ടെർമിനൽ 1



ഇതൊരു സിനിമാ നിരൂപണം മാത്രമാകുന്നു...
രാവിലെ എഴുന്നേറ്റ് ഫേസ് ബുക്ക് നോക്കിയപ്പോൾ കണ്ടു പാസ്പോർട്ട് പരിഷ്കരിക്കാൻ പോകുന്നതായി ഏതോ സുഹൃത്തിന്റെ  പോസ്റ്റ്.  കള്ളപ്പാസ്പോർട്ടുകളെ നിയന്ത്രിക്കാൻ നിലവിലുള്ള പാസ്പോർട്ടുകളെയാകമാനം  പരിഷ്കരിക്കാൻ പോകുന്നുവത്രേ. കണ്ടതും നോരോ നുണയോ എന്ന് ചിന്തിക്കാനൊന്നും പോയില്ല ആദ്യം ചെറുതായൊന്ന് ഞെട്ടി. കള്ളനോട്ട് നിയന്ത്രിച്ചപ്പോൾ എന്നെപ്പോലുള്ളവർക്ക് കിട്ടിയ പണി മനസിൽ വന്നപ്പോൾ സാമാന്യം വലിയ ഒരു ഞെട്ടലു കൂടി ഞെട്ടി. ഏതു പാതിരാക്കായിരിക്കും അശനിപാതം സംഭവിക്കുക എന്നറിയില്ലല്ലോ. ദുരന്തങ്ങളെ അല്പം തമാശ കലർത്തി ചിന്തിച്ചാൽ ടെൻഷൻ കുറയും എന്നാണ്‌ എന്റെ അനുഭവം...... 
സിങ്കപ്പൂരിൽ നിന്നു മടങ്ങുന്നവഴിക്കാണ്‌‌ഇടി വെട്ടുന്നത് എങ്കിൽ ഉണ്ടായേക്കാവുന്ന പുകിലുകൾ ഓർത്തു.  സിങ്കപ്പൂര്‌ നിന്നും വിട്ട് കോലാലമ്പൂരെത്തുമ്പോഴാണു കൽപന എങ്കിൽ പിന്നത്തെ കാര്യം പറയാനുമില്ല. ഇല്ലത്ത് നിന്ന് വിടുകയും ചെയ്തു അമ്മാത്ത്ക്ക് എത്തിയതു മില്ല എന്ന പോലെയാകും എന്റെ ഗതി .ഇവിടെയാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് മകന്റെ കൂടെ കൂടാം. കൊച്ചിയിലിറങ്ങിയ ശേഷമാണെങ്കിൽ ബാങ്കിൽ ക്യൂനില്കുന്ന ഏർപ്പാടും  തുടങ്ങാം. രാണ്ടു മല്ലാതെ കോലാലമ്പൂര്‌ വിമാനത്താവള ത്തിലെത്തിയ നേരത്താണെങ്കിലോ. ഒന്നും പറയാൻ വയ്യേയ്... സ്റ്റിഫാൻ സ്പില്ബർഗ്ഗിന്റെ ടെർമിനൽ 1 എന്ന സിനിമയിലെ നായകൻ വിക്റ്റർ നവോസ്‌കി എന്ന യാത്രികന്റെ ഗതിയെത്തിയിലാകും ഞങ്ങൾ. 
അങ്ങനെ എത്തിയാലത്തെ സ്ഥിതി സങ്കല്പിച്ച് ടെൻഷൻ ഡിഫ്യൂസ് ചെയ്തു. കഥ ഇങ്ങനെ ഒരു സാങ്കല്പിക രാഷ്ട്രമായ ക്രൊക്കൊഷ്യ എന്ന രാജ്യത്തെ ഉത്തമ പൗരനായ നവോസ്കി തന്റെ മരിച്ചു പോയ പിതാവിന്റെ ആഗ്രഹം സാധിപ്പിക്കാനായി ന്യൂയോർക്കിലേക്ക് പുറപ്പെട്ടതായിരുന്നു. അദ്ദേഹം ന്യൂയോർക്കിലെത്തിയതും രാഷ്ട്രീയ പ്രശ്നത്തെത്തുടർന്ന് അംഗീകൃത സർക്കാർ ഇല്ലാതാവുകയും അവിടത്തെ പാസ്പൊർട്ടുകൾ ദുർബലപ്പെടുത്തപ്പെടുന്കയും ചെയ്യുന്നു. നിയമപ്രകാരം അദ്ദേഹത്തിന്‌ അമേരിക്കയിൽ പ്രവേശിക്കാനും വയ്യ ആപാസ്പോർട്ടുകൊണ്ട് രാജ്യത്തേക്ക് തിരിച്ചു പോകാനും വയ്യാത്ത അവസ്ഥ. വാശിക്കാരനായ സെക്യൂരിറ്റി ചീഫ് മിസ്റ്റർ ഡിക്സൺ  അന്ന്

ചാർജ്ജെടുത്തിട്ടേയുള്ളൂ. തുടക്കം കസർത്തണം എന്ന് ഉറപ്പിച്ചിറങ്ങിയ അദ്ദേഹത്തിനു കിട്ടിയ ആദ്യത്തെ  ഇരയായി നിഷ്കളങ്കനും സമർത്ഥനുമായ നവ്രോസ്കി. അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്നും ഒഴിവാക്കൻ പല പണികളും ചീഫ് നോക്കുന്നുണ്ട്. ബുദ്ധിമാനായ നവ്രോസ്കി അതെല്ലാം വിദഗ്ദമായി പരാജയപ്പെടുത്തുന്നു.അങ്ങനെ അദ്ദേഹം വിമാനത്താവളത്തിന്റെ ഗേറ്റ് 67 ലെ താമസക്കാരനാകുന്നു.ക്രമേണ തന്റെ ബുദ്ധിയും പ്രാപ്തിയും മനുഷ്യത്തവും കയ്യിലുള്ള അല്പമാത്രമായ ഇംഗ്ലീഷും  കൊണ്ട് നവ്രോസ്കി
നല്ല ഒരു സിനിമ ഒന്ന് കണ്ട് നോക്കൂ ...

ടെർമിനലിലെ നല്ലെമനുഷ്യരുടെയെല്ലാം സ്നേഹപാത്രമാകുന്നു. തന്റെ രാജ്യത്തെ ഭയമാണ്‌അതിനാൽ തനിക്ക് അഭയം വേണമെന്ന് എഴുതിക്കൊടുക്കാൻ ഉപദേശിക്കപ്പെട്ടപ്പോൾ‌ എന്റെ രാജ്യത്തെ ഞാനെന്തിനു ഭയപ്പെടണം എന്നായിരുന്നു നിഷ്കളങ്കനായ നവ്രോസ്കിയുടെ മറുചോദ്യം. അടുത്തപടി എങ്ങനെയെങ്കിൽ അദ്ദേഹത്തെ പുറത്തു കടത്തി അവിടെ വെച്ച് പിടികൂടി അറസ്റ്റു ചെയ്യിക്കാനായി ചീഫിന്റെ പദ്ധതി. ബുദ്ധിമാനായ നവ്രോസ്കി അതും പരാജയപ്പെടുത്തുന്നു. അതോടെ ചീഫിൻ ഒരുതരം അസൂയകലർന്ന വാശി അദ്ദേഹത്തോട് ഉടലെടുക്കുന്നു. പിന്നീട് അയാളൊരുക്കുന്ന ഒരു കെണിയിലും പെടാതെ നവ്രോസ്കി ഒമ്പത് മാസങ്ങളോളം  നോമാൻ ലാന്റായ വിമാനത്താവളത്തിന്റെ ടെർമിനലിൽ കഴിച്ചു കൂട്ടിയ കഥയാണ്‌ ടെർമിനൽ 1. ഇതിനിടെ പ്രണയവും പ്രതികാരവും മാനുഷികമായ നിസ്സഹായതകളുമൊക്കെ വിവിധ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. അവസാനം പ്രശ്നമെല്ലാം തീർന്നപ്പോൾ‌ തന്നെ ധൈഷണികമായി തോല്പിച്ച നവ്രോസ്കിയെ ന്യൂയോർക്കിൽ പ്രവേശിപ്പിക്കരുത് എന്ന് ചീഫിനു വാശി. പക്ഷേ അയാൾ ഒറ്റപ്പെടുകയും നവ്രോസ്കി പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റി സന്തോഷപൂർവ്വം തിരിച്ചു പോകു കയും ചെയ്യുന്നേടത്ത് കഥയവസാനിക്കുന്നു.


.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും