ദ ഗ്രേറ്റ് ഡിക്റ്റേറ്റർ


 










ഏകാതിപധികൾ സ്വയം സ്വതന്ത്രരാവുകയും ജനതയെ അടിമകളക്കുകയും ചെയ്യുന്നു"
 ആയിരത്തിത്തൊള്ളായിരത്തി നാല്പതിൽ ഇറങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്‌ The Great Dictator ലോകഹാസ്യ സിനിമാ സാമ്രാട്ടായ ചാർളി ചാപ്ലിൻ തിരക്കഥയെഴുതി സം വിധാനം ചെയ്തു നിർമ്മിച്ച ഈ ചിത്രത്തിൽ പ്രാധാനപ്പെട്ട രണ്ടു റോളുകളും- നിഷ്ടൂരനായ ഏകാധിപതി ഹിങ്കലിന്റെയും പാവപ്പെട്ട യഹൂദി ബാർബറുടേയും റോളുകൾ‌ - അദ്ദേഹം സ്വയം അഭിനയിച്ചിരിക്കുന്നു. അദ്ദേഹം നിര്മ്മിച്ച ആദ്യത്തെ സംസാരിക്കുന്നചിത്രം കൂടിയാണ്‌ ദഗ്രേറ്റ് ഡിക്റ്ററിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നതും ചാപ്ലിൻ തന്നെ. അദ്ദേഹത്തിന്റെ പടങ്ങളീൽ ഏറ്റവും പണം വാരിയ പടവും ഇതു തന്നെ
 
കഥാ സംഗ്രഹം
ഒരു ഫാസിസ്റ്റ് എകാധിപതി ഹിങ്കൽ അയാൾെക്കാരു ഇരട്ടയുണ്ട്. പാവപ്പെട്ട ജൂദനായ ഒരു ബാർബർ . ഒരു സാങ്കല്പിക രാജ്യമായ തോമാനിയയെ ഹിങ്കൽ അടിച്ചമർത്തുകയാണ്‌. ഹിങ്കലിന്റെ ചിഹ്നമായ ഇരട്ടക്കുരിശിന്റെ നിഴലിൽ ആരാജ്യം ഞെരിഞ്ഞമർന്നിരിക്കയാണ്‌. എവിടെയും പട്ടാളക്കാരുടെ സ്വാധീനം രാവും പകലും പരിശോധനകളും അറസ്റ്റുകളും കോൺസൻട്രേഷൻ ക്യാംപുകളിലെ പീഢനങ്ങളും. അങ്ങ് കൊട്ടാരത്തിൽ തോമാനിയയിലെ എകാധിപതിയായ ഹൈങ്കൽ വസിക്കുന്നു.ലോകത്തേറ്റവും വെറുക്കപ്പെട്ട മനുഷ്യൻ. ലോകം കീഴടക്കലാണ് തന്റെ ജൻമലക്ഷ്യമെന്ന് കരുതുന്ന,ആര്യൻമാർമാത്രമുള്ള ഒരു പ്രപഞ്ചത്തിന്റെ പ്രഭുവായിത്തീരും താനെന്നു സ്വപ്നം കാണുന്ന ഭ്രാന്തൻ. അയാളുടെ ഭ്രാന്തൻ സ്വപനങ്ങൾ പ്രാവർത്തികമാക്കാനുള്ള പരിശ്രമത്തിൽ അയാൾ കാട്ടിക്കൂട്ടുന്ന കോമാളിത്തങ്ങളത്രയും ഉപചാപ സംഘത്താൽ വാഴ്ത്തപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്നു.
ഇതേ സമയം ഒന്നാം ലോകമഹായുദ്ധത്തിൽ യുദ്ധമുന്നണിയിൽ വെച്ച് തലക്ക് പരിക്കേറ്റ് മറവി രോഗം ബാധിച്ച, ഹിങ്കലിനോട്‌ ഏറെ രൂപ സാദൃശ്യമുള്ള ജൂദ ബാർബർ ആശുപത്രിയിൽ നിന്നും ഓളിച്ചോടി നാട്ടിലെത്തുന്നു. ചുറ്റുപാടുമുള്ള മാറ്റങ്ങളെക്കുറിച്ചൊന്നും മറവിക്ക് അധീനനായ പാവം അറിയുന്നില്ല. അതുകൊണ്ടു തന്നെ ഹിങ്കലിനെക്കുറിച്ചും അയാളുടെ ക്രൂരതകളെക്കുറിച്ചും അയാൾ അജ്ഞനാണ്‌.അയാൾ തന്റെ ജൂതസങ്കേതം വിട്ടുപോയിട്ട് കാലമേറെയായിക്കഴിഞ്ഞിരുന്നു. സന്തോഷപൂർവം അയാൾ വീണ്ടും തന്റെ ബാർബർ ഷാപ്പു ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലേർപ്പെടുന്നു. മാറാല അടിച്ചു മാറ്റുന്നു. തന്റെ പഴയ വരവുചെലവു കണക്കു പുസ്തകം പൊടിതട്ടിയെടുക്കുന്നു. ഈ ജൂത സങ്കേതത്തിൽ ആക്രമണം നടത്തുന്ന ഹിങ്കലിന്റെ ഇരട്ടക്കുരിശുകാർ ജൂദനായ ഈ ബാർബറെയും നോട്ടം വെയ്ക്കുന്നു. അയൽ വാസികളായ കുടുംബങ്ങളും ഹന്ന എന്ന സുന്ദരിയായ അലക്കുകാരിയും അക്രമത്തിന്നിരയാകുന്നു. ഒരു ദിവസം ബാരബറെ പട്ടാളക്കാർ പിടികൂടി തെരുവിലെ വിളക്കുകാലിൽ കെട്ടിത്തൂക്കി കൊല്ലാഅനൊരുങ്ങവേ കൂട്ടത്തിലുണ്ടായിരുന്നു പട്ടാള മേധാവി ഷൾട്ട്സ് ബാർബറെ തിരിച്ചറിയുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനിടയിലാണ്‌‌ ബാർബർക്ക് തലക്കു പരിക്കു പറ്റി ആശുപത്രിയിലായത്. നന്ദി സൂചകമായി പട്ടാള മേധാവി ബാർബറെ രക്ഷിച്ചെങ്കിലും വീണ്ടും ബാർബർ വേട്ടയാടപ്പെടുന്നു. പിടിക്കപ്പെട്ട അയാൾ കോൺസണ്ട്രേഷൻ ക്യാമ്പിലെത്തിച്ചേരുന്നു. അതേസമയം ഏകാധിപതിയോട് സത്യം പറഞ്ഞതിന്റെ പേരിൽ ബാർബറുടെ സുഹൃത്ത് ഷൾട്സും കൊട്ടാരത്തിൽ നിന്ന് നിഷ്കാസിതനായി അതേ കോൺസണ്ട്റേഷൻ ക്യാമ്പിലെത്തപ്പെടുന്നു. ബാർബർ ഇദ്ദേഹവുമൊത്ത് അവിടെ നിന്നു രക്ഷപ്പെടുന്നു. ഏകാധിപതിയ്ക്കും ബാർബർക്കും തമ്മിൽ ഛായയിലുള്ള സാമ്യം സുഃത്രത്ത് ശ്രദ്ധിച്ചിരുന്നു. തടവുചാടി അവർ ഓസ്ട്രിയയിൽ എത്തിച്ചേരുന്നു. എന്നാൽ ഹിങ്കൽ ഈരാജ്യവും പിടിച്ചടക്കി ഇവിടെ എത്തിയ വിവരം അവർ അറിഞ്ഞിരുന്നില്ല. വിജയപ്രഖ്യാപനത്തിനായി ഹിങ്കൽ സ്ഥലത്തെത്തിയിരുന്നു. നായാട്ടിനു പോയിരുന്ന ഹിങ്കൽ സ്ഥലത്തെത്തും മുമ്പ് അവിടെ എത്തപ്പെട്ട് ബാർബറെ .എല്ലാവരും ഏകാധിപതിയായി തെററിദ്ധരിക്കുന്നു. ഭയപ്പെട്ട ബാർബറെ രക്ഷപ്പെടാൻ മറ്റുമാർഗ്ഗമൊന്നു മില്ല എന്നു പറഞ്ഞ് സുഹൃത്ത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ അയാളെ അവർ മൈക്രോഫോണു കൾക്ക് മുൻപിലേക്ക് വലിച്ചിഴയ്ക്കുന്നു. സങ്കോചത്തോടെ സംസാരിച്ചുതുടങ്ങിയ അദ്ദേഹം സ്വയം പ്രചോദിതനായി ഏകാധി പത്യത്തിനും അടിമത്വത്തിനും എതിരെ ജനാധിപത്ത്യത്തിന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടൂം പട്ടാളക്കാരെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതാൻ ആഹ്വാനം ചെയ്തു കൊണ്ടും അതി ഗംഭീരമായ പ്രഖ്യാപന പ്രസംഗം നടത്തുന്നു. കേട്ടവരെല്ലാം ഹിങ്കലിന്റെ മനസ്സുമാറി എന്ന് ധരിച്ചു വശാകുന്നു.
സിനിമയിലൂടെ ചാപ്‌ളിൻ നടത്തുന്ന പ്രസംഗം ഫാസിസത്തിൻ കീഴിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാ രാഷ്ട്രങ്ങളിലെയും ജനതയുടെ ശബ്ദമായി മാറുന്നു. പ്രസംഗത്തിലദ്ദേഹം പറഞ്ഞു "ഏകാതിപധികൾ സ്വയം സ്വതന്ത്രരാവുകയും ജനതയെ അടിമകളാക്കുയും ചെയ്യുന്നു,”
                                                                                                                                               


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും