മക്കനാസ് ഗോൾഡ് 1969

പ്രസിദ്ധമായ റെഡിന്ത്യൻ ഐതിഹ്യമാണ് കാനൺ ഡെലോറോ എന്ന സ്വർണ്ണത്താഴ് വര... അഘാതമായ മലയിടുക്കിനു താഴെയുള്ള ഈ താഴ് വര കൃത്യമായി എവിടെയാണെന്ന് പുറം ലോകത്തിന്ന് അജ്ഞാതമാണ്. നിധിക്ക് അപ്പാചെ ദേവതകൾ കാവൽ നിൽകുന്നു എന്നാണ് റെഡിന്ത്യൻ വിശ്വാസം. അമേരിക്കയിലേക്ക് കുടിയേറിയ സാഹസികരായ വെള്ളക്കാർ സ്വർണ്ണം കണ്ടെത്താൻ പല സാഹസികയാത്രയും നടത്തിയ കൂട്ടത്തിൽ ആഡംസ് എന്നൊരാളും കൂട്ടുകാരും വർഷങ്ങൾക്ക് മുമ്പ് ഈ താഴ്വരകണ്ടെത്തി. പക്ഷേ റെഡിന്ത്യക്കാർ അയാളുടെ കൂടെയുള്ളവരെയൊക്കെ കൊല്ലുകയും അയാളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് ഈ പ്രദേശം ലോസ്റ്റ് ആഡംസ് എന്ന് അറിയപ്പെട്ടു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അവിടത്തെ മാർഷലായ മക്കാന ഈ പ്രദേശത്ത് വന്ന് പെടുന്നു. അപ്പോഴും പല സാഹസികരും നിധി അനേഷിച്ച് അലയുന്നുണ്ട് എന്ന് സ്ഥലത്തെ നിയമപാലകനായ മക്കാനക്ക് അറിയാം. സ്വാഭാവികമായും അദ്ദേഹം സ്വർണ്ണത്താഴ്വരയിൽ തല്പരനുമാണ്. ഈ ഐതിഹ്യത്തെ പ്രമേയമാക്കി 1969 ൽ നിർമ്മിക്കപ്പെട്ട ഹോളീവുഡ് സിനിമയാണ് മക്കനാസ് ഗോൾഡ്. ഹെക്ക് അല്ലൻ കഥയും കാൾ ഫീർമാൻ തിരക്കഥയും എഴുതി ലീ തോംസൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സുപ്രസിദ്ധ ഹോളീവുഡ് താരങ്ങളായ ഗ്രിഗരിപ്പെക്ക് ഒമർ ഷരീഫ്  ആന്റണി ക്വിൽ ടെല്ലി സവാലസ് കാമില്ലാ സ്പാർവ് ജൂലി ന്യൂമർ ടെഡ് കാസ്ഡേ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
കുതിരപ്പുറത്ത് യാത്രചെയ്യുകയായിരുന്ന മക്കാനയെ, സ്വർണത്താഴ്വരയെപറ്റി വ്യക്തമായി അറിയുന്ന പ്രയറി ഡോഗ് എന്ന ആദിവാസി വെടിവെക്കുകയും തിരിച്ച് മെക്കാനയിൽ നിന്നും വെടിയേറ്റ് മാരകമായി മുറിവേൽക്കുകയും ചെയ്യുന്നേടത്താണ് പടം തുടങ്ങുന്നത്. മക്കാന അയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അയാൾ മരണപ്പെട്ടു. മരിക്കും മുമ്പ് താഴ്വരയിലേക്ക് പോകരുത് എന്നും അത് നാശമുണ്ടാക്കുമെന്നും പ്രയറി മക്കാനക്ക് മുന്നറിയിപ്പ് നൽകുന്നു. അയാളുടെ മരണശേഷം അയാളുടെ ബാണ്ഡത്തിൽ നിന്നും മക്കാനക്ക് ഒരു ഭൂപടം കിട്ടി. അതിൽ സ്വർണ്ണത്താഴ്വര കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. മാപ്പ് നോക്കി സ്ഥലം ഹൃദിസ്തമാക്കിയ ശേഷം മക്കാന മാപ്പ് കത്തിച്ച് കളഞ്ഞു. മക്കാന,  പ്രിയറിയെ മറവുചെയ്യാൻ കുഴിയെടുത്തു കൊണ്ടിരിക്കുന്നിടത്ത് കൊളൊറോഡോയും കൂട്ടരും എത്തുന്നു.
മെക്സിക്കൻ തെമ്മാടി കൊളറാഡോയും കൂട്ടരും‌ സ്വർണ്ണത്താഴ്വര അന്വേഷിച്ച് ഇറങ്ങിയിരിക്കയാണ്. പ്രിയറിയുടെ പക്കൽ അതിന്റെ മാപ്പ് ഉണ്ടെന്ന് അവർക്കറിയാം. വഴിക്ക് ഗ്രാമത്തിലെ ന്യായാധിപന്റെ വീട് കൊള്ളയടിക്കുകയും അദ്ദേഹത്തെ കൊന്ന് മകൾ ഇങ്കയെ പിടിച്ച് ബന്ധിയാക്കുകയും ചെയ്ത ശേഷമാണ് സംഘത്തിന്റെ വരവ്. കുഴി ഒരാളെക്കൂടി കൊള്ളും വിധം വലുതാക്കാൻ പറഞ്ഞുകൊണ്ടാണ് വരവ്. നിയമപാലകനായ മക്കാന കോളറാഡോയുടെ സംഘത്തെ ഒരിക്കൽ നാട്ടിൽ നിന്നും തുരത്തിയതാണ്. അതുകൊണ്ട്  നിയമപാലകനായ മക്കാനയെ കൊല്ലുകയല്ലാതെ തനിക്ക് രക്ഷയില്ലെന്ന് കൊളറാഡോവിന്ന് അറിയാം. അതിനിടെ പരിസരത്ത് കത്തിത്തീർന്ന മാപ്പിന്റെ അംശം കൊള്ളക്കാർ കാണുന്നു. നല്ലൊരു ഗോൾഫുകളിക്കാരനായ മക്കാന മാപ്പ് ഹൃദിസ്ഥമാക്കിക്കാണും എന്ന് കൊളറാഡോ ഊഹിക്കുന്നു. സമർത്ഥനായ അയാൾ താഴ്വര കണ്ടെത്താൻ മക്കാനയെ ഉപയോഗിച്ച ശേഷം അയാളെ കൊന്നുകളയാം എന്ന് വെച്ചു. മക്കന്നയെ നിരായുധനാക്കി കൂടെ കൂട്ടുന്നു. തുടർന്നുള്ളയാത്രയിൽ ഇങ്കയുമായി മക്കാന അടുപ്പത്തിലാകുന്നു. തുടർന്നുള്ള യാത്രയിൽ പല സംഘങ്ങളും ഇവരുടെ കൂടെ കൂടുന്നു. പ്രേക്ഷകനെ സ്തബ്ദനാക്കുന്ന ഒരു പാട് സംഭവങ്ങൾക്കൊടുവിൽ പലരുമായും ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും സംഘത്തിൽ ആറു പേരൊഴികെ എല്ലാവരും കൊല്ലപ്പെടുന്നു. അവസാനം അവർ ആറു പേർ, മക്കാനാ, ഇങ്ക, കോളറാഡോ ഹെഷ്കെ, ഹാച്ചിത്ത, ടിബ്സ് എന്നിവർ താഴ്വരക്ക് സമീപമെത്തുന്നു.
അന്ന് രാത്രി ടിബ്സ്  മക്കന്നയുമായി സൗഹൃദത്തിൽ കൊളറാഡോയുടെ പദ്ധതിയെപ്പറ്റി ചർച്ച ചെയ്യുന്നു.‌ അതിനെതിരെ ടിബ്സ് നടത്തിയ ഗൂഡാലോചനയിൽ മക്കാന്നാ താല്പര്യം കാണിക്കുന്നില്ല. രക്തച്ചൊരിച്ചിൽ ഇനിയും ഉണ്ടാകാനുള്ള സാദ്ധ്യത ഊഹിച്ച മക്കാനാ ഇങ്കയെ ജാഗ്രതയോടിരിക്കാൻ ഉപദേശിക്കുന്നു. തനിക്കും കുറേ സ്വർണ്ണം വേണമെന്ന ആവശ്യമുന്നയിച്ച ഇങ്കയോടെ അതൊരു കെട്ടുകഥയാണെന്ന് പറഞ്ഞ് അവളെ നിരുത്സാഹപ്പെടുത്തികയാണ് മക്കാന ചെയ്യുന്നത്. ഇങ്കയുമായി മക്കാനാ ഇഷ്ടത്തിലാണ് എന്ന് മനസിലാക്കിയ
ഹെഷ്കേ അവസരം കിട്ടിയാൽ ഹെഷ്കേ ഇങ്കയെ കൊന്നുകളയുമെന്ന ചിന്തയിൽ വളരെ ജാഗ്രതയിലാണ്.
പിറ്റേന്ന് പുലർച്ചെ സൂര്യോദയത്തിന്ന് മുമ്പ് തന്നെ എല്ലാവരും തയ്യാറായി. മാപ്പിൽ അടയാളപ്പെടുത്തിയ കൊടുമുടിക്കുമേൽ ഇളകിനിൽകുന്ന പാറയുടെ നിഴൽ ചലിക്കുന്നത് കണ്ട മക്കാനക്ക് താഴ്വര എന്ന ഇതിഹാസം സത്യമാണെന്ന് ബോദ്ധ്യപ്പെടുന്നു. അവർ നിഴലിനെ പിൻ തുടർന്ന് താഴ് വരയിലേക്കുള്ള നിഗൂഢമായ പ്രവേശനകവാടം കണ്ടത്തുകയും സ്വർണ്ണത്താഴ് വരയിലെത്തുകയും ചെയ്യുന്നു. നദിയും മണലും പാറകളും എല്ലാം സ്വർണ്ണമയം‌. താഴ്വരയിലേക്ക് കുതിക്കവേ ഹാഷിക ഇങ്കയെ വധിക്കാനുള്ള ശ്രമത്തിൽ സ്വയം കൊല്ലപ്പെടുന്നു. സ്വർണ്ണം യാഥസ്ർത്ഥ്യമാണെന്ന് ബോദ്ധ്യമായസ്ഥിതിക്ക് കോളറാഡോ ഇനി ആരെയും ജീവനോടെ വെച്ചേക്കില്ല എന്ന്  മനസിലാക്കിയ മക്കാനാ ഇങ്കായേയുംകൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഇതിനിടെ തന്റെ സഞ്ചിയിൽ സ്വർണ്ണം ശേഖരിക്കുകയായിരുന്ന ടിബ്സിനെ ഹാചിറ്റ വധിക്കുന്നു. പിന്നീട് അപ്പാഷേയല്ലാത്ത കൊളറാഡോയേയും കൊല്ലാനായി ഹാചിറ്റയുടെടെ ശ്രമം. പക്ഷേ അതിന്ന് മുമ്പ് തന്നെ കോളാറാഡോ അവനെ കത്തിയെറിഞ്ഞ് വകവരുത്തി. പിന്നീട് മക്കാനായേയും ഇങ്കയേയും വകവരുത്താനായി കൊളറാഡോയുടെ ശ്രമം. അവർതമ്മിലുള്ള സങ്കട്ടനത്തിനിടെ താഴ്വരയിലേക്ക് വന്നുകയറിയ അപ്പാഷേകൾ അവിടെ വെടിയുതിർക്കുകയും
അതോടെ ഇളകിനിൽകുന്ന പാറ വിറകൊള്ളാൻ തുടങ്ങുകയും താഴ്വരയിൽ വലിയ ഭൂകമ്പമുണ്ടാവുകയും ചെയ്യുന്നു. അതോടെ മക്കാനായും‌ കൊളറാഡോയും ഇങ്കയും ജീവൻ കിട്ടാനുള്ള ശ്രമമായി. അവരൊരു വിധത്തിൽ പുറത്ത് കടന്നപ്പോഴേക്കും സ്വർണ്ണത്താഴ്വര അഗാധതയിൽ കുഴിച്ച് മൂടപ്പെട്ടിരുന്നു...
അവസാനം അവർ മൂന്ന് പേർ ബാക്കിയായി. അവരുടെ കുതിരകളുടെ പുറത്തെ സഞ്ചികളിൽ കുറേ സ്വർണ്ണവും. അവിടെ വെച്ച് അവർ പിരിയുന്നു മക്കാനയും ഇങ്കയും ഒരു വഴിക്കും കൊളറാഡോ മറ്റൊരു വഴിക്കും....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും