വിറ്റ്നസ്.


    ആധുനിക സമൂഹം വികസനം എന്നും പുരോഗതി എന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഒന്നിനോടും താലപര്യമില്ലാത്ത ഒരു കൂട്ടരുണ്ട് അമെരിക്കയിൽ. ഇവരിപോഴും വൈദ്യുതി മോട്ടോർ വാഹനങ്ങൾ തുടങ്ങിയ ഒരു സൗകര്യങ്ങളും ഉപയോഗിക്കുന്നില്ല. ഇന്നും മുന്നൂറ്‌വർഷം പിറകില്ജീവിക്കുനവർ എന്നാണ്‌ അവർ വിശേഷിപ്പിക്കപ്പെടുന്നത്. തികച്ചും പ്രകൃതിയോടിണങ്ങി വളരേ ലളിതമായ ജീവിതം നയിക്കുന്ന ഇവർ കൃസ്തുമത വിശ്വാസികളാണ്‌.
    പ്രായ പൂർത്തിയായി സ്വന്തം ഇഷ്ടത്തിന്‌ ഈ ജീവിതം തെരഞ്ഞെടുക്കുന്നവരെ മാത്രമേ ഇവർ സമൂഹത്തില്ചേർക്കുന്നുള്ളൂ അല്ലാത്തവർക്ക് ആധുനിക സമൂഹത്തിലേക്ക് ചേക്കേറാവുന്നതാണ്‌.
    ഇവരുടെ ജീവിത പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളഒരു സിനിമയാണ്‌ വിറ്റ്നസ്. 1985 ൽ ഇറങ്ങിയ ഈ പടത്തിൽൽ ഹാരിസൺ ഫോർഡ് കെല്ലി മെക്ഗിൽസ് ലൂക്കാസ് ഹാസ് ഡാനി ഗ്ലോവർ ബ്രണ്ട് ജെന്നിങ്ങ്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം പീറ്റർ വീയറാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം എഡ്വേർഡ് ഫെൽഡ് മാൻ.
    വിധവയായ റൈച്ചൽ തന്റെ എട്ടു വയസ്സുകാരനായ മകൻ സാമുവേലുമൊത്ത് തന്റെ സഹോദരിയെ സന്ദർശിക്കാൻ ഫിലഡാൽഫിയയിലേക്കുള്ള യാത്രയിലാണ്‌. വഴിക്കൽ ബാൾട്ടിമോറിലേക്കുള്ള കണക്ഷൻ ട്ട്രൈൻ പിടിക്കാനായി ഇടക്കുള്ള സ്റ്റേഷനിൽ കാത്തു നില്ക്കവേ ടോയ്‌‌‌‌‌ലറ്റിൽ പോയ സാമുവേൽ ഒരു രഹസ്യപ്പോലീസുകാരന്റെ കൊലപാതകത്തിന്‌ സാക്ഷിയാകുന്നു. ബുദ്ധിമാനായ കുട്ടി മറയ്ക്കു പിന്നിൽ ഒളിച്ചതിനാൽ തല്ക്കാലത്തേക്ക് കുറ്റവാളികളുടെ ശ്രദ്ധയിൽ പെടാതെ രക്ഷപ്പെട്ടു.
    ഡിറ്റക്റ്റീവ് ജോൺ ബൂക്കും (ഹാരിസൺ ഫോർഡ്‌) സഹായി എൽട്ടൺ‌കാർട്ടറും ഈ കേസ്


    അന്വേഷിക്കാൻ നിയുക്തരാകുന്നു. കുട്ടി എന്തോ കണ്ടിട്ടുണ്ട് എന്ന് മനസിലാക്കിയ ബുക്ക് കുട്ടിയിൽ നിന്നും കുറ്റവാളികളെ കണ്ടെത്താൻ ശ്രമമാരംഭിക്കുന്നു. കുറ്റവാളികളുടെ ചിത്രങ്ങളിൽ നിന്നൊന്നും കുട്ടിക്ക് കുറ്റവാളിയെ കണ്ടെത്താനായില്ല. അപ്പോഴാണ്‌ ഒരു പത്രത്തിൽ കുറ്റവാളിയുടെ ചിത്രം സാമുവേൽ കാണുന്നത്. ബൂക്കിന്‌ ആളെ മനസിലായി. അത് മയക്കു മരുന്ന് വിരുദ്ധ

    സേനയിലെ ഓഫീസർ ജെയിംസ് മെക്കഫേ ആയിരുന്നു. ബുക്ക് അന്വേഷണം തുടരുന്നു. മെക്കഫേ മുമ്പ് പിടിച്ചെടുത്ത വിലയേറിയ രാസവസ്തുക്കൾ കസ്റ്റഡിയിൽ നിന്നും നഷ്ടപ്പെട്ടതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്‌ കൊല്ലപ്പെട്ടത്. ഇതിൽ നിന്നും മെക്കഫേ തന്നെയാണ്‌ ആ രാസവസ്തുക്കൾ മോഷ്ടിക്കപ്പെട്ടതിന്നു പിന്നിലെന്ന് ബുക്ക് സംശയിക്കുന്നു. തന്റെ സംശയം അദ്ദേഹം വകുപ്പ് മേധാവി പോൾ ഷീഫറെ രഹസ്യമായി അറിയിക്കുന്നു. അദ്ദേഹം സംഗതികൾ രഹസ്യമായി വെക്കാൻ ബുക്കിനെ ഉപദേശിക്കുന്നു. താമസിയാതെ ഒരു പാർക്കിങ്ങ് ഏരിയായിൽ വെച്ച് ബുക്കിന്‌ വെടിയേല്ക്കുന്നു.
    അതോടെ മരുന്നു മോഷ്ടിച്ച കേസിൽ തന്റെ മേധാവിക്കും മനസറിവുണ്ട്‌എന്ന യാഥർത്ഥ്യം ബുക്ക് മനസിലാക്കുന്നു. അതോടെ തന്റെ സംരക്ഷണയിലിരിക്കുന്ന സാമുവേലിന്റേയും മാതാവിന്റേയും ജീവൻ അപകടത്തിലാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. സാക്ഷികൾ എന്ന നിലക്ക് അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖകളിൽ നിന്നും നീക്കമ്ചെയ്യാൻ തന്റെ സഹായിയെ ഏല്പിച്ച ശേഷം തന്റെ മുറിവ് വകവെക്കാതെ അമ്മയേയും മകനേയും തന്റെ കാറിൽ അവരുടെആഅമിഷ് ഗ്രാമത്തിലെത്തിക്കുന്നു. അവിടെ നിന്നും മടങ്ങവേ തന്റെ മുറിവിൽ നിന്നുണ്ടായ രക്തശ്രാവം മൂലം ബുക്ക് തന്റെ കാറീൽ വെച്ച് ഗ്രാമത്തിന്റെ പടിവാതില്കൽ ബോധം

    കെട്ടു പോകുന്നു. ബുക്കിനെ ആശുപത്രിയിലാക്കുന്നത് വിവരം കുഴപ്പക്കാരായ പോലീസുകാരറിയാനും അതു വഴി സാമുവേലിന്റെ ജീവൻ അപകടത്തിലാകാനും ഇടവരുമെന്ന് ഊഹിച്ച റേച്ചൽ ബുക്കിനെ ഗ്രാമത്തിൽ തന്ന് ശുസ്രൂഷിക്കാൻ


    അപേക്ഷിച്ക്ഷിറേച്ചലിന്റെ ഭർതൃപിതാവ്‌ മനമില്ലാ മനസോടെ സമ്മതിച്ചു. അങ്ങനെ അവരുടെ സമൂഹത്തിന്‌ അന്യനായ ബുക്ക് അവിടെ താമസിച്ച് തുടങ്ങിയതുകൊണ്ടുണ്ടായ സംഘർഷങ്ങളാണ്‌ തുടർന്നങ്ങോട്ട്. ബുക്ക് ആളെ തിരിച്ചറിയാതിരിക്കാൻ അമിഷ് വസ്ത്രധാരണ രീതിയു റ്റുമാണ്‌ അനുവർത്തിക്കുന്നത്. ക്രമത്തിൽ അമിഷ് സമ്പ്രദായങ്ങളോട് അയാൾ ഇണങ്ങിച്ചേരുന്നു. ക്രമത്തിൽ ബുക്ക് റേച്ചലുമായി പ്രണയത്തിലാകുന്നു. ഇത് സമൂഹത്തിൽ അലോസരങ്ങളുണ്ടാക്കുന്നു.

    ഒരു പേ ഫോണിൽ നിന്നും പട്ടണത്തിലേക്ക് വീലിച്ച ബുക്ക് തന്റെ സഹായി കാർട്ടർ വധിക്കപ്പെട്ട വിവരം അറിയുന്നു. താനും സാമുവേലും റേച്ചലും എവിടെയാണെന്ന് കണ്ടു പിടിക്കാനുള്ള എതിരാളികളുടെ ശ്രമത്തിനിടെയായിരിക്കും കാർട്ടർ കൊല്ലപ്പെട്ടിട്ടുണ്ടാവുകഎന്ന് ഊഹിച്ച ബുക്ക് അപകടം മണത്തറീയുന്നൽ ഒരിക്കൽ അമിഷുകൾക്കൊപ്പം അങ്ങാടിയി പോയ ബൂക്ക് തെരുവു പിള്ളാരുമായി ഏറ്റുമുട്ടേണ്ടി വരികയും വിവരം പോലീസിലറിയുകയുമ്ചെയ്യുന്നു. പൊതുവേശാന്തരായ അമ്മിഷുകളിലൊരാൾ‌ അടിപിടിയുണ്ടാക്കി എന്ന അറിവ് അത് ബുക്ക് ആണ്‌എന്ന് ഊഹിക്കാൻ ധാരളമ്മതിയായിരുന്നു.അങ്ങനെ കൊലയാളികളായ വകുപ്പ് മേധാവി ഷിഫറും ഷ്സ്സ്യി മെക്കാഫെയും ഗ്രാമത്തിലെത്തുന്നു. തുടർന്നുണ്ടായ ഉദ്യോഗ ജനകങ്ങളായ സംഘട്ടനത്തിൽ മെക്കഫേ കൊല്ലപ്പെടുന്നു. ഗ്രാമീണരെല്ലാം ഓടിക്കൂടിയപ്പോൾ തങ്ങൾക്കെതുരെയുള്ള തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടുക അസാദ്ധ്യമാനെന്ന് മനസിലാക്കിയ ഷീഫർ കീഴടങ്ങുന്നു.
    ബുക്ക് സാമുവേലിനോടും റെച്ചലിനോടും സാമുവേലിന്റെ മുത്തച്ചനോടും സ്നേഹപൂർവ്വം വിടപറയുന്നേടത്ത് പടം അവസാനിക്കുന്നു...

    0 Comments




 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

ദ കിഡ്