ചിൽഡ്രൻസ് ഓഫ് ഹെവൻ

ഒന്നോർത്താൽ കാര്യം നിസ്സാരമാണ്. വെറും ഒരു ജോഡി ചെരിപ്പ്. അതും വളരെ ദരിദ്രയായ പെൺകുട്ടിക്ക് നഷ്ടപ്പെട്ടുപോയ ഒരു ജോഡി ചെരിപ്പിന്റെ കഥ. പക്ഷേ പ്രതിഭാശാലിയായ മാന്ത്രികന്റെ കയ്യിൽ കിട്ടുന്ന വർണ്ണക്കടലാസും വളപ്പൊട്ടുകളും കൗതുകവസ്തുക്കളായി മാറുന്നതു പോലെ ഈ കുട്ടിയുടെ ചെരിപ്പിന്റെ കഥ സുപ്രസിദ്ധ ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ കയ്യിൽ കിട്ടിയപ്പോൾ ഹൃദയസ്പൃക്കായ ഒരു ചലച്ചിത്രമായ പുനർജ്ജനിച്ചിരിക്കുന്നു...

 വളരെ ദരിദ്രരായ മാതാപിതാക്കളുടെ മക്കളാണ് അലിയും അനുജത്തി സാറയും. ചെരുപ്പുകുത്തി ഒരു കൊച്ചു ചെരിപ്പ് സൂക്ഷ്മമായി നന്നാക്കുന്നേടത്ത് തുടങ്ങുന്നു....
ചെരിപ്പുകുത്തിയുടെ അടുത്തുനിന്നും നന്നാക്കി വാങ്ങിയ സാറയുടെ ചെരിപ്പുകൾ ഒരു പൊതിയിലാക്കി പച്ചക്കറിക്കടയുടെ മുന്നിൽ കാലിയായ തക്കാളിപ്പെട്ടികൾക്കിടയിൽ വെച്ച്, അലി ഉരുളക്കിഴങ്ങ് വാങ്ങാൻ കടയിലേക്ക് കയറി. ഉരുളക്കിഴങ്ങ് തെരഞ്ഞെടുക്കുന്നതിനിടെ പുറത്ത് ആക്രിപെറുക്കുന്ന ഒരാൾ പഴയവസ്തുക്കൾക്കൊപ്പം ചെരിപ്പിന്റെ പൊതിയും എടുത്തുകൊണ്ട് പോകുന്നു. ഇതറിയാതെ പുറത്തുവന്ന അലി ചെരിപ്പുകൾ തക്കാളിപ്പെട്ടികൾക്ക് ഇടയിൽ വീണിരിക്കുമെന്ന് കരുതി തിരയവേ പെട്ടികളെല്ലാംകൂടി തട്ടിമറിയുന്നു. കടക്കാരൻ അലിയെ വിരട്ടി ഓടിക്കയും ചെയ്തു. തന്റെ പിതാവിന്റെ ദാരിദ്ര്യത്തെക്കുറിച്ച് നല്ല ബോധമുള്ള അലി ചെരിപ്പുകൾ നഷ്ടപ്പെട്ടതിൽ വളരെ ദുഖിതനായി. വീട്ടിൽ ചെന്ന് പെങ്ങളോട് ചെരിപ്പ് നഷ്ടപ്പെട്ട വിവരം പറഞ്ഞ് അത് അമ്മയോടും അച്ഛനോടും പറയരുതെന്ന് അപേക്ഷിക്കുന്നു. അവൾ സമ്മതിച്ചു. അന്ന് രാത്രി ഹോം വർക്ക് ചെയ്യുന്നതിനിടെ പരസ്പരം കുറിപ്പുകൾ കൈമാറിക്കൊണ്ട് ചെരിപ്പിന്റെ പ്രതിസന്ധി തരണം ചെയ്യുന്നതിന്നുള്ള തന്ത്രം മെനയുന്നു. 
 
രാവിലെ അലിയുടെ ഷൂ ഇട്ട്കൊണ്ട് സാറ ക്ലാസിൽ പോവുക. അലിയുടെ ക്ലാസ് ഉച്ചക്ക് ശേഷമായതുകൊണ്ട് അവൾ വന്ന ശേഷം അതേഷൂ ഇട്ട് അലിയും ക്ലാസിൽ പോവുക ഇതസ്യിരുന്നു പരിപാടി. അത് പതിവായി പലപ്പോഴും  സാറ ഓടി വന്നാലും അലിക്ക് വീകിയേ ക്ലാസിലെത്താൻ കഴിയുമായിരുന്നുള്ളൂ. ഒരുദിവസം ഓടിവരികയായിരുന്ന സാറയുടെ കാലിൽ നിന്നും ഷൂ ഊരു ഒഴുക്കുള്ള ഓടയിൽ വീണ രംഗം പ്രേക്ഷകരുടെ ഹൃദയത്തിൽ തട്ടുന്നതാണ്. 
ഒഴുകിയകലുന്ന ഷൂവിനു പിറകെ ഓടി ഓടി സാറ തളർന്നു. അവസാനം അവൾക്ക് കയ്യെത്താത്ത ഒരു കലുങ്കിനടിയിൽ ഷൂ തങ്ങിപ്പോയി. അവിടെ നിന്ന് കഞ്ഞ കുട്ടിയെ ഒരാൾ സഹായിച്ചു. അയാൾ എടുത്തു കൊടുത്ത ഷൂവുമായി കാത്തു നിൽകുകയായിരുന്ന അലിയുടെ അടുത്തെത്തി അപ്പോഴേക്കും കുറേ വൈകിയിരുന്നു. തുടർച്ചയായി മൂന്നാം ദിവസവും വൈകിയതിനാൽ ഹെഡ്മാസ്റ്റർ അലിയെ പുറത്താക്കി. കരഞ്ഞുകൊണ്ട് മടങ്ങി പ്പോകുകയായിരുന്ന അലിയെ വഴിക്ക് വെച്ച കണ്ട അവന്റെ ക്ലാസ് ടീച്ചറുടെ ശുപാർശ പ്രകാരം ക്ലാസിൽ കയറ്റുകയായിരുന്നു...
ഒരു ദിവസം അസംബ്ലിയിൽ വെച്ച് തന്റെ ചെരിപ്പ് റോയാ എന്ന കുട്ടിയുടെ കാലിൽ സാറ കാണുന്നു. അന്ന് സ്കൂൾ വിട്ട് മടങ്ങുമ്പോൾ സാറാ റോയയെ പിൻ തുടർന്ന് അവരുടെ വീട് കണ്ടെത്തി. വൈകീട്ട് അലിയും സാറയും കൂടി ആ വീട്ടിന്നടുത്തെത്തി. 
സാറായുടെ ചെരിപ്പ് എടുത്ത് കൊണ്ടുപോയ ആക്രിക്കച്ചവടക്കാരനു കണ്ണു കാണില്ല എന്ന കാര്യം‌ അപ്പോഴാണവർക്ക് മനസിലായത്. ദയതോന്നിയ കുട്ടികൾ‌ മടങ്ങിപ്പോകുന്നു.  ക്ലാസ് ടെസ്റ്റിൽ ഉയർന്ന മാർക്ക് കിട്ടിയതിന് അവന്റെ ടീച്ചർ അവനു സമ്മാനിച്ചിരുന്ന പെന്ന് അവൻ പെങ്ങൾക്ക് നൽകിയിരുന്നു. ആ പെന്ന് സാറയുടെ കയ്യിൽ നിന്നും വീണു പോയി. അത് വഴിയിൽ നിന്ന് കിട്ടിയ റോയ പെന്ന് സാറക്ക് കൊടുത്തതോടെ അവർ കൂട്ടുകാരായി. തന്റെ ഷൂവിന്റെ കാര്യമൊന്നും അവൾപറയുന്നില്ല. ഒരു ദിവസം റോയയുടെ കാലിൽ കണ്ട പുതിയഷൂവിനെക്കുറിച്ച് റോയ സാറയോടു പറഞ്ഞു ഇത് നന്നായി പഠിച്ചതിന് അച്ഛൻ വങ്ങിക്കൊടുത്തതാണ്. പഴയതെന്തിയേ എന്ന ചോദ്യത്തിന് ഞാനത് വലിച്ചെറിഞ്ഞു എന്ന റോയയുടെ മറുപടി സാറ ദുഖത്തോടെ കേൾക്കുന്നു... ഒരു ദിവസം പണിയന്വേഷിച്ച് പുറത്ത് പോകുന്ന പിതാവിന്റെ കൂടെ അലിയും പോയി. പലേടത്തുനിന്നും ആട്ടും തുപ്പുമൊക്കെ കേട്ട് അവസാനം ഒരു വീട്ടിൽ തോട്ടപ്പണികിട്ടുന്നു. അച്ഛൻ ജോലി ചെയ്യവേ അലി അവിടത്തെ കുട്ടിയുമായി കളികളിൽ മുഴുകുന്നു. അന്ന് പ്രതീക്ഷിച്ചതിൽ കൂടുതൽ പണം കിട്ടി.
  സന്തോഷത്തോടെ സൈകിളിൽ മടങ്ങി വരും വഴി അലി പിതാവിനോട് സാറാക്കൊരു ഷൂ വാങ്ങിയാൽ നന്നായിരിക്കുമെന്ന് പറയുന്നു. രണ്ടു പേർക്കും വാങ്ങാമെന്നദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇടക്കുവെച്ച് സൈക്കിൾ മറിഞ്ഞ് അപകടത്തിൽ പെടുന്നു. ചെറിയപരിക്കോടെ അവർ രക്ഷപ്പെട്ടു.
ആയിടെ സ്കൂൾ നോട്ടീസ് ബോർഡിൽ കണ്ട ഒരു നോട്ടീസ് അലിയെ ആകർഷിച്ചു. കുട്ടികളുടെ മാമാരത്തോൺ നടക്കാൻ പോകുന്നു. ഒന്നും രണ്ടും സമ്മാനങ്ങൾ ട്രോഫിയും മെഡലും മൂന്നാം സമ്മാനം ഷൂ..
അവന് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹമായി. അവൻ സ്പോർട്ട്സ് ടീച്ചറെ കണ്ട് അപേക്ഷിച്ചു. സെലക്ഷൻ കഴിഞ്ഞുകുട്ടീ നീയെന്തേ ടെസ്റ്റിൽ പങ്കെടുത്തില്ല എന്ന് അദ്ദേഹം കയർത്തു. അപേക്ഷ ഫലം കാണാതായപ്പോൾ അവൻ കരയാൻ തുടങ്ങി. ശിഷ്യന്റെ ദയനീയമായ കരച്ചിൽ കണ്ട് മനസലിഞ്ഞ അധ്യാപകൻ അവനു വേണ്ടി പ്രത്യേകം ടെസ്റ്റ് നടത്തി അവനെയും മത്സരത്തിൽ ചേർത്തു.
അന്നവൻ സാറയോട് പറഞ്ഞു ഞാൻ ഓട്ട മത്സരത്തിനു ചേർന്നിട്ടുണ്ട്. മൂന്നാം സമ്മാനം ഷൂവാണ്. അത് നിനക്ക് തരും. ആൺകുട്ടികളുടെ ഷൂവല്ലേ കിട്ടുക. അത് ഞാൻ മമാറ്റി വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയാലോ. ഞാൻ മൂന്നാമനാകും.... 
അവസാനം ഓട്ടം തുടങ്ങി. താനും പെങ്ങളും മാറിമാറി അണിഞ്ഞ് തേഞ്ഞു പോയ ഷൂവുമിട്ട് മൂന്നാം സ്ഥാനം ലക്ഷ്യമാക്കി അവൻ ഓടി. വഴിക്കൊരുവൻ അലിയെ തള്ളിവീഴ്തി.  ആ വീഴ്ചക്കു ശേഷം എഴുന്നേറ്റ് പരിസരം മറന്ന് വീണ്ടും ഓടി. ഫിനിഷിങ്ങ് പോയന്റിൽ അവന്റെ പേർ വിളിച്ച് പ്രോത്സാഹിപ്പിക്കുന്ന ഹെഡ്മാസ്റ്ററും കോച്ചും മറ്റദ്ധ്യാപകരും. മൂന്നാം സ്ഥാനമെന്ന ലക്ഷ്യം മറന്ന അലി ഒന്നാമനായി ഫിനിഷ് ചെയ്തു. അവനെ പിടിച്ചുയർത്തി ചുംബിച്ച് ഹെഡമാസ്റ്ററോടവൻ ചോദിക്കുന്നു ഏത് സ്ഥാനം. ഫസ്റ്റ് ഫസ്റ്റ് എന്ന അദ്ദേഹത്തിന്റെ മറുപടി അവനെ നിരാശനാക്കുന്നു. അവന്റെ പെങ്ങൾക്ക് അവൻ വാഗ്ദാനം ചെയ്ത ഷൂ ആയിരുന്നു അവന്റെ ലക്ഷ്യം അത് നേടാൻ കഴിയാഞ്ഞതിൽ അവൻ ഖിന്നനായി.. മെഡൽ അണിയിക്കപ്പെട്ടപ്പോഴും ട്രോഫി  വാങ്ങുമ്പോഴും അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയത് ആനന്ദാശ്രുവാണെന്ന് എല്ലാവരും ധരിച്ചുകാണും. അവന്റെ മനസിൽ താൻ കാരണം തന്റെ പെങ്ങൾക്ക് നഷ്ടപ്പെട്ട് ചെരിപ്പുകളായിരുന്നു....
കരഞ്ഞുകൊണ്ട് അവൻ വീട്ടിൽ ചെന്നു. കൗതുകത്തോടെ കാത്തു നിൽകുന്ന പെങ്ങൾക്ക് മുന്നിൽ‌ അവൻ മൂകനായി. അകത്തുനിന്നും ചെറിയ കുഞ്ഞിന്റെ കരച്ചിൽ കേട്ട അവൾ വീട്ടിലേക്ക് കയറി. അവൻ തന്റെ അടികീറിയ ഷൂ അഴിച്ചെറിഞ്ഞ്  ഓട്ടത്താൽ കുമിളിച്ച തന്റെ കൊച്ചുകാലുകൾ മിറ്റത്തെ ടാങ്കിലെ വെള്ളത്തിലേക്ക് താഴ്തിവെച്ചു. കാലുകൾക്ക് ചുറ്റും‌ നീന്തി നടക്കുന്ന സ്വർണ മത്സ്യങ്ങളെ നോക്കിക്കൊണ്ട് അവനിരിക്കുന്നേടത്ത് സിനിമ അവസാനിക്കുന്നു...
വീട്ടിലേക്ക് വരുന്ന പിതാവിന്റെ സൈക്കിളിന്നു പിറകിൽ രണ്ടു ജോഡി ഷൂകൾ ,ഒന്നവനും ഒന്ന് പെങ്ങൾക്കും ഇരിപ്പുണ്ട് എന്നത് അവനറിഞ്ഞിട്ടില്ലല്ലോ...
അഭിനേതാക്കൾ എല്ലാം ഒന്നിനൊന്ന് മെച്ചം.‌ എല്ലാവരും ജീവിക്കുകയാണ്. വിശേഷിച്ചും കുട്ടികൾ....
ഇല്ലായ്മ ഒട്ടുമേ അറിയാതെ വളർത്തപ്പെടുന്ന നമ്മുടെ കുട്ടികൾക്ക് ഈ പടം കാണിച്ചു കൊടുക്കേണ്ടതാണ്‌...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും