ദ കിഡ്

കുറെ കാലങ്ങൾക്ക് ശേഷം ഒരു ചാർലി ചാപ്ലിൻ പടം കണ്ടു. ദ കിഡ്. ലളിതമായ കഥ. പഴയകാല കോമഡികൾ രസിക്കുന്നവർക്ക് ഇഷ്ടപ്പെടും...

അവിവാഹിതയായ ഒരു മാതാവ് വലിയ ദുഃഖത്തോടെ താൻ പ്രസവിച്ച ചോരക്കുഞ്ഞിനെ   ഇവനെ കിട്ടുന്നവർ ഇവനെ സ്നേഹപൂർവ്വം വളർത്തണേഎന്ന അപേക്ഷ എഴുതി കുട്ടിയുടെ ഉടുപ്പിൽ വച്ച ശേഷം ആശുപത്രിക്ക് സമീപം കിടന്നിരുന്ന കാറിൽ ഉപേക്ഷിക്കുന്നേടത്ത് കഥ തുടങ്ങുന്നു. കാറിൽ കുഞ്ഞുണ്ട് എന്ന വിവരം അറിയാതെ കാറു മോഷ്ടിച്ച രണ്ട് മോഷ്ടാക്കൾ കുട്ടിയെയും കൊണ്ട് കുറെ ദൂരം പോയ ശേഷമാണ് കാറിന്റെ പിൻസീറ്റിൽ കടന്ന് കരയുന്ന കുഞ്ഞിനെ കാണുന്നത്. അവർ കുഞ്ഞിനെ വഴിക്കൊരു ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുന്നു. അതിലെ വന്ന ട്രാമ്പ് കുട്ടിയെ എടുക്കുന്നു ആദ്യമൊക്കെ ഒരു ശല്യം ആകുമെന്ന് കരുതി കുട്ടിയെ ഒഴിവാക്കാൻ പലവട്ടം  ശ്രമിച്ചെങ്കിലും പിന്നീട് കുട്ടി കുട്ടിയുടെ ഉടുപ്പിൽ നിന്നും ഈ കുട്ടിയെ സ്നേഹപൂർവ്വം പരിപാലിക്കണമെന്ന അപേക്ഷ കണ്ടു മനസ്സലിഞ്ഞ് കുട്ടിയെ സ്വന്തം ഒറ്റമുറി വീട്ടിലേക്ക് കൊണ്ടുപോകുന്നു. അവിടെവച്ച് കുട്ടിക്ക് ജോൺ എന്ന് പേരിട്ട് അവനെ സ്നേഹപൂർവ്വം വളർത്തുന്നു. അപ്പോഴേക്കും മനസ്സു മാറിയ മാതാവ് കുട്ടിയെ തിരിച്ചു കിട്ടാൻ അന്വേഷണം തുടങ്ങിയിരുന്നു.  ട്രാമ്പിന്റെ കൊച്ചു കൊച്ച് തട്ടിപ്പുകൾക്ക് സഹായിയായി ജോൺ വളരുന്നു. അവർ തമ്മിൽ വലിയ സ്നേഹത്തിലകുന്നു. ദാരിദ്ര്യത്തിലും അവർ സ്നേഹത്തോടെ ജീവിച്ചുവന്നു. 
അഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും കുട്ടിയുടെ അമ്മ ധനികയായ ഒരു നടിയായി മാറി. താൻ ഉപേക്ഷിച്ച കുഞ്ഞിനെ തിരിച്ചു കിട്ടാൻ അവർ പരിശ്രമിച്ചു കൊണ്ടിരുന്നു. കുഞ്ഞിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വലിയതുക ഇനാം പ്രഖ്യാപിക്കുന്നു.
ട്രാമ്പ്ന്റെയും ജോണിന്റെയും തമാശമുറ്റിയ ജീവിത കഥ വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു. അവസാനം അമ്മ കുഞ്ഞിനെ കണ്ടെത്തുകയും കുട്ടിയുടെ വളർത്തച്ഛനായ ട്രാമ്പിനെ കൂടെ താമസിപ്പിക്കുകയും ചെയ്യുന്നതാണു കഥ...
1921 ൽ ചിത്രീകരിച്ച ഈ പടം ഒന്നാം ലോകമഹായുദ്ധാനന്തര കാലത്തെ ഇംഗ്ലന്റിന്റെ അവസ്ഥ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തും....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.