ഡ്രാക്കുള 1992

 ബ്രാം സ്റ്റോക്കർ രചിച്ച ലോകപ്രസിദ്ധ ഭീകര നോവലാണ് ഡ്രാക്കുള.   പ്രേതങ്ങളെക്കുറിച്ചും ദുരാത്മാക്കളെക്കുറിച്ചും‌ മറ്റും ബൃട്ടീഷ്കാർക്കുള്ള വിശ്വാസത്തിൽ അധിഷ്ടിതമായ ഈ നോവൽ ലോകപ്രസിദ്ധമാണ്. ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലേക്കും ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി പല കാലങ്ങളിലായി ഒരുപാട് സിനിമകളും ഇറങ്ങുകയുണ്ടായി. അവയിൽ മികച്ച ഒന്നാണ് 1992 ൽ ഇറങ്ങിയ ഡ്രാക്കുള...
പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വ്ലാദ് ഡ്രാക്കുള പ്രഭു തുർക്കികളെ വലിയൊരു യുദ്ധത്തിൽ പരാജയപ്പെടുത്തി കൊട്ടാരത്തിൽ തിരിച്ചെത്തിയപ്പോൾ അയാളുടെ പ്രിയതമ എൽസബേറ്റാ പ്രഭു യുദ്ധത്തിൽ മരിച്ചു എന്ന തെചെയ്യപ്പെട്ടിട്ടുണ്ട്റായ വിവരത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.  പ്രഭ്വി ദൈവത്തിന്നു മുന്നിൽ കുറ്റക്കാരിയാണ് എന്ന  കൊട്ടാരം പുരോഹിതന്റ് പ്രവചനം കേട്ട് ക്രുദ്ധനായ ഡ്രാക്കുള പള്ളി അശുദ്ധമാക്കുകയും മരണശേഷം താൻ ഇരുളിന്റെ ശക്തി ഉപയോഗിച്ച് തന്റെ പ്രിയതമയുടെ മരണത്തിന്ന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത ശേഷം കുന്തമെടുത്ത് കൽകുരിശിൽ കുത്തി അതിൽ നിന്നൊഴുകിയ രക്തം കുടിച്ചുകൊണ്ട് തന്റെ വിശ്വാസം ത്യജിക്കുകയും ചെയ്യുന്നേടത്ത് പടം തുടങ്ങുന്നു.

നാലു നൂറ്റാണ്ട്കൾക്കു ശേഷം പുതുതായി ജോലിയിൽ  പ്രവേശിച്ച വക്കീൽ ജോനാതൻ ഹാർക്കർ  മാനസിക നിലതെറ്റിയ തന്റെ സഹപ്രവർത്തകൻ റെൻഫീൽഡിനു വേണ്ടി അയാളുടെ ഇടപാടുകാരനായ ട്രാൻസിൽവാനിയൻ പ്രഭു ഡ്രാക്കുളയുടെ നാട്ടിലേക്ക് യാത്ര ചെയ്യുന്നു. പ്രഭിവിന് ലണ്ടനിൽ കുറെസ്ഥലം വാങ്ങാൻ വേണ്ട കടലാസ് പണികൾ തീർക്കുകായായിരുന്നു ജോനാഥന്റെ ജോലി. റെയിലേ സ്റ്റേഷനിൽ നിന്ന് കാർപാത്യൻ മലനിരകളിലെ ഉയരമേറിയ കൊടുമുടികളിലൊന്നിനു മേൽ പണിതുയർത്തിയ കോട്ടയിലേക്ക് ഒരു കുതിരവണ്ടിയിൽ ജോൻ ആനയിക്കപ്പെട്ടു.
യാത്രക്കിടെ ഭയാനകമായ പല അനുഭവങ്ങളും ജോനാഥനു നേരിടേണ്ടി വന്നു.
യാത്രക്കൊടുവിൽ  കോട്ടയുടെ വാതിൽകൽ കുതിരവണ്ടി നിർത്തി വണ്ടിക്കാരൻ അപ്രത്യക്ഷനാകുന്നു. ഇരുളിൽ യാത്രക്കിയിലൊരിക്കൽ പോലും വണ്ടിക്കാരന്റെ മുഖം ജോൻ കണ്ടില്ല. കുറേ നേരത്തെ കാത്തിരിപ്പിനു ശേഷം കോട്ടവാതിൽ തുറന്ന്  ഭീകര രൂപിയായ പ്രഭു ജോനാഥനെ അകത്തേക്ക് കയറ്റി ഒരു മുറി കാണിച്ചു കൊടുക്കുന്നു. പിന്നീടങ്ങോട്ട് ജോൻ നേരിട്ട അതിഭീകരങ്ങളായ അനുഭവങ്ങളിൽ നിന്നും താൻ എത്തപ്പെട്ടിട്ടുള്ളത് ഒരു പ്രേതാലയത്തിലാണെന്ന് രക്ഷപ്പെടൽ അസാദ്ധ്യമാണെന്നും ജോൻ മനദിലാക്കുന്നു.
കണ്ണാടിയിൽ നിഴൽ വീഴാത്ത ഉള്ളം കയ്യിൽ രോമങ്ങളുള്ള മനുഷ്യ രക്തത്തിന്ന് കൊതിക്കുന്ന രക്ഷസ്സാണ് പ്രഭു എന്ന് മനസ്സിലാക്കി ജോൻ രക്ഷപ്പെടാൻ ശ്രമിക്കുന്നു.‌ ഒരിക്കൽ ജോനാഥന്റെ കയ്യിലെ ഫോട്ടോയിൽ കണ്ട് ജോനിന്റെ കാമുകി മീന തന്റെ ഭാര്യ എലിസബെറ്റായുടെ പുനർ ജന്മമാണെന്ന് കരുതി പ്രഭു അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. ജോനിനെ കോട്ടയിൽ ഉള്ള തന്റെ കൂട്ടുകാരികളായ യക്ഷികൾക്ക് വിട്ടുകൊടുത്ത് കോട്ടയിൽ നിന്നും ശേഖരിച്ച ട്രാൻസിൽ വാനിയൻ മണ്ണു നിറച്ച കുറേ പെട്ടികളുമായി പ്രഭു ലണ്ടനിലേക്ക് കപ്പൽ‌ കയറി യാത്രക്കിടെ കപ്പലിലുണ്ടായിരുന്ന മനുഷ്യർ ഓരോരുത്തരായി അജ്ഞാത ഭീതിയാൽ കടലിൽ ചാടി മരിക്കുകയാണ്. അവസാനം കൊടും കാറ്റുള്ള ഒരു രാത്രിയിൽ മണ്ണു പെട്ടികൾ നിറച്ചകപ്പൽ സ്വയം കരക്കണയുകയും ഒരു വലിയ ചെന്നായ് കരയിലേക്ക് ചാടി കാട്ടിൽ മറയുകയും ചെയ്യുന്നു...ബീച്ചിൽ ഇരിക്കുകയായിരുന്ന ജോനാഥന്റെ ഭാവി വധു മീനയും കൂട്ടുകാരി ലൂസിയും ഇതിന്ന് സാക്ഷികളാകുന്നു.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും