The Way Back (ദ വേ ബാക്ക്)

ലോങ്ങ് വാക്ക് എന്ന നോവലിനെ ആധാരമാക്കി പീറ്റര്‍ വീയര്‍ സംവിധാനം ചെയ്ത സിനിമയാണ്‌ ദ വേ ബാക്ക്. 1941 രണ്ടാം ലോക മഹായുദ്ധപശ്ചാത്തലത്തില്‍ നടന്ന കഥ. മനുഷ്യന്റെ സ്വാതന്ത്ര്യവാഞ്ചവളരെ ഹൃദ്യമായി ഈപടത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ വിവിധതുറകളില്‍ നിന്നുള്ളവര്‍ ഭിന്ന ദേശക്കാര്‍... ചാരക്കുറ്റം ചുമത്തപ്പെട്ട ഒരു പോളിഷ് പട്ടാള ഓഫീസര്‍, റഷ്യയില്‍ വന്നുപെട്ട ഒരു അമേരിക്കന്‍ എഞ്ചിനീയര്‍,ഒരു സിനിമാനടന്‍, വാല്‍ക്ക എന്ന റഷ്യന്‍ കുറ്റവാളി,ഒരു പോളിഷ് ചിത്രകാരന്‍, ഒരു പാതിരി,ഒരു യൂഗോസ്ലാവ്യന്‍ അകൗണ്ടന്റ്, തുടങ്ങിയവര്‍ ഇവരെല്ലാം സൈബീരിയയിലെ ഒരു തടങ്കല്‍ പാളയത്തില്‍ ശിക്ഷ അനുഭവിക്കുകയാണ്‌. ഉറപ്പായമരണത്തെ മുന്നില്‍ കണ്ടു കൊണ്ട് കനത്ത മഞ്ഞു വീഴ്ചയുള്ള ഒരു രാത്രിയില്‍ ഇവര്‍ തടവുചാടുന്നു.. അടിമയായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് സ്വാതന്ത്ര്യത്തിനുള്ള ശ്രമത്തിനിടെ മരിക്കുന്നതാണ്‌ എന്നതായിരുന്നു അവര്‍ക്കു പ്രചോദനം.
കൂട്ടത്തില്‍ രാത്രിയില്‍ കണ്ണുകാണാന്‍ വിഷമമുണ്ടായിരുന്ന കാശിക്ക് .....തുടക്കത്തില്‍ തന്നെ തണുപ്പില്‍ ഉറഞ്ഞ്മരണത്തോടടുത്തപ്പോള്‍ അയാള്‍ക്കൊരു ദര്‍ശനമുണ്ടാകുന്നുണ്ട്.. ദൂരെ കൂട്ടുകാര്‍കത്തിച്ച തീകണ്ട് അയാള്‍‌പറയുന്നു നാം സ്വതന്ത്രരായി എന്ന് (‌Yes we made it !.) . മോചിതനായി എന്ന ബോധത്തില്‍ അയാള്‍‌ മരിക്കുന്നു. വഴിക്കുവെച്ച് റഷ്യന്‍ കൂട്ടുകൃഷിഫാമില്‍ നിന്നും രക്ഷപ്പെട്ട എറീന എന്ന പെണ്‍കുട്ടിയും അവരുടേ കൂടെ കൂടുന്നു.എല്ലാവരും കൂടി സോവിയറ്റ് യൂണിയന്റെ അതിര്‍ത്തിയിലെത്തുന്നു. റഷ്യക്കാരനായ വാള്‍ക്ക അവിടെ വെച്ച് പിരിയുകയാണ്‌‌. തടങ്കലിലല്ലാത്തസ്ഥിതിക്ക് തന്റെ ജന്മദേശം തന്നെയാണ്‌ മെച്ചം എന്നാണ്‌ അദ്ദേഹം പറഞ്ഞത് സ്റ്റാലിന്‍ അപ്പോഴും അയാള്‍ക്ക് ആരാധ്യന്‍ തന്നെയായിരുന്നു, പണക്കാരില്‍ നിന്നും എടുത്ത് പാവങ്ങള്‍ക്കു നല്കുന്ന വീരനായകന്‍ . പിന്നീട് ദുഷ്കരമായ മരുഭൂയാത്രയുടെ മദ്ധ്യേ എറീനയും മരിച്ചു പോവുകയാണ്. 
ശേഷിച്ചവര്‍ വെറും കാലില്‍ വേണ്ടത്ര വെള്ളമോ ഭക്ഷണമോഒന്നും കൂടാതെ മംഗോളിയയിലൂടെ ഗോബി മരുഭൂമിതാണ്ടി ചൈനവഴി തിബത്തിലൂടെ ബൃട്ടീഷ് ഇന്ത്യയില്‍ എത്തിച്ചേരുന്നതിന്റെ ഉദ്യോഗജനകമായ ചിത്രീകരണമാണ്‌ "ദ വേ ബാക്ക്" ... കാണേണ്ടപടം... 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും