ഷോഷ്ഹാങ്ങ് റിഡംപ്ഷൻ



 ഷോഷ്ഹാങ്ങ് റിഡംപ്ഷൻ

ആയിരത്തിത്തൊള്ളായിരത്തി നാല്പത്തി നാലിൽ ആണ്‌ കഥ തുടങ്ങുന്നത്. സ്വന്തം ഭാര്യയേയും അവളുടെ കാമുകനേയും കൊന്നു എന്ന കുറ്റം ചുമത്തപ്പെട്ട് ഇരട്ട ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ട ആൻഡി ഡ്യുഫ്രെൻസ് എന്ന ബാങ്കുടമയുടെ ജയിലനുഭവങ്ങളുടേയും ജയിലിൽ നിന്നുള്ള രക്ഷപ്പെടലിന്റേയും ത്രസിപ്പിക്കുന്ന ചിത്രീകരണമാണ്‌ " ഷോഷ്ഹാങ്ങ് റിഡംപ്ഷൻ ".
ആൻഡിയുടെ വിചാരണയിൽ നിന്നും ചിത്രം തുടങ്ങുന്നു. സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിൽ പരാജയപ്പെട്ട ആൻഡി ശിക്ഷിക്കപ്പെട്ട് ഷോഷ്ഹാങ്ങ കാരഗ്രഹത്തിൽ എത്തിപ്പെടുകയാണ്‌‌‌. നിരപരാധികളും കൊടും കുറ്റവാളികളും നല്ലവരുമൊക്കെയായി ഒരുപാടു തടവുകാരിൽ ഒരുവനായി ആന്റി മാറുന്നു. താൻ നിരപരാധിയാണ്‌എന്ന ഉറച്ച ബോധം എങ്ങിനെയെങ്കിലും ജയിലിൽ നിന്നും രക്ഷപ്പെടാനുള്ള അധമ്മ്യമായ ത്വര അയാളിൽ വളർത്തുന്നു. അതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി സുഹൃത്ത് റെഡിലൂടെ ഒരു ചെറിയ കല്ലുളിയും ചുവരിൽ തൂക്കിയിടാവുന്ന സിനിമാനടിയുടെ വലിയഒരു പോസ്റ്ററും സംഘടിപ്പിക്കുന്നു.
ജെയിലിൽ ഏറ്റവും കൂടുതൽ കാലം കഴിച്ചുകൂട്ടിയ ബ്രൂക്ക്സ് ജെയിലിലെ വായനശാലയുടെ ചുമതലക്കാരനാണ്‌. ഇടക്കിടെ ഒരു ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ നിറച്ച് അയാളത് ഓരോ സെല്ലിലും എത്തിച്ചു കൊടുക്കുന്നു.കൂടെ രഹസ്യമായി സിഗററ്റ് മുതലായ വസ്തുക്കളും അധികൃതരറിയാതെ ബ്രൂക്ക് കൂട്ടുകാർക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. ജെയിലിൽ എല്ലാവർക്കും ബ്രൂക്ക്സ് പ്രിയപ്പെട്ടവനാണ്‌. അതുകൊണ്ടു തന്നെ അയാൾ തന്റെ ജീവിതത്തെ സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. പിന്നീട് ബ്രൂക്ക്സ് വിട്ടയക്കപ്പെടുന്നുണ്ട്. അമ്പതു വർഷങ്ങൾക്കു ശേഷം കിട്ടിയ സ്വാതന്ത്ര്യം താങ്ങാനാകാതെ പാവം സ്വയം തൂങ്ങി ജീവനൊടുക്കുകയാണ്‌.
കൂട്ടത്തിലുണ്ടായിരുന്ന നിരോധിക്കപ്പെട്ട വസ്തുക്കളുടെ കള്ളക്കടത്തിന്‌ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എല്ലിസ് റെഡുമായി ആന്റിയുടെ സൗഹൃദം ശക്തമാകുന്നു.
ജെയിലിലെ സ്വവർഗ്ഗ സംഭോഗികളായ സിസ്റ്റേഴ്സ് എന്ന ഗ്രൂപ്പിന്റെ തലവൻ ബോഗ്സ് ആന്റിയെ പലവട്ടം ഉപദ്രവിക്കുന്നുണ്ട്. ആൻഡിയെ മർദ്ധിക്കുന്നത് ബോഗ്സിന്‌ ഒരു ഹരമാണ്‌.
കാലങ്ങൾ കഴിഞ്ഞു പോയി ഒരു ദിവസം ഗാർഡുമാരുടെ തലവൻ ബെയ്റോൺ‌‌ ഹാഡ്ലി തന്റെ പൈതൃക സ്വത്തുക്കൾക്കു മേൽ നികുതി ചുമത്തപ്പെട്ടതിന്റെ ദുഖം സഹപ്രവർത്തകരുമായി പങ്കു വെക്കവേ ആൻഡി ഇടപെട്ടു സംസാരിക്കാൻ ശ്രമിക്കുന്നു. അതു ഹാഡ്ലിയെ പ്രകോപിപ്പിക്കുകയും ആൻഡിയെ ജയിലിന്നു മുകളിൽ നിന്നും താഴേക്കു തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കയും ചെയ്യുന്നു. മരണത്തിനും ജീവിതത്തിനുമിടെ കിട്ടിയ സമയത്തിന്‌‌ താൻ ഒരു സാമ്പത്തിക വിദഗ്ദനാനെന്നും ബാങ്കർ എന്ന നിലക്ക് താങ്കളുടെ സ്വത്ത് നികുതിയിൽ നിന്നും നിയമപരമായി ഒഴിവാക്കിയെടുക്കാനുള്ള ഉപദേശം നല്കാൻ തനിക്കാകു മെന്നും ആൻഡി ഹാഡ്ലിയെ ബോദ്ധ്യപ്പെടുത്തി.അത് അയാളുടെ ജീവിതത്തിലെ വഴിത്തിരിവായി. ഹാഡ്ലിയിൽ മനപ്പരിവർത്തനമുണ്ടായി അയാൾ‌ ആഡിയെ പരിഗണിക്കാൻ തുടങ്ങി. ആൻഡിയെ സ്തിരമായി ഉപദ്രവിക്കാറുള്ള ബോഗ്സിനെ മർദ്ദിക്കയും ആൻഡിയെ രക്ഷിക്കുകയും ചെയ്യുന്നു. ഹഡ്ലി സ്ഥലം മാറ്റം കിട്ടി ജെയിൽ വിട്ടപ്പോൾ‌ ജെയിലിന്റെ വാർഡൻ സാമുവേൽ നോർട്ടൺ ആൻഡിയെ ജെയിലിലെ അലക്കുശാലയിൽ നിയമിക്കുന്നു. കൂടാതെ വായനശാലയിൽ ബ്രൂക്സിന്റെ സഹായിക്കുക എന്നജോലികൂടി ആൻഡിയെ ഏല്പിച്ചു. നോർട്ടൺ ഇതു ചെയ്തത്  തന്റെ നന്മകൊണ്ടൊന്നു മായിരുന്നില്ല. ആയാൾ അഴിമതിയിലൂടെ സമ്പാദിക്കുന്ന കള്ളപ്പണം കൈകാര്യം ചെയ്യുന്നതിന്നൊരു ഉപദേശിയും സഹായിയുമായിട്ടാണ്‌‌ അയാൾ ആൻഡിയെ കണ്ടത്. ആന്റിയെ അയാൾ ഉപയോഗിക്കാൻ തുടങ്ങി. തടവുകാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതിൽ അഴിമതി ചെയ്തുണ്ടാക്കിയ പണം മറ്റൊരു പേരി നിക്ഷേപിക്കപ്പെടുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപത്തഞ്ചിൽ ടോമി വില്ല്യംസ് എന്ന സഹ തടവുകാരനെ ആൻഡി സഹായിച്ചതിന്റെ നന്ദിയായി മറ്റൊരു ജെയിലിലെ തടവുകാരൻ ആന്റിയുടെ മേൽ ചാർത്തപ്പെട്ടിരുന്ന കുറ്റം ഏറ്റ വിവരം ആൻഡിയേയും റെഡിനേയും അറിയിക്കുന്നു ഈ വിവരം വാർഡനോട് പറഞ്ഞപ്പോ‌‌ അയാൾ ആനിഡിയെ ഉപദ്രവിക്കയും ഏകാന്ത തടവിൽ ഇടുകയുമാണ്‌ ചെയ്യുന്നത്. ഇക്കാര്യം പുറത്തു പറഞ്ഞ ടോമിയെ നോർട്ടണും ഹാർഡ്ലിയും കൂടി തടവുചാടാൻ ശ്രമിക്കവേ എന്ന് തെളിവുണ്ടാകീ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നു.
ഒരു ദിവസം റെഡിനോട് പരോൾ‌കിട്ടിയാൽ ബക്സ്റ്റ്ണിലുള്ള ഒരു ഫാം സന്ദർശിക്കാനും അവിടെ പ്രത്യേക സ്ഥലത്തുകുഴിച്ചിട്ടിട്ടുള്ള ഒരു പാക്കറ്റ് കണ്ടെടുക്കാനും ആവശ്യപ്പെടുന്നു. മെക്സിക്കൻ പട്ടണമായ ജിഹുവാ റ്റാഞ്ചോയിൽ ജീവിക്കുന്ന സ്വപനം ആൻഡി ഇടക്കിടെ റെഡുമായി പങ്ക് വെക്കാറുള്ളതാണ്‌. അസംഭവ്യം എന്ന് റെഡിന്‌ അറിയമായിരുന്നെങ്കിലും ചിരിച്ചുകൊണ്ട് ഒട്ടൊരു തമാശപോലെ റെഡ് സമ്മതിക്കുന്നു. ആന്റി ആറടി നീളമുള്ള ഒരു കയർ സംഘടിപ്പിച്ചിട്ടുണ്ട്‌എന്നു കൂടി കേട്ടപ്പോൾ റെഡ് വിഷമിക്കുന്നു.
പിറ്റേദിവസം ഹാജർ വിളിക്കുമ്പോൾ ആന്ഡിയുടെ സെല്ല് കാലി. വലിയ ബഹളമായി. നോർട്ടണ്‌സെല്ല് പരിശോദിച്ചപോഴാണ്‌‌ പോസ്റ്ററിനടിയിൽ ചുവർ തുരന്നുണ്ടാക്കിയ ദ്വാരം ശ്രദ്ധയിൽ പെടുന്നത്. ഒരു ചിറ്റുള്ളികൊണ്ട് പത്തൊമ്പതു വർഷം കൊണ്ട് തിരന്നുണ്ടാക്കിയ വഴി. അത് ജെയിലിൽ നിന്നുള്ള അഴുക്കു ചാലിലേക്കും അടുത്തുള്ള പുഴയിലേക്കും ചെന്നു ചേരുന്നു.
പിറ്റേ ദിവസം പത്രത്തിൽ ജെയിലിലെ അഴിമതിയെക്കുറിച്ച് വിശദമായ വാർത്തവന്നു. നോർട്ടൺ മറ്റൊരു പേരിൽ സമ്പാദിച്ചിരുന്ന പണം പിൻ വലിക്കപ്പെട്ടു. ഹാഡ്ലി അറസ്റ്റുചെയ്യപ്പെട്ടു. നോർട്ടൺ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. പരോൾ ലഭിച്ച റെഡ്‌ ആൻഡി പറഞ്ഞിരുന്നതു പ്രകാരം ഫാമിലെ സ്ഥല കണ്റ്റു പിടിക്കുകയും അവിടെ കുഴിച്ചിട്ടിരുന്ന പണവും വിലാസവും എടുത്ത് ദൂരെ കടൽ തീരത്ത് ബോട്ട് പണിയുന്ന ആൻഡിയുടെ അടുത്തെത്തുന്നതിന്നേടത്ത് പടം അവസാനിക്കുന്നു.


ആയിരത്തിതൊള്ളായിരത്തി നാല്പത്തി നാലുമുതൽ അറുപത്തി ആറുവരെ കാലഘട്ടത്തിൽ നടക്കുന്നതായി ചിത്രീകരിക്കപ്പെട്ട ഈ കഥ 1994 ലാണ്‌ സിനിമയായത്. ഫ്രാങ്ക് ഡർബണ്ട് കഥയും തിരക്കഥയുമെഴുതി നിക്കി ഡാർവിൻ നിർമ്മിച്ച ഈ പടത്തിൽ ടിം റോബിൻസ്, മോർഗൻ ഫ്രീമാൻ ബോബ് ഗുൺടൺ‌ ജെയിംസ് വൈറ്റ്‌മോർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും