As far as my Feet Will Carry Me ( എന്റെ പാദങ്ങള്‍ എന്നെ താങ്ങുവോളം ).


As Far as My Feet Will Carry Me ( എന്റെ പാദങ്ങള്‍ എന്നെ താങ്ങുവോളം  )
ഭരണകര്‍ത്താക്കള്‍‌ യുദ്ധം ചെയ്യാന്‍ കല്പിക്കുമ്പോള്‍ യാതൊരെതിര്‍പ്പും കൂടാതെ അനുസരിക്കാന്‍ കടപ്പെട്ടവരാണ്‌ പട്ടാളക്കാര്‍. തങ്ങളുടെ കൃത്യനിര്‍വ്വഹണത്തിനിടെ അവര്‍ അനുഭവിക്കേണ്ടി വരുന്നയാതനകള്‍ കൊണ്ട്‌ അവര്‍ ഇതിഹാസങ്ങള്‍ രചിക്കുന്നു. യുദ്ധത്തിനിടെ യോദ്ധാക്കള്‍ പിടിക്കപ്പെടുമ്പോള്‍ അയാള്‍‌ ശത്രുരാജ്യത്ത് വിചാരണചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ സോവിയറ്റു യൂണിയന്റെ പിടിയില്‍ പെട്ട് ഇരുപത്തഞ്ച് വര്‍ഷം സൈബീരിയയിലെ തൊഴില്‍ ക്യാമ്പില്‍ തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ട ക്ലമെന്‍സ് ഫോറെല്‍ എന്ന ജര്‍മ്മന്‍ പട്ടാളക്കാരന്റെ ഉദ്യോഗജനകമായ രക്ഷപ്പെടലിന്റെ കഥയാണ്‌As Far as My Feet Will Carry Me ( എന്റെ പാദങ്ങള്‍ എന്നെ താങ്ങുവോളം).തന്റെ പ്രിയതമയോടും കുഞ്ഞിനോടും അടുത്ത കൃസ്തുമസ്സിന്‌ വരാമെന്ന് വാഗ്ദാനം ചെയ്ത് വണ്ടിയില്‍ കയറുന്നേടത്തു തുടങ്ങി എട്ടു വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൃസ്തുമസ്സിന്‌ഫോറെല്‍ തന്റെ കുടുംബത്തിലെത്തിച്ചേരുന്നേടത്ത് അവസാനിക്കുന്ന ചിത്രം നെഞ്ചിടിപ്പോടെ കണ്ടു പൂര്‍ത്തിയാക്കുമ്പോള്‍ ലോലഹൃദയനാണെങ്കില്‍ പ്രേക്ഷകന്റെ കണ്ണും നനഞ്ഞേക്കാം...
യാത്രയയക്കാന്‍ തീവണ്ടിയാപ്പീസിലെത്തിയ പ്രിയതമ താന്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം  ധരിച്ചിരിക്കുന്നു എന്ന രഹസ്യം അയാളുടെ കാതില്‍ പറഞ്ഞുകൊണ്ടാണ്‌അയാളെ യാത്രയയക്കുന്നത്.അടുത്തകൃസ്തുമസ്സിന്‌താനെത്തുമെന്ന് വാഗ്ദാനം  ചെയ്ത് അയാള്‍ പുറപ്പെടുന്നു. പിന്നീട് സോവിയറ്റു റഷ്യയില്‍ പിടിക്കപ്പെട്ട ഫോറെല്‍ വിജാരണക്കു വിധേയനായി ഇരുപത്തഞ്ച് കൊല്ലത്തെ സൈബീരിയന്‍ വാസത്തിന്നു വിധിക്കപ്പെട്ടു. സൈബീരിയന്‍ തൊഴില്‍ കേന്ദ്രങ്ങളില്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാരും  പിന്നീട്‌മടങ്ങിയെത്താറില്ല എന്നത് ചരിത്രം.
 ഫോറെല്‍ ഒരു തീവണ്ടിയില്‍ സഹതടവുകാരോടൊപ്പം  സൈബീരിയയില്‍ എത്തപ്പെടുന്നു.മൃഗീയമായ പെരുമാറ്റം, മനുഷ്യവസയോഗ്യമല്ലാത്ത കാലാവസ്ഥ. കഠിനമായ അദ്ധ്വാനം അങ്ങകലെ തന്നെ കാത്തിരിക്കുന്ന ഗര്‍ഭിണിയായ ഭാര്യയേയും  നിഷ്കളങ്കയായ മകളെയും  കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍‌. സഹികെട്ട ഫോറെല്‍ രക്ഷപ്പെടാന്‍ ഒരു ശ്രമം  നടത്തിയെങ്കിലും  അത് ദയനീയമായി പരാജയപ്പെട്ടു. അതിനു ശിക്ഷയായും  അനുഭവിക്കേണ്ടി വന്നു ഒരു കണക്കറ്റ പീഢനങ്ങള്‍.അതോടെ അയാള്‍ കേന്ദ്രത്തിന്റെ മേധാവി ലഫ്ടനന്റ് കാംനേവിന്റെ നോട്ടപ്പുള്ളിയാകുന്നു.ഒരുപാടു നാളത്തെ യാതനകള്‍ക്കൊടുവില്‍ ഫോറെല്‍ പനിപിടിച്ച് കാമ്പിലെ ആശുത്രിയിലേക്കു മാറ്റപ്പെടുന്നു. അവിടെ അയാളെ ചികിത്സിച്ച ഡോക്റ്റര്‍ സ്റ്റഫ്ഫറോട് തന്നെ സഹായിക്കാന്‍ ഫോറെല്‍  കേണപേക്ഷിക്കുന്നു. അദ്ദേഹവും  അവിടെ തടവുകാരനായി പിടിക്കപ്പെട്ട ഒരു ജര്‍മ്മന്‍ കാരനാണ്. അന്നുരാത്രി തന്നെ വന്നുകാണാന്‍ ഡോക്റ്റര്‍ ആവശ്യപ്പെട്ടതു പ്രകാരം  ഫോറെല്‍ ചെല്ലുന്നു. ഡോക്റ്റര്‍ തനിക്ക് രക്ഷപ്പെടാന്‍ രഹസ്യമായി ഒരുക്കിവെച്ചിരുന്ന പാഥേയം - മഞ്ഞില്‍ യാത്ര ചെയ്യാനുള്ള ഷൂ, വസ്ത്രങ്ങള്‍, കണ്ണട, വടക്കു നോകി യന്ത്രം, കൈത്തോക്ക് കുറേ കാലത്തേക്കുള്ള ഭക്ഷണം - തുടങ്ങിയവ  എടുത്ത് രക്ഷപ്പെട്ടുകൊള്ളാന്‍ ഫോറെലിനെ ഉപദേശിക്കുന്നു. കാന്‍സര്‍ രോഗം  മൂലം  തന്റെ മരണം  ഉറപ്പാണെന്ന് മനസിലാക്കിയിരുന്ന അദ്ദേഹത്തിന്‌ഒരു ആവശ്യമേയുണ്ടായിരുന്നുള്ളൂ താന്‍ ഇന്നേ ദിവസം  മരിച്ചു എന്നും  തന്റെ കല്ലറയില്‍ ഒരു കുരിശു സ്ഥാപിച്ചിട്ടുണ്ട് എന്നും  നാട്ടിലുള്ള തന്റെ ഭാര്യയെ അറിയിക്കണം  എന്ന്.ഫോറെല്‍ അതു സമ്മതിച്ച് രാത്രിയില്‍ പുറപ്പെടുന്നു. സംഗതി പിടികിട്ടിയ ലഫ്ടനന്റ്കാംനേവ് പിറകെ ആളെ വിടുന്നു. ഫോറെലിനെ കണ്ടിട്ടും  ഗൗനിക്കാതെ അവര്‍ മടങ്ങി ആരെയും  കണ്ടില്ല എന്ന് റിപ്പോറ്‌‌ട്ടു ചെയ്തതോടെ മേധാവിയുടെ വാശി ഇരട്ടിക്കുന്നു.
ഏകാന്തതയില്‍ ദിവസങ്ങള്‍‌മഞ്ഞിലൂടെ അലഞ്ഞ ഫോറെലിന്റെ ഭാണ്ഢം  കാലിയാകുന്നു... പട്ടിണിയായപ്പോള്‍‌ എനിക്കെന്റെ അന്നം  എത്തിച്ചു തരൂ ദൈവമേ എന്ന് ഉറക്കെകേഴവേ മഞ്ഞിനു മുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു സീലിനെ വേടിവെക്കുന്നതില്‍ വിജയിക്കുന്നു. അതിന്റെ മാസവും  
കൊഴുപ്പും  ശേഖരിച്ച് യാത്രതുടര്‍ന്ന ഫോറെല്‍ അനസ്താസ് സെമ്യോന്‍ എന്നീ രണ്ടു ഭാഗ്യാന്വേഷികളെ കണ്ടെത്തുന്നു. അവര്‍ സ്വര്‍ണ്ണമന്വേഷിച്ചിറങ്ങിയവരാണ്. ആദ്യം  മടിച്ചെങ്കിലും  ശൈത്യക്കാറ്റില്‍ പുഴങ്ങി വീണമരത്തിനടിയില്‍ നിന്നും രക്ഷിച്ച അവരുടെ കൂടെ ചേരാന്‍ ഫോറെല്‍ തീരുമാനിക്കുന്നു. ഒരു പുഴകടക്കുന്നതിനിടെ പുഴയില്‍ നിന്നും  വീണുപോയ സെമ്മാന്യോവിനെ ഫോരെ രക്ഷിക്കുന്നു. വഴിക്കു വെച്ച് അനസ്താസിനെ സെമാന്യോവ് വെടിവെച്ചു കൊല്ലുന്നു. ഫോറെലിന്‌സെമാന്യോവിനെ പിന്‍തുടരുകയല്ലാതെ വേറെ നിവര്‍ത്തിയുണ്ടായിരുന്നില്ല. വഴിക്കുവെച്ച് താങ്കളുടെ ഭാരം  ഞാന്‍ ചുമക്കണമോ‌എന്ന് ചോദിച്ച ഫോറെലിനെ തെറ്റിദ്ധരിച്ച സെമ്മാന്യോവ് അയാളെ മഞ്ഞുമലയുടെ താഴേക്ക് തള്ളിയിടുന്നു.  ബോധരഹിതനായി മഞ്ഞില്‍ ഉറഞ്ഞു കിടന്ന ഫോറെലിനെ നാടോടികള്‍ രക്ഷപ്പെടുത്തുന്നു. തങ്ങളുടെ താവളത്തില്‍ അഭയം  നല്കി അവരയാളെ ചികിത്സിച്ച് സുഖപ്പെടുത്തുന്നു. കൂട്ടത്തില്‍ ഐറിനാ എന്ന യുവതി തല്കാലത്തേക്ക് ഫോറെലിനൊരിണയാകുന്നു. അവള്‍ക്കറിയാം  ഫേറെല്‍ പോകുമെന്നും  അയാള്‍ക്ക് ഒരു കുടുംബമുണ്ടെന്നും... സോവിയറ്റുകാര്‍ രക്ഷപ്പെട്ട തടവുകാരനെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ നോമോഡുകള്‍ അയാള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്നു. മാനുകള്‍ വലിക്കുന്ന വണ്ടിയില്‍ ഐറിനതന്നെ അയാളെ വനത്തിന്റെ അതിര്‍ത്തിയില്‍ എത്തിക്കുന്നു. തന്റെ വളര്‍ത്തു നായയെ ഫോറെലിനു കൊടുത്ത് തന്റെ രക്ഷാ യന്ത്രം  കഴുത്തിലണിയിച്ച് ഐറിന പറഞ്ഞു സുഖമായി പോവുക...
ഈ ഉറുക്കിന്റെ ശക്തി താങ്കളെ രക്ഷിക്കും... ഇവിടം  വിട്ടയുടന്‍ എന്നെ മറന്നേക്കുക. കുടുംബവുമായി സുഖമായി ജീവിക്കുക... അതിര്‍ത്തിയിലെത്തിയ ഫോറെല്‍ നേരെ ചെല്ലുന്നത് കാംനേവിന്റെ കെണിയിലേക്കാണ്‌. ഐറിനയുടെ നായ അയാളെ രക്ഷിക്കുന്നു... അത് പട്ടാളക്കാരന്റെ വെടികൊണ്ട്‌ചാവുകയും  ചെയ്യുന്നു.
വര്‍ഷങ്ങളുടെ അലച്ചിലിനൊടുവില്‍ മദ്ധ്യേഷ്യയിലെത്തിയ ഫോറെലിനെ ഒരു പോളിഷ് യഹൂദി സഹായിക്കുന്നു. ഒരു ജര്‍മ്മന്‍ കാരനാണ്‌നിങ്ങള്‍ എന്നറിഞ്ഞു കൊണ്ടു തന്നെയാണ്‌ഞാന്‍ സഹായിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടു ഒരു പാസ്പോര്‍ട്ട് അയാള്‍ ഫോറെലിന് സംഘടിപ്പിച്ചു കൊടുക്കുന്നു. ഒരു വിധത്തില്‍ സോവിയറ്റ് അതിര്‍ത്തിയില്‍ പാസ്പോര്‍ട്ട് ബോദ്ധ്യപ്പെടുത്തി ഇറാനിലേക്കു കടക്കാനുള്ള പാലത്തില്‍ പ്രവേശിച്ച ഫോറെലിനു മുന്നില്‍ അക്ഷോഭ്യനായി ലഫ്ടനന്റ് കാംനേവ് ......
ഇതികര്‍ത്തവ്യാമൂഢനായി നില്കുന്ന ഫോറെലിനു വഴിമാറിക്കൊടുത്തുകൊണ്ട്‌ലഫ്ടനന്റ് കാംനേവിന്റെ വാക്കുകള്‍ " ഇത് എന്റെ വിജയമാണ്‌".
നന്ദിയോടെ ഫോറെല്‍ ഇറാനിലേക്കും  ലഫ്ടനന്റ് കാംനേവ് സോവിയറ്റ് മണ്ണിലേക്കും ....
പിന്നീട് റഷ്യന്‍ പാസ്പോര്‍ട്ടുമായി ഇറാനില്‍ പിടിക്കപ്പെട്ട ഫോറെല്‍ ഒരു റഷ്യന്‍ ചാരനെന്നു കരുതി ജയിലിലടയ്കപ്പെടുന്നു. അവിടെ നിന്നും  ജര്‍മ്മന്‍ കേണലായ ഫോറെലിന്റെ അമ്മാവന്‍ അയാളെതിരിച്ചറിഞ്ഞതിനാല്‍ സ്വതന്ത്രനാക്കപ്പെടുന്നു.
അങ്ങനെ അവസാനം  എട്ട് വര്‍ഷങ്ങള്‍കു ശേഷം ഒരു കൃസ്തുമസ് ദിനത്തില്‍ ദൈവ സന്നിധിയില്‍ വെച്ച് പുനസ്സമാഗമം.... 
ബവേറിയന്‍ നോവലിസ്റ്റ് ജോസഫ് മാര്‍ട്ടിന്‍ ബോവര്‍  എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി എടുത്തിയ്യുള്ള ഈ ജര്‍മ്മന്‍ ചിത്രം  ഹാര്‍ടി മാര്‍ട്ടിന്‍സ് സംവിധാനം  ചെയ്തിരിക്കുന്നു. ജര്‍മ്മന്‍ റഷ്യന്‍ പേര്‍ഷ്യന്‍ മുതലായ ഭാഷകളെല്ലാം  അതേപടി ഇതില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. നായകന്‍ ഓരോസ്ഥലങ്ങളിലും  അനുഭവികുന്ന വ്യഥകള്‍ വ്യക്തമാക്കാന്‍ ഇതുപകരിച്ചിട്ടുണ്ട്‌എന്നു വേണം  പറയാന്‍ ....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും