഗേജുകൾ വീട്ടിൽ വെച്ച ശേഷം മറ്റൊരു ജോലിക്കായി മടങ്ങുകയും ചെയ്യുന്നു
 ഹെൻഡ്രിക്സിന്റെ വീടന്വേഷിച്ച് സുസിയില്ലാത്ത സമയത്ത് ലിസ എത്തുന്നു. തന്നെ റോട്ട് പിൻതുടരുന്ന വിവരമറിയാതെ അവൾ വീട്ടിനകത്തു കയറി പാവക്കായി തിരച്ചിൽ നടത്തുന്നു. പിറകെയെത്തിയ റോട്ട് അവളെ വധിക്കുന്നു. വീട്ടിൽ തെരഞ്ഞെങ്കിലും പാവകണ്ടെടുക്കാൻ റോഡിനു കഴിയുന്നില്ല
ഇതിനിടെ ലിസയുടെ കൂട്ടുകാരായ രണ്ടു തട്ടിപ്പുകാർ തൽമാനും കാർളിനോയും ലിസയെ അന്വേഷിച്ച് സുസിയുടെ വീട്ടിലെത്തുന്നു. പണ്ട് അവർ ലിസയൊന്നിച്ച് പല തട്ടിപ്പുകളും നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോളവർ നല്ല നടപ്പിലാണ്‌. അവിടെയവർ കൊല്ലപ്പെട്ട ലിസയെയാണ്‌ കാണുന്നത്. റോട്ട് അവരെ ലിസയുടെ കൊലപാതകത്തിൽ കുടുക്കു മെന്നു പറഞ്ഞ് വരുതിയിലാക്കുന്നു.തന്നോടു സഹകരിക്കുകയാണെങ്കിൽ അവർക്കും നല്ലലാഭമുണ്ടാകുമെന്നും  അയാൾ അവരെ ബോദ്ധ്യപ്പെടുത്തുന്നു. ഇവർ അകത്തുള്ളപ്പോൾ തന്നെ സുസി വീട്ടിലെത്തുന്നു. അന്ധയായ അവൾ വീട്ടിനകത്ത് ആളുകളുള്ള വിവരം അറിയുന്നില്ല.
സുസിക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് അയൽ വാസിയായമിടുക്കി,ഗ്ലോറിയഎന്നപെൺകുട്ടിയാണ്‌‌.എല്ലാകാര്യത്തിനും  സുസി ഫോണിലൂടെ ഗ്ലോറിയുമായി ബന്ധപ്പ്പെടുകയാണു പതിവ്‌.
വന്നു കയറിയ സുസിയുടെ നീക്കങ്ങൾ നിരീക്ഷിച്ച കുറ്റവാളികൾ അവളൊരു അന്ധയാണെന്നു മനസിലാക്കി അതിനനുസരിച്ച് പാവയെ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങുന്നു.  അവർ പല നാടകങ്ങളും കളിച്ചിട്ടും സുസി പാവ കൊടുക്കുന്നില്ല..പാവ സുസിയുടെ പക്കലുണ്ടെന്ന് ഉറപ്പായതോടെ  റോഡ്  മറ്റു രണ്ടു പേരെയുംകൊന്നു കളയുന്നു. 
താൻ വന്നു പെട്ടിട്ടുള്ള പ്രതിസന്ധിയുടെ ആഴം സുസി ശരിക്കും മനസിലാക്കി സുസി ഗ്ലോറിയയുടെ സഹായത്തോടെ വീട്ടിനു പുറത്തു നടക്കുന്ന കാര്യങ്ങളെല്ലാം അറിയുന്നുണ്ട്. അത് മനസിലാക്കിയ റോഡ് ഫോൺ ബന്ധവും വിച്ഛേദിക്കുന്നു. അപ്പോഴാണ്‌ വാസ്ഥവത്തിൽ സുസി തനിച്ചായത്. അതുവരെ അകലെയാണെങ്കിലും ഗ്ലോറി അവൾക്കു തുണയായിരുന്നു. അവസാനം സുസി  വീട്ടിലെ വിളക്കുകളെല്ലാം കെടുത്തുന്നു അവൾക്ക് ഇരുളും വെളിച്ചവും സമമാണല്ലോ. റോഡിനു വെളിച്ചമുണ്ടെങ്കിലല്ലേ കണ്ണു കാണൂ.
അവസാനം റോഡ് വീട്ടിനകത്താകെ പെട്റോളൊഴിച്ച് തീകൊടുക്കു മെന്നായപ്പോൾ സുസി പാവകൊടുക്കാൻ നിർബന്ധിതയായി. അതു കയ്യിൽ കിട്ടിക്കഴിഞ്ഞപ്പോൾ‌, I want you in the bed room എന്നു പറഞ്ഞു കൊണ്ട്‌ അവളെ ബലാത്സംഗം ചെയ്യാനുള പുറപ്പാടായി റോഡ്. ചെറുത്തു നിന്ന സുസി പാവയെടുക്കുന്നതക്കത്തികയ്യിൽ കരുതിയ കത്തിയെടുത്ത് റോട്ടിനെ കുത്തുന്നു. മുറിപ്പെട്ട അവൻ വീണ്ടും സുസിയെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും സുസി രക്ഷപ്പെടുന്നു...ഗ്ലോറി പോലീസിനേയും സുസിയുടെ   ഭർത്താവുഹെന്ഡ്രിക്സിനേയുമൊക്കെകൂട്ടി സ്ഥലത്തെത്തി   ഫ്രിഡ്ജിനു പിന്നിൽ പതുങ്ങിയിരിക്കുന്ന സുസിയെ കണ്ടെത്തുന്നേടത്ത് പടം അവസാനിക്കുന്നു.
ശരിക്കും ഒരു ഹൊറൊർ പടം തന്നെ. ശ്വാസമടക്കിപ്പിടിച്ചല്ലാതെ കണ്ടു പൂർത്തിയാക്കാനാകില്ല......
ഓഡ്രി ഹെപ്ബേൺ, അല്ലൻ ആർക്കിൻ, റിച്ചാർഡ് ക്രെന്ന,ജാക്ക്വെസ്റ്റൺ,സാമന്ത ജോൺ,ജൂലി ഹെറോഡ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. 
തിരക്കഥ റൊബർട്ട് കാരിങ്ടൺ, സംവിധാനം ടെറൻസ് യങ്ങ്.
നൂറ്റാണ്ടിലെ നൂറു പടങ്ങളി ലൊന്നായും വില്ലൻ നൂറ്റാണ്ടിലെ നൂറു വില്ലന്മാരിൽ ഒരു വില്ലനായും തെരഞ്ഞെടുക്കപ്പെട്ടു. 

അഭിപ്രായങ്ങള്‍

  1. The way back കണ്ട അനുഭവം വേറെ ഒന്നു തന്നെയായിരുന്നു. അതു പോലെ ഒന്ന് ഇയ്ഹിലും പ്രതീക്ഷിക്കാമല്ലോ അല്ലേ കോയക്കാ

    മറുപടിഇല്ലാതാക്കൂ
  2. The way back കണ്ട അനുഭവം വേറെ ഒന്നു തന്നെയായിരുന്നു. അതു പോലെ ഒന്ന് ഇയ്ഹിലും പ്രതീക്ഷിക്കാമല്ലോ അല്ലേ കോയക്കാ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും