സ്വർഗ്ഗത്തിന്റെ നിറങ്ങൾ ( The color of Paradise)

           സ്വർഗ്ഗത്തിന്റെ നിറങ്ങൾ (The color of Paradise)

മുഹമ്മദ് എന്ന അന്ധനായ ബാലന്റെ വിഹ്വലത കളുടേയും ദുഖങ്ങളുടേയും കഥയാണ് കളർ ഓഫ് ഹെവൻ എന്ന മജീദ് മജീദിയുടെ ഇറാനിയൻ സിനിമ. അവൻ ഒരു അന്ധ വിദ്യാലയത്തിൽ പഠിക്കുകയാണ്. സ്കൂളിലെ സമർത്ഥരായ കുട്ടികളിലൊരുവനാണു മുഹമ്മദ്. വേനലവധിയായി. കൂട്ടുകാരുടെ മാതാപിതാക്കളെല്ലാം എത്തി അവരെ സ്നേഹപൂർവ്വം അവരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നേടത്ത് സിനിമ തുടങ്ങുന്നു.  
പക്ഷേ മുഹമ്മിതിന്റെ അച്ഛൻ മാത്രം എത്തിയില്ല.‌ അവസാനം അവൻ മാത്രം സ്കൂൾ മിറ്റത്തെ ചാരുപടിയിൽ ബാക്കിയാകുന്നു. ചുറ്റുമുള്ള ശബ്ദങ്ങളൊക്കെ ആസ്വദിച്ചുകൊണ്ട് ഒറ്റക്കിരിക്കവേ അവനൊരു കൊച്ചു കുരുവിയുടെ കരച്ചിൽ കേൾക്കുന്നു. കൂട്ടിൽ നിന്നും വീണു പോയ കിളിയുടെ കരച്ചിലിനോടൊപ്പം അത് കേട്ട് കിളിയെ പിടിക്കാൻ ഓടി വരുന്ന പൂച്ചയുടെ കരച്ചിലും അവൻ കേട്ടു. അവൻ തപ്പിത്തടഞ്ഞ് കിളിയെ കണ്ടെത്തി അതിനെ അതിന്റെ കൂട്ടിൽ തിരിച്ചെത്തിച്ചു വീണ്ടും ബെഞ്ചിൽ വന്നിരിപ്പായി.
 നേരമിരുണ്ടു സ്കൂളിൽ നിന്നും മടങ്ങുകയായിരുന്ന സ്നേഹ നിധിയായ അവന്റെ അദ്യാപകൻ ഒറ്റക്കിരിക്ക് ഇരിക്കുക യായിരുന്ന അവനെ സമധാനിപ്പിച്ച് ഹോസ്റ്റലിൽ തിരിച്ചെത്തിച്ചു. ആഹോസ്റ്റലിൽ ഒറ്റക്ക് ഇരിക്കുന്ന അവന്റെ ചിത്രം 
പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.....    പിറ്റേദിവസം അവന്റെ പിതാവ് ഹാഷിം  എന്നാണയാളുടെ പേര്‌‌, എത്തി. ഒറ്റക്കിരിക്കുന്ന മകനെ ഒഴിഞ്ഞ് നിന്ന് നോക്കുന്ന പിതാവിന്റെ ചിത്രം അയാളുടെ മനസ് വ്യക്തമാക്കുന്നതാണ്. ഉള്ളാൽ കുട്ടിയെ അയാൾ സ്നേഹിക്കുന്നുണ്ടെങ്കിലും കുട്ടിയുടെ വൈകല്ല്യം ഒരു അപമാനവും ഭാരവുമായി മാത്രമേ അയാൾക്ക് കാണാൻ കഴിയുന്നുള്ളൂ. എങ്ങനെയെങ്കിലും ഈ കുട്ടി ഒന്ന് ഒഴിവായി ക്കിട്ടിയെങ്കിൽ മതിയായിരുന്നുഎന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടാകാം. കാരണം അയാളൊരു വിഭാര്യനാണ്. സമീപവാസിയായ ഒരു ചെറുപ്പക്കരിയെ അയാൾക്ക് വിവാഹം കഴിക്കണമെന്നുണ്ട്. അതിന്ന് തന്റെ മകൻ ഒരു ദുശ്ശകുനമാകുമോ എന്നയാൾ ഭയപ്പെട്ടു. അതിനാൽ കുട്ടിയെ സ്കൂളിൽ തന്നെനിർത്താൻ കഴിയുമോ എന്ന് ഹെഡ്മാസ്റ്ററോട് അയാൾ കെഞ്ചി നോക്കി.
 ഇത് ഒരു സ്കൂളാണ് അനാഥാലയമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ മനസില്ലാ മനസോടെ കുട്ടിയേയും കൊണ്ട് അയാൾ വിട്ടിലെത്തി. മുഹമ്മദ് താൻ ശേഖരിച്ചു കൊണ്ടു വന്ന കൊച്ചു കൊച്ചു സമ്മാനങ്ങൾ പെങ്ങന്മാർക്കും മുത്തശ്ശിക്കും കൊടുക്കുന്ന രംഗം കാണികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

 അങ്ങനെ മുഹമമ്ദ് അവന്റെ മുത്തശ്ശിയോടും പെങ്ങന്മാരോടും ഒപ്പം സന്തോഷത്തോടെ കഴിയുന്നു. ചുറ്റുമുള്ള പ്രകൃതിയെ കേട്ടും തൊട്ടും അനുഭവിച്ചും ആസ്വദിച്ചും അവൻ കഴിയുകയാണ്. മരക്കൊത്തിയുടെ ശബ്ദമടക്കം എല്ലാം ബ്രൈൽ ലിപിയിൽഅവൻ ഡീകോട് ചെയ്യാൻ ശ്രമിച്ചു. അവൻ പെങ്ങന്മാരുടെ കൂടെ സ്കൂളിൽ പോകാനും തുടങ്ങി. അന്ധനായ അവന്റെ പഠന സാമർത്ഥ്യം കണ്ട് കാഴ്ചയുള്ള അദ്യാപകനും സഹപാഠികളും അതിശയിക്കുന്നു.
പക്ഷേ പിതാവ് എങ്ങെനെയെങ്കിലും കുട്ടിയെ ദൂരെ കൊണ്ടാക്കണം എന്ന തീരുമാനത്തിൽ തന്നെയായിരുന്നു. അയാൾ ദൂരെയുള്ള അന്ധനായ ഒരു മരപ്പണിക്കാരന്റെയടുത്ത് കുട്ടിയെ കൊണ്ടുപോയി ആക്കുന്നു. അയാൾ അവനെ അയാളുടെ പണിപ്പുരയും പരിസരങ്ങളും പരിചയപ്പെടുത്തിക്കൊടുത്തു.
മുഹമ്മദ് വളരെ ദുഖിതനായിരുന്നു. തന്റെ അരികിലിരുത്തി പണിയുടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കവേ ഗുരുവിന്റെ കയ്യിലേക്ക് നിശ്ശ്ബ്ദനായി കരയുകയായിരുന്ന മുഹമ്മദിന്റെ കണ്ണുനീർ ഇറ്റിവീഴുന്നു. അയാൾ ചോദിച്ചു എന്തേ മുഹമ്മദ് നീ കരയുകയാണോ. അവന്റെ ദുഖം അണപൊട്ടി. തന്റെ ദുഖമെല്ലാം ഗുരുവിനോട് പറയുന്നു
തന്നെയാർക്കും ഇഷ്ടമല്ല. ദൈവത്തിനു തന്നെ ഇഷ്ടമല്ല അതുകൊണ്ടാണ് തനിക്ക് കണ്ണ് തരാഞ്ഞത് എന്ന് അഫ്യാപകനോട് പറഞ്ഞതും കണ്ണില്ലാത്തവരോട്ദൈവത്തിന്ന് കൂടുതൽ സ്നേഹമാണ് എന്ന് അദ്ദേഹം പറഞ്ഞതും ദൈവത്തെ കാണണമെന്ന് താൻ പറഞ്ഞപ്പോൾ ദൈവം ഇവിടെയെല്ലാം
ഉണ്ട് ദൈവത്തെ ആർക്കും കണാൻ പറ്റില്ല. കണ്ണുള്ളവർക്കും ഇല്ലാത്തവർക്കും ദൈവത്തെ അനുഭവിക്കാം എന്ന് അദ്യാപകൻ പറഞ്ഞതും കരഞ്ഞുകൊണ്ട് മുഹമ്മദ് തന്റെ പുതിയ ഗുരുവിനോട് പറഞ്ഞു. അവൻ പറഞ്ഞു ഒരു ദിവസം ഞാൻ ദൈവത്തെ തൊടും അതുവരെ ഞാൻ തെരഞ്ഞു കൊണ്ടിരിക്കും. അന്ധനായ ഗുരുവിനും അത് മനസിൽ കൊണ്ടതുകൊണ്ടാകാം നിന്റെ ടീച്ചർ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ് മുഹമ്മദിനെ വിട്ട് പോയി.‌ രാത്രികളിൽ
പുറത്തുനിന്നും കേൾക്കുന്ന ശബ്ദങ്ങൾ ആസ്വദിച്ചുകൊണ്ട് തന്റെ മുറിയിൽ ഒറ്റക്കിരിക്കുന്ന രംഗ വീണ്ടും നമ്മെ വിഹ്വലരാക്കുന്നു. മുഹമ്മദ് പരിസരത്തോടിണങ്ങി. തന്റെ ചുറ്റുപാടുമുള്ള ശബ്ദങ്ങൾ കാകാതോർത്തും ഗുരു പഠിപ്പിച്ചു കൊടുക്കുന്നത് പഠിച്ചും പണിശാലക്ക് സമീപമുള്ള തടാകത്തിലെ അരയന്നങ്ങൾക്ക് തിറ്റകൊടുത്തും അവൻ കഴിയുകയാണ്.
മുഹമ്മദിന്റെ മുത്തശ്ശി പേരക്കിടാവിനെ ദൂരെ കൊണ്ടാക്കിയ മകനോട് പിണങ്ങി വീടു വിട്ടിറങ്ങി.‌ മകൻ കരഞ്ഞ് കാലുപിടിച്ച് ഒരു വിധം തിരികെ കൊണ്ടുവന്നുവെങ്കിലും അവർ ഹൃദയം തകർന്നമട്ടിൽ കിടപ്പിലായി. താമസിയാതെ അവർ മരണപ്പെടുകയും ചെയ്തു. അതൊരു ചീത്ത ലക്ഷണമായി മനസിലാക്കിയ പെൺവീട്ടുകാർ ഹാഷിമുമായുള്ള വിവാഹത്തിൽ നിന്നും
ഒഴിവാകുന്നു. അതോടെ അയാൾ തകർന്നു പോയി തന്റെ മകൻ ഒരു അപലക്ഷണമാകുമെന്നു കരുതി താൻ ചെയ്ത കടൊം കൈ മൂലം തന്റെ അമ്മയും നഷ്ടപ്പെട്ടു. വിവാഹവും മുടങ്ങി. അയാൾ മകനെ തിരിച്ചു കൊണ്ടു വരുവാൻ തീരുമാനിച്ചു. അവനെയും കൊണ്ട് മടങ്ങും വഴി വലിയ കാറ്റും മഴയുമുണ്ടായി. മകനെ കുതിരപ്പുറത്തിരുത്തി ഹാഷിം നടക്കുകയായിരുന്നു. ഒരു
പഴയമരപ്പാലം കറക്കവേ പാലം തകർന്ന് മുഹമ്മദും കുതിരയും ശക്തിയായ ഒഴുക്കുള്ള പുഴയിലേക്ക് വീണു. അല്പനേരം ഇതി കർത്തവ്യാമൂഢനായി നിന്നു പോയി ഹാഷിം. ഇതോടെ ഇവൻ ഒഴിവായിക്കിട്ടുമെങ്കിൽ അങ്ങനെയാകട്ടെ എന്നയാൾ കരുതിയൊ ?. ഏതായാലും പെട്ടന്നു തന്നെ നിലവിളിച്ചുകൊണ്ട് അയൾ പുഅഴയിലേക്ക് ചാടി അപ്പോഴേക്കും വൈകിപ്പോയിരുന്നു. മുഹമ്മദ് അങ്ങ് പിടികിട്ടാത്ത് ദൂരത്തിലെത്തിക്കഴിഞ്ജിരുന്നു. അയാളും കൂടെ നീന്തി നോക്കി പിന്നെ ബോധരഹിതനായി.
ഹാഷിമിന്ന് ബോധം വന്നപ്പോൾ‌ കാസ്പിയൻ കടൽ തീരത്തൊരിടത്ത് മണലിൽ മലർന്ന് കിടക്കുകയാണ്‌. ആകശത്തുകൂടി പറന്നു നടക്കുന്ന കടൽ പക്ഷികൾ‌ ദൂരെ പലതരം പക്ഷികളുടെ കളകൂജനങ്ങൾ. പെട്ടന്നയാൾ മകനെത്തിരഞ്ഞു കുറച്ചകലെ നിശ്ചേഷ്ടനായിക്കിടക്കുന്ന മകന്റെ ശരീരം കാണുന്നു. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടയാൾ മകനെ വാരിയെടുക്കുന്നു. ഏങ്ങലടിച്ചു കരയുന്ന ഹാഷിം ദൂരെ മുഹമ്മദ് എപ്പോഴും ബ്രൈൽ ലിപിപോലെ വായിച്ചെടുക്കാൻ ശ്രമിക്കാറുള്ള മരക്കൊത്തിയുടെ ശബ്ദം. പതുക്കെ മുഹമ്മദിന്റെ
വിരലുകൾ ഉണരുന്നു. അവ മരക്കൊത്തിയുടെ ശബ്ദത്തിനനുസരിച്ച് ബ്രൈൽ ലിപി വായിക്കും മട്ടിൽ അനങ്ങുന്നു. അവൻ മരക്കൊത്തിയെ വായിക്കാൻ ശ്രമിക്കുകയാകാം അല്ലെങ്കിലൊരു വേള അവന്റെ അദ്യാപകൻ പറഞ്ഞപോലെ ദൈവത്തെ സ്പർശിക്കുകയാകാം...
പ്രേക്ഷകന്റെ ഹൃദയത്തെ തൊടുന്ന പടം. മനുഷ്യരോടൊപ്പം പ്രകൃതിയും അഭിനയിച്ചിരികുന്ന പടം. ഒരു അന്ധബാലന്റെ കഥ പറയുന്നതു കൊണ്ടാകാം വെളിച്ചത്തെപ്പോലെത്തന്നെ ശബ്ദത്തിനും പ്രാധാന്യം നല്കപ്പെട്ട പടം...
അതെ പേരിനെ അന്വർത്ഥമാക്കുന്ന പറുദീസയുടെ വർണ്ണം ( The colour of Paradise )
പ്രേക്ഷകനെ അനുഭവിപ്പിക്കുന്നു മജീദ് മജീദി...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും