ജോജി




ലോക്ക് ഡൗണും പോരാത്തതിന് കൂനിന്മേൽ കുരു പോലെ തോരാമഴയും. മടുപ്പ് അതിന്റെ പാരമ്മ്യത്തിലെത്തിയപ്പോൾ സിനിമ കണ്ടാലോ എന്നായി ചിന്ത. ഇന്നലെയും ഇന്നും ഓരോന്ന് കണ്ടു. ഇന്നലെ ഫഹദ് ഫാസിലിന്റെ ജോജിയും ഇന്ന് ബോബൻ കുഞ്ചാക്കോവിന്റെ നായാട്ടും. ആദ്യം ജോജിയുടെ കഥപറയാം..... ഏകാധിപതിയായ പിതാവ് കുട്ടപ്പൻ തന്റെ എഴുപതാമത്തെ വയസിൽ പെട്ടന്ന് പക്ഷാഘാതം ബാധിച്ച് കിടപ്പിലായ സംഭവം ആ ധനിക കുടുംബത്തെ കൊണ്ടെത്തിച്ച ദുരന്തങ്ങളുടെ കഥയാണു ജോജി. പഠനം പൂർത്തിയാക്കാത്ത ഉഴപ്പനായ ജോജി


(ഫഹദ് ഫാസിൽ) കുട്ടപ്പന്റെ (വി. പി. സണ്ണി) ഇളയ മകനാണ്. ജോമോൻ (ബാബുരാജ്), ജെയ്‌സൺ (ജോജി മുണ്ടകയം) എന്നിവരാണു മറ്റു മക്കൾ. മക്കളെല്ലാവർക്കും പിതാവിൽ നിന്ന് വല്ലതും കിട്ടിയിട്ടു വേണം ജീവിക്കാൻ. കിടപ്പിലായ പിതാവ് ഉടൻ മരിക്കുകയും തങ്ങൾ സ്വതന്ത്രരാവുകയും ചെയ്യും എന്ന മക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് കുട്ടപ്പൻ ആരോഗ്യത്തിലേക്ക് തിരിച്ചു വരുന്നത് കണ്ട് അക്ഷമനായ മകൻ ജോജി മരുന്ന് മാറിക്കൊടുത്ത് അഛനെ കൊല്ലുകയാണ്

.... ജോമോന് അച്ചന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൊന്നത് ജോജിയാണെന്ന് ജോമോൻ തിരിച്ചറിഞ്ഞതോടെ ജൊജി ജോമോനെയും കൊന്നുകളയുന്നു. അവസാനം ജോജിയുടെ ആത്മഹത്യാശ്രമത്തിൽ കഥ അവസാനിക്കുന്നു. ആത്മഹത്യ വിജയിച്ചുവോ എന്നത് സസ്പെൻസ്. ധാർമ്മിക ബോധനം ഒട്ടും ലഭിക്കാത്ത പണത്തെ മാത്രം ലക്ഷ്യമാക്കുന്ന ഒരു തലമുറയുടെ അനിവാര്യമായ അന്ത്യം.. ശ്യാം പുഷ്കരന്റെ രചനയും ദിലീഷ് പോത്തന്റെ സംവിധാനവും. വലിയ മടുപ്പില്ലാതെ കണ്ടു തീർക്കാവുന്ന പടം...


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

ദ കിഡ്