ദ ഏജ് ഓഫ് അഡ്ലൈൻ The Age of Adaline

ഒരിക്കലും  സംഭവിക്കാത്തത് എന്ന് നാം വിശ്വസിക്കുന്ന സംഭവങ്ങളെ അല്ലെങ്കിൽ അസം ഭവ്യമായവയെ  മുഷിപ്പില്ലാതെ കേൾക്കുകയോ കാണുകയോ ചെയ്യിക്കുന്നു എന്നതു തന്നെയാണ്‌‌ ഒരു കലാസൃഷ്ടിയുടെ വിജയം... ആ അർത്ഥതിൽ ഈ പടം നന്നായിട്ടുണ്ട്‌എന്നു തന്നെയാണ്‌‌ കരുതേണ്ടത്. യുക്തി വിശ്വാസം എന്നിവക്കുമേൽ ഭാവനയുടെ അധിനിവേശം  ..... 
***********************************************************************************
ചിരഞ്ചീവിയായിരിക്കുക എന്നത് മനുഷ്യരുടെയൊക്കെ ആഗ്രഹമാണ്‌. പ്രായമാവുക എന്ന സ്വാഭാവിക പ്രക്രിയയെ അതിജയിക്കാൻ മനുഷ്യൻ പല രൂപത്തിൽ ശ്രമിച്ചു കൊണ്ടുമിരിക്കുന്നു. എന്നാൽ വിധിവശാൽ ഒരാളുടെ പ്രായമാകൽ പ്രക്രിയ നിലച്ചു പോയാലോ ? അത് ആ വ്യക്തിയിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഭാവനയുടെ  ഉദ്യോഗ ജനകമായ സിനിമാ ആവിഷ്കാരമാണ്‌ The Age of Adaline. 
തന്റെ മുപ്പതാമത്തെ വയസിൽ തന്റെ മ്മാതാപിതാക്കളുടെ അടുത്തേക്ക് സ്വയം   കാറോടിച്ചു പോവുകയായിരുന്നു അഡ്ലൈൻ. മഞ്ഞു വീഴുന്ന ആ രാത്രിയിൽ അവൾ ഒരപകടത്തിൽ പെടുകയും തണുത്തുറഞ്ഞ നദിയിലേക്ക് വീഴുകയും ചെയ്യുന്നു. ഹൃദയം നിശ്ചലമായി മിനിറ്റുകൾക്കു ശേഷം  ഉണ്ടായ ഒരു ഇടിമിന്നൽ അവരെ  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. അപകടത്തിൽ പറയത്തക്ക പ്രശ്നമൊന്നുമുണ്ടായില്ല ഭാവിയിൽ അവർക്കു വലിയ പ്രശ്നമായിത്തീർന്ന ഒരു കാര്യമൊഴികെ. അവരുടെ പ്രായമാകാനുള്ള ജീൻ പ്രവർത്തനരഹിതമായിരുന്നു. അവരുടെ രേഖയിലെ വയസും  കാഴ്ചക്കുള്ല വയസും  യോജിക്കാതെ വന്നപ്പോൾ നിയമപ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി. പോലീസും കുറ്റാന്വേഷണ വിഭാഗവുമൊക്കെ അവരെ വേട്ടയാടാൻ തുടങ്ങി. അങ്ങനെ അവർ അപ്പഴപ്പോൾ കൃത്രിമ തിരിച്ചറിയൽ കാർഡുകളുണ്ടാക്കി ഒരുവക  ഓളിവു ജീവിതം നയിക്കാൻ തുടങ്ങി. കൂടെ ഒരു നായ മാത്രം. ഓരോ നായകളും പ്രായമായി ചത്തു പോകുമ്പോൾ അതേപോലൊന്നിനെ അവർ സം‌‌ഘടിപ്പിച്ചു. ഇതിനിടെ മകൾക്ക് അമ്മയേക്കാൾ പ്രായമായി. കണ്ടാൽ  മകൾ അമ്മൂമ്മയും അമ്മ പേരക്കിടാവുമെന്നപോലെ...  
അതിനിടെ അവരുമായി വിവാഹമാലോചിച്ചവരെ യൊക്കെ ഭയം കൊണ്ട് അവർ നിരസിക്കുന്നു. അങ്ങനെ ഒരിക്കൽ ഒരു പുതുവത്സര ആഘോഷത്തിൽ വെച്ച് എല്ലൻ ബസ്റ്റിൻ എന്ന ചെറുപ്പക്കാരൻ അവരുമായി അടുക്കാൻ ശ്രമിക്കുന്നു. അവർ നിരസിച്ചുവെങ്കിലും ഈ കഥ വൃദ്ധയായ തന്റെ മകളോടു പറയുന്നു. അവർ അമ്മയെ ആബന്ധം സ്വീകരിക്കാൻ അപേക്ഷിക്കുന്നു. ഒന്നലോചിച്ചപ്പോൾ അതു ശരിയാനെന്ന് അവർക്കും തോന്നി. അവർ അവനോടു ഖേദം പ്രകടിപ്പിക്കയും  ബന്ധം തുടർന്നു പോകാനുള്ള സമ്മതം അറിയ്ഇക്കുകയും ചെയ്തു. അങ്ങനെ കാമുകന്റെ മാതപിതാക്കളുടെ വിവാഹ വാർഷികത്തിന്‌‌ അഡ്ലൈൻ കാമുകനോടൊപ്പം  ഗ്രാമത്തിലെത്തുന്നു. പണ്ട് താനുമായി അടുപ്പത്തിലായിരുന്ന വില്ല്യം  ആണ്‌ തന്റെ കാമുകന്റെ പിതാവെന്ന് ഞെട്ടലോടെ അവർ  തിരിച്ചറിയുന്നു. പക്ഷേ അവരതു ഭാവിച്ചില്ല. വില്ല്യം  ആ സംശയം പ്രകടിപ്പിച്ചപ്പോൾ അത് എന്റെ മാതാവായിരുന്നു എന്നും നാലു വർഷങ്ങൾക്കു മുമ്പ് മരിച്ചു പോയി എന്നും പറയുന്നു. പിന്നീട് തോട്ടത്തിൽ ഒറ്റക്ക്  ഉലാത്തുകയായിരുന്ന അഡ്ലൈനെ വില്ല്ല്യം കണ്ടു മുട്ടുകയും യാദൃശ്ചികമായി അവളുടെ കയ്യിലെ ഒരു മുറിവിന്റെ പാട്‌ ശ്രദ്ധിക്കുകയും  ചെയ്യുന്നു. പണ്ട് താൻ തന്റെ കാമുകിയുടെ കായ്യിൽ താൻ തുന്നിയ മുറിവിന്റെ പാട്‌. അതോടെ തന്റെ വിവാഅഹാഭ്യർത്ഥന നിരസിച്ച് ഓടിക്കളഞ്ഞ തന്റെ പൂർവ്വ കാമുകിതന്നെയാണ്‌  അഡ്ലൈൻ എന്ന് വില്ല്യം മനസ്സിലാക്കുകയും  അത് അവളോടു പറ്യുകയും ചെയ്യുന്നു. ദയവുചെയ്ത് തന്റെ മകനെ ഉപേക്ഷിക്കരുത് എന്ന് അപേക്ഷിച്ചപ്പോഴേക്കും  അവൾ ഓടി അകന്നിരുന്നു. എല്ലനു ഒരു കുറിപ്പെഴുതിവെച്ച് കാറെടുത്ത് അവൾ പോയി. എല്ലൻ കത്തുകണ്ടു. അച്ഛനിൽ നിന്നും എല്ലാം മനസിലാക്കി അവളെ തിരിച്ചു വിളിക്കാൻ പിറകെ ചെല്ലുന്നു. പക്ഷേ വഴിക്കു വെച്ച് വീണ്ടു ഒരപകടം. നൂറ്റി ഏഴാമത്തെ വയസിൽ ഒരു മരണം കൂടി. പിറകെയെത്തിയ എല്ലാൻ അന്തിച്ചു നിൽകേ അതുവഴി വന്ന ഒരു ആമ്പുലൻസിൽ നിന്നും അവർക്ക് പ്രദമ ശുസ്രൂഷ ലഭിക്കയും അവർ ജീവിതത്തിലേക്ക്‌ ഒരിക്കൽ കൂടി തിരിച്ചു വരികയും ചെയ്യുന്നു. തനിക്കെല്ലാം അറിയാമെന്നു നിന്നെ സ്നേഹിക്കാൻ ഞാൻ തയ്യറാണെന്നും പറഞ്ഞു കൊണ്ട്‌ അവളെ സമാധാനിപ്പിക്കുന്നു. 
പിന്നീട്‌ ഒരു പാർട്ടിക്കു പോകാൻ ഒരുങ്ങി ഇറങ്ങവേ തന്റെ തലയിൽ പ്രത്യക്ഷപ്പെട്ട ആദ്യ നര സമ്മിശ്രവികാരങ്ങളോടെ അവൾ നോക്കികാണുന്നേടത്ത് പടം അവസാനിക്കുന്നു. 
ഒരിക്കലും  സംഭവിക്കാത്തത് എന്ന് നാം വിശ്വസിക്കുന്ന സംഭവങ്ങളെ അല്ലെങ്കിൽ അസം ഭവ്യമായവയെ  മുഷിപ്പില്ലാതെ കേൾക്കുകയോ കാണുകയോ ചെയ്യിക്കുന്നു എന്നതു തന്നെയാണ്‌‌ ഒരു കലാസൃഷ്ടിയുടെ വിജയം... ആ അർത്ഥതിൽ ഈ പടം നന്നായിട്ടുണ്ട്‌എന്നു തന്നെയാണ്‌‌ കരുതേണ്ടത്. യുക്തി വിശ്വാസം എന്നിവക്കുമേൽ ഭാവനയുടെ അധിനിവേശം  .....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

ദ കിഡ്