ഷൂട്ടർ

രണ്ടായിരത്തി ഏഴിൽ ഇറങ്ങിയ ആക്ഷൻ തൃല്ലർ ചിത്രമാണ് ഷൂട്ടർ. എറിത്രിയയിൽ തങ്ങൾക്കുള്ള കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനായി അവിടെ നടന്ന സൈനിക നടപടികൾക്കിടെ എണ്ണക്കുഴലുകൾ കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ കൊന്നൊതുക്കിയ സൈനിക നടപടിയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് പറയാനൊരുങ്ങിയ എത്യോപ്യൻ ആർച്ച് ബിഷപ്പിനെ വധിക്കാൻ റിട്ടയേർഡ് കേണൽ ജോണസണും യു എസ്‌ സെനറ്റർ ചാൾസ് മീച്ചവും നേതൃത്വം നൽകുന്ന ഗൂഢ സംഘം പദ്ധതിയിടുന്നു. അതിനായി അവർ ഒഴിപ്പിക്കൽ പദ്ധതിയിൽ ഭാഗബാക്കായിരുന്ന സ്നൈപ്പർ സ്വാഗറിനെ യു എസ് പ്രസിഡന്റിനെ അദ്ദേഹത്തിനെതിരെതിരെയുള്ള വധശ്രമത്തിൽ നിന്ന് രക്ഷിക്കാൻ എന്ന വ്യാജേന വശത്താക്കുന്നു.
അവസാനം സ്ഥലത്തെത്തിയ സ്വാഗറിനെ ബലിയാടാക്കാനുണ്ടായ ശ്രമങ്ങളും തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വാഗർ നടത്തിയ ഉദ്യോഗ ജനകങ്ങളായ സംഭവങ്ങളുമാണ് പടത്തിന്റെ ഇതിവൃത്തം.......

റൈഫിൽ ഷൂട്ടിങ്ങിൽ വിദഗ്ദനായ സ്വാഗർ തന്റെ സുഹൃത്ത് ഡോണി ഫെന്നിനൊപ്പം എറിത്രിയയിൽ നടക്കുന്ന ഒരു ഒരു സൈനിക ദൗത്യത്തിൽ പങ്കെടുക്കുന്ന രംഗങ്ങളോടെയാണ് ചിത്രം തുടങ്ങുന്നത്. അവർ സഖ്യകക്ഷികൾക്ക് വേണ്ടി തങ്ങളുടെ ശത്രുവിനെ രക്ഷപ്പെടാൻ സഹായിക്കുകയാണ്. തുടർന്ന് അതേ ശത്രുക്കളിൽ നിന്നുണ്ടായ വെടിവെപ്പിൽ സുഹൃത്ത് ഡോണി കൊല്ലപ്പെടുകയുണ്ടായി. നിരാശനായ സ്വാഗർ ജോലിയുപേക്ഷിച്ചു. വിജനമായ ഒരു താഴ് വരയിൽ ഒരു മരക്കുടിൽ കെട്ടി അതിൽ ഏകാന്തവാസം നയിക്കാൻ തുടങ്ങി. സുന്ദരമായ താഴ് വരയിൽ കൂട്ടിന് തന്റെ നായ മാത്രം.

മൂന്ന് വർഷങ്ങൾക്ക് ശേഷമൊരിക്കൽ, വിർജീനിയയിലെ ലാംഗ്ലിയിൽ പേരിടാത്ത ഒരു സ്വകാര്യ മിലിട്ടറി കമ്പനി നടത്തിവരുന്ന റിട്ടയേർഡ് കേണൽ ഐസെക്ക് ജോൺസണും സിൽബന്ധികളും സ്വാഗറെ അയാളുടെ താമസസ്ഥലത്ത് വന്ന് കാണുന്നു. സ്വാഗറുടെ പൂർവ്വകാലം പഠിച്ച് ചർച്ച ചെയ്ത ശേഷമാണ് വരവ്.
യു എസ് പ്രസിഡന്റിനു നേരേ നടക്കാൻ പോകുന്ന ഒരു കൊലപാതകശ്രമത്തെക്കുറിച്ച് തങ്ങൾക്ക് രഹസ്യവിവരംകിട്ടിയിട്ടുണ്ടെന്നും പ്രസിഡന്റിനെ രക്ഷിക്കാൻ സ്വാഗറിന്റെ സഹായം ആവശ്യമുണ്ടെന്നും സ്വാഗറെ വിശ്വസിപ്പിക്കുകയും അദ്ദേഹത്തിന്റെ സഹായം ഉറപ്പാക്കുകയും ചെയ്യുന്നു. തന്നെ ബലിയാടാക്കി തങ്ങളുടെ ഗൂഢ താൽപര്യങ്ങൾ രക്ഷിക്കാനുള്ള വലിയൊരു ഗൂഢാലോചനയാണ് എന്നത് മനസിലാകാതെ സ്വാഗർ ചതിയിൽ ചെന്ന് പെടുകയാണ്.
കേണൽ ജോൺസൺ നൽകിയ പട്ടികയിൽ നിന്നും ഫിലഡെൽഫിയയിലെ ഇന്റിപ്പെന്റൻസ് ഹാളിൽ വെച്ചായിരിക്കും വധശ്രമം എന്ന് മനസിലാക്കിയ സ്വാഗർ അത് തടയാനുള്ള ശ്രമങ്ങൾ തുടരുന്നു. അതേസമയം താഴെ വേദിയിൽ പ്രസിഡന്റ്ന്റെ അടുത്ത് നിൽകുകയായിരുന്ന എത്യോപ്യൻ ആർച്ച് ബിഷപ്പിന് വെടിയേറ്റ് മരിക്കുന്നു. താൻ വഞ്ചിക്കപ്പെടുകയാണ് എന്ന് സ്വാഗറിന് മനസിലാകുന്നത് അത്രയും നേരം തന്റെ സഹായി എന്ന് ഭാവിച്ച പോലീസുകാരൻ അയാൾക്ക് നേരെ വെടിയുതിർക്കുമ്പോഴാണ്. മുറിവേറ്റ സ്വാഗർ എഫ് ബി ഐ ഏജന്റായ മെംഫിനെ കീഴ്പ്പെടുത്തി ഞാനല്ല പ്രസിഡന്റിനെ വെടിവെച്ചത് എന്നും പറഞ്ഞ് അയാളുടെ കാറെടുത്ത് രക്ഷപ്പെട്ടു. അപ്പോഴേക്കും ബിഷപ്പിനെ വധിക്കാനുള്ള ഗൂഡാലോചന വിജയിച്ചിരുന്നു. സംഘത്തിന്റെ പദ്ധതിപോലെത്തന്നെ സ്വാഗറാണ് വെടിവെച്ചത് എന്ന വാർത്ത സിറ്റിയിൽ പരന്നു.‌ സ്വാഗറെത്തേടി ഹെലിക്കോപ്റ്ററുകളും പോലീസ് വാഹനങ്ങളും നായാട്ട് തുടങ്ങി. സ്വാഗർ കാർ നദിയിലേക്ക് ചാടിച്ച് ഒരു ബോട്ടിൽ തൂങ്ങി ആരുടേയും കണ്ണിൽ പെടാതെ തന്റെ കാറെടുത്ത് പ്രഥമശുശ്രൂഷ സ്വയം ചെയ്ത ശേഷം തന്റെ കൂട്ടുകാരനായിരുന്ന ഡോണിയുടെ വിധവയെ തേടിയെത്തുന്നു. അവരൊരു നഴ്സാണ്.
ഇതേ സമയം എഫ് ബി ഐ ഏജന്റെ മെംഫ് കേസിനെക്കുറിച്ച് സ്വയം അന്വേഷണം തുടങ്ങി. സ്വാഗറല്ല വെടി വെച്ചത് എങ്കിൽ പിന്നെ ആരായിരിക്കും എന്നന്വേഷിക്കാൻ തുടങ്ങി. അതോടെ ഗുഢസംഘം അയാളെ
വധിക്കാൻ ശ്രമിക്കുകയായിരുന്നവരെകൊന്ന് സ്വാഗർ മെംഫിനെ രക്ഷപ്പെടുത്തി.
എഫ്ബിഐയുടെ ബാലിസ്റ്റിക് റിപ്പോർട്ടിനെക്കുറിച്ചും അടുത്തിടെ നടന്ന കൊലപാതകത്തിൽ എടുത്ത ഷോട്ടിനോട് സാമ്യമുള്ള ഒരു ഷോട്ട് എടുക്കാൻ പ്രാപ്തിയുള്ള ആളുകളെക്കുറിച്ചും പഠിക്കാൻ അവർ ഒരു വെടിക്കോപ്പ് വിദഗ്ദനുമായി സന്ധിക്കുന്നു...

അങ്ങനെ സ്വാഗറും മെംഫിസും യഥാർത്ഥ കൊലയാളിയെ കണ്ടെത്തി. യഥാർത്ഥ ലക്ഷ്യം ബിഷപ്പ്
തന്നെയായിരുന്നു എന്നും എറിത്രിയയിൽ നടന്ന കൂട്ടക്കൊലയുടെ രഹസ്യം പുറത്ത് വരാതിരിക്കാനാണ് അത് ചെയ്തത് എന്നും അത് കേണൽ ജോൺസനും സെനറ്റർ ചാൾസ് മീക്വവും അടങ്ങുന്ന കോർപ്പറേറ്റ് താല്പര്യമായിരുന്നു എന്നും പറഞ്ഞ് അയാൾ സ്വയം വെടിവെച്ച് മരിക്കുന്നു. അയാളുടെ മരണമൊഴി സ്വാഗർ രേഖപ്പെടുത്തി... സ്വാഗറും മെംഫിസും അവരുടെ താവളം നശിപ്പിച്ച് ഒരുപാടുപേരെ വധിച്ച ശേഷം മടങ്ങുന്നു.
ഇതേസമയം ഇപ്പോൾ സ്വാഗറുടെ സംരക്ഷണയിലായ ഡോണിയുടെ വിധവ സാറയെ ഗൂഢ സംഘം തട്ടിക്കൊണ്ട് പോകുന്നു... ബിഷപ്പിന്റെ കൊലയിൽ തങ്ങൾക്കുള്ള പങ്ക് വെളിവാക്കുന്ന തെളിവുകൾ മടക്കിക്കൊടുക്കാം എന്ന കരാറിൽ കേണലും സെനറ്ററും സാറയെ മടക്കിക്കൊടുത്തു. ഈ ശ്രമത്തിൽ സാറയെ പീഢിപ്പിച്ചവനടക്കം പലരും കൊല്ലപ്പെടുന്നു...
താമസിയാതെ സ്വേഗർ എഫ് ബി ഐ ക്ക് കീഴടങ്ങുന്നു.
കേണൽ ജോൺസൺ, മെംഫിസ്, സാറ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യുഎസ് അറ്റോർണി ജനറലും എഫ്ബിഐ ഡയറക്ടറും സ്വാഗറിനെ വിസ്തരിക്കുന്നു. സ്വാഗറുടെ തോക്ക് കുറ്റകൃത്യത്തിന് തെളിവായി അവിടെ ഹാജറാക്കിയിരുന്നു. എന്നാൽ തോക്ക് പ്രവർത്തനരഹിതമാണെന്ന് ജോൺസണു നേരേ കാഞ്ചിവലിച്ചുകൊണ്ട് സ്വാഗർ തെളിയിക്കുന്നു.
താൻ തന്റെ തോക്കിന്റെ പിൻ ഊരിവെച്ച ശേഷമേ പുറത്ത് പോകാറുള്ളൂ എന്ന് അദ്ദേഹം ന്യായാധിപനെ ബോദ്ധ്യപ്പെടുത്തിയതുപ്രകാരം സ്വാഗർ കുറ്റവിമുക്തനായി.

സ്വാഗറിനെ കുറ്റവിമുക്തനാക്കിയെങ്കിലും ആഫ്രിക്ക യുഎസ് അധികാരപരിധിക്ക് പുറത്തായതിനാൽ ജോൺസനെ പ്രോസിക്യൂട്ട് ചെയ്യുകയുണ്ടായില്ല. നിയമം അനുസരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഉപദേശിച്ച്കൊണ്ടാണ് അറ്റോർണി ജനറൽ സ്വാഗറിനെ കുറ്റവിമുക്തനാക്കിയത്...
ജോൺസനും മീക്കവും അവരുടെ സങ്കേതത്തിലിരുന്ന് ചിരിച്ച് രസിച്ച് അടുത്ത് പദ്ധതി തയ്യാറാക്കുവേ അവിടെ എത്തിയ സ്വാഗർ അവരെയെല്ലാം വധിക്കുകയും സങ്കേതം അഗ്നിക്കിരയാക്കുകയും ചെയ്ത് പുറത്ത് കാത്തു നിന്നിരുന്ന സാറയോടൊത്ത് മടങ്ങുന്നതോടെ പടം അവസാനിക്കുന്നു.

അധികാരത്തിന്റെ ബലത്തിൽ തിന്റെ ഉള്ളറകളിൽ എന്തെല്ലാം നടക്കുന്നൂ എന്ന് കാഴ്ചക്കാരനെ അതിശയിപ്പിക്കുന്ന, സൈനിക നടപടികൾക്ക് പിന്നിലെ ഒളിയജണ്ടകൾ വിഷയമാക്കിയ പ്രമേയം.
2007 ൽ പുറത്തിറങ്ങിയ ഈ പടം സംവിധാനം ചെയ്തിരിക്കുന്നത് Antoine Fuqua യും‌‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് Jonathan ളെംകിൻ മാണ്. Mark Wahlberg, Michael Peña, Danny Glover, Kate Mara, Levon Helm, and Ned Beatty തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും