മായാലോകത്ത് നടക്കുന്നത്

ബഹു ഭൂരിപക്ഷം ആസ്വാദകരെയും ഭ്രമിപ്പിച്ചിട്ടുളള മായാലോകത്തിനപ്പുറം സിനിമാലോകത്തെക്കുറിച്ച് ഒരേകദേശ ധാരണയുളള ആർക്കും ഇന്ന് ആലോകത്ത് നടക്കുന്ന സംഭവ വികാസങ്ങൾ ഒരു ഞെട്ടലും ഉണ്ടാക്കിയിട്ടുണ്ടാകില്ല. പക്ഷേ ഇത്തരക്കാർ നന്നേകുറവായിരിക്കും എന്നതാണു വസ്തുത. സിനിമാലോകം ഭ്രമണം ചെയ്യുന്നത് കളളപ്പണത്തിന്റെ അച്ചുതണ്ടിലാണ് എന്ന് എല്ലാവർക്കും അറിയാവുന്നകാര്യമാണ്. കയ്യിൽ ആവശ്യത്തിലധികം വെളിയിലിറക്കാൻ പറ്റാത്ത പണമുളളവർ അത് ഒന്ന് വെളുപ്പിച്ചെടുക്കാൻ കണ്ടു പിടിക്കുന്ന മാർഗ്ഗങ്ങളിൽ മുഖ്യമായ ഒന്നാണു സിനിമ. അതുമായി ഇടപെടുന്ന എല്ലാവരിലേക്കും പ്രതിഫലമായി വന്നു ചേരുന്ന ധനത്തിൽ വലിയൊരു പങ്ക് കളളപ്പണമായിരിക്കും. പ്രതിഫലം നിശ്ചയിക്കുന്നത് തന്നെ കറുപ്പിന്റേയും വെളുപ്പിന്റേയും തോത് പറഞ്ഞുറപ്പിച്ചി ട്ടാണ്. മദ്യം മയക്കുമരുന്ന് പെൺ വാണിഭം മുതലായവയുമായൊക്കെ
ഈ ലോകത്തെ ബന്ധപ്പെടുത്തി ക്കൊണ്ടുളള വാർത്തകൾ നാം ഇടക്കിടെ  കേൾക്കുകയും മറക്കുകയും ചെയ്യുന്നു. എന്നിട്ടും എല്ലാവരു ആദരിക്കുന്ന ഒരു മാസ്മരികലോകമായി നാം ആലോകത്തെ കരുതി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്കാരത്തിന്റെ നെടും തൂണായി സിനിമയെ  കാണുകയും അതിലെ നായകന്മാരെ സംസ്കാരിക നായകർ എന്ന് വിശേഷിപ്പിക്കയും ചെയ്യുന്നു. അത്തരം നായകരുടെ യഥാർത്ഥമുഖ ങ്ങൾ ഇപ്പോൾ വെളിവായിരിക്കയാണ്. സത്യത്തിൽ കളളപ്പണമാണ് ആലോകത്തെ നിയന്ത്രിക്കുന്നത്. അതുമായി ബന്ധപ്പെടുന്നവരുടെ കയ്യിലൊക്കെ അത് കുമിഞ്ഞു കൂടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ കളളപ്പണം ഒരുസമാന്തര സമ്പദ് വ്യയസ്തയായി രൂപപ്പെടുന്നു. അതു സൂക്ഷിക്കാനും പരിപാലിക്കാനും അതിനെ വിർദ്ധിപ്പിക്കാനും ഒക്കെ ഏർപ്പാടുകൾ വേണ്ടി വരുന്നു. റിയൽ എസ്റ്റേറ്റ് കെട്ടിടനിർമ്മാണം തുടങ്ങി വികസനങ്ങളുടെ രൂപത്തിൽ അവ പ്രത്യക്ഷപ്പെടുന്നു. നിയമപരമല്ലാത്ത ഒരു വ്യവസ്ഥിതി സംരക്ഷിക്കപ്പെടാൻ ശക്തി ആവശ്യമായി വരുമ്പോൾ പോലീസിനെ സമീപിക്കാൻ കഴിയാതെ വരുന്നു അപ്പോൾ പോലീസു കാരിൽ നിന്നും കിട്ടാത്ത സുരക്ഷക്കായി ക്വട്ടേഷൻ സംഘങ്ങൾ നിയുക്തരാകുന്നു. അവർ അവരുടെ നീതികൾ അവരുടെ വഴിക്ക് നടപ്പിലാക്കുമ്പോൾ ഇന്ന് മലായാള സിനിമാലോകം എത്തപ്പെട്ട പത്മവ്യൂഹത്തിൽ അതെത്തിപ്പെടുന്നു. സമാന്തര സമ്പദ് വ്യവസ്ഥ ശക്തി പ്രാപിച്ച സമൂഹത്തിന്റെ പരിണിതിക്കൊരു ഉദാഹരണം മാത്രമാണ് സിനിമാലോകം.

അറിഞ്ഞത് അല്പം മാത്രം അറിയാതെ പോകുന്നത് അങ്ങനെത്തന്നെ പോകുന്നതത്രേ മനശ്ശാന്തിക്ക് നല്ലത്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും