What is that....




 വെറും  അഞ്ചു മിനിട്ടു നേരം  കൊണ്ട്‌, കോണ്‍സ്റ്റന്റൈന്‍ ലാവോസിന്റെ ഈ ഹ്രസ്വചിത്രം മനുഷ്യബന്ധത്തിന്റെ ചേതോഹര ഭാവങ്ങള്‍ അതി വിദഗ്ദമായി വരച്ചുകാട്ടുന്നു. 
 വീട്ടുമുറ്റത്തെ മരത്തണലിലെ ചാരുപടിയില്‍ ഇരിക്കുന്ന വൃദ്ധനായ പിതാവും  യുവാവായപുത്രനും. പിതാവ് പ്രകൃതിയെ ശ്രദ്ധിച്ചുകൊണ്ട്  വെറുതെയിരിക്കുകയാണ്‌. പുത്രന്‍ കാര്യമായ പത്ര പാരായണത്തിലും. ചുറ്റും  ഹരിതാഭമായ പ്രകൃതി മരങ്ങളും  കുറ്റിച്ചെടികളും  കൊണ്ട് സമൃദ്ധമായ പരിസരം. പാറിനടക്കുന്ന കുരുവികള്‍. പെട്ടന്ന് അടുത്ത ഇലപ്പടര്‍പ്പില്‍ വന്നിരുന്ന ഒരു കുരുവിയെ ശ്രദ്ധിച്ച് പിതാവ് ചോദിച്ചു "അതെന്താണ്‌" മകന്‍ ഉദാസീനനായി പറഞ്ഞു അതൊരു കുരുവിയാണ്‌. അല്പനേരം  കഴിഞ്ഞ് വൃദ്ധന്‍ വീണ്ടും  ചോദിക്കുന്നു ..അതെന്താണ്‌ ? മകന്‍ ആവര്‍ത്തിച്ചു അതൊരു കുരുവിയാണ്‌...ഒന്നുരണ്ടു തവണകൂടി അച്ഛന്‍ ചോദ്യം  ആവര്‍ത്തിച്ചപ്പോഴേക്കും  മകന്റെ ക്ഷമതീര്‍ത്തും  നശിച്ചുപോയി... എത്രതവണപറഞ്ഞു അതൊരു കുരുവിയാണെന്ന് അങ്ങിതെന്തു ഭാവിച്ചിട്ടാണ്‌എന്നൊക്കെ പിതാവിനോട് മകന്‍ കയര്‍ക്കവേ അക്ഷോഭ്യനായി അയാള്‍‌ വീട്ടിനകത്തേക്ക് കയറിപ്പോകുന്നു.... 
പിതാവിനോട് അങ്ങനെ പെരുമാറിയതുകൊണ്ടകാം  അസ്വസ്ഥനായ മകന്റെയടുത്തേക്ക് ഒരു പഴയ നോട്ടുപുസ്തകവുമായി അയാള്‍ തിരിച്ചെത്തി. അതിലെ ഒരു താളെടുത്ത് അവനോടു വായിക്കാനാവശ്യപ്പെട്ടു... അവനതു വായിച്ചു,  അതിങ്ങനെയായിരുന്നു.....
"ഈയിടെ മൂന്നു വയസ്സുതികഞ്ഞ എന്റെ ഇളയ മകനോടൊന്നിച്ച് ഞാന്‍ പൂന്തോട്ടത്തിലിരിക്കവേ ഞങ്ങളുടെയടുത്ത് പറന്നിറങ്ങിയ ഒരുകുരിവിയെക്കണ്ട് അവനെന്നോടു ചോദിച്ചു അതെന്താണ് എന്ന്?... വാത്സല്ല്യ പൂര്‍വ്വം അവനെ ആശ്ലേഷിച്ചു കൊണ്ട് ഞാനവനോടു പറഞ്ഞു. അതൊരു  കുരുവിയാണു കുഞ്ഞേ....
അവനാചോദ്യം  ഒരു ഇരുപത്തൊനു തവണെയെങ്കിലും  ആവര്‍ത്തിച്ചിരിക്കണം  ... ഒരോതവണയും  അവനെ സ്നേഹപുര്‍വ്വം  ആശ്ലേഷിച്ചുകൊണ്ടു തന്നെ ഞാന്‍ ഉത്തരവും    ആവര്‍ത്തിച്ചു... അക്ഷമയോ വെറുപ്പോ ഭാവിക്കാതെ...".... .....
.... മകന്റെ മനസലിയുന്നു... മുന്നിലിരിക്കുന്ന തെന്റെ പിതാവിന്റെ മുന്നില്‍ അവന്‍ പെട്ടന്നൊരു കൊച്ചു കുഞ്ഞായിമാറുന്നു... അച്ചനെ സ്നേഹ ചുംബനങ്ങള്‍ കൊണ്ടു മൂടുമ്പോള്‍ സാക്ഷിയായ കുരുവികളുടെ സാന്നിദ്ധ്യത്തില്‍ ചിത്രം  അവസാനിക്കുന്നു.... വെറും  അഞ്ചു മിനിട്ടും  മുപ്പത്തൊനു സെക്കന്റും  ...
കുഞ്ഞുങ്ങളുടെ മനസറിയാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നത്ര വയസായ മാതാപിതാക്കളെ അറിയാന്‍ സന്തതികള്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യമായിരിക്കും  ഈ ചിത്രം  മുന്നോട്ടു വെക്കുന്നത്.... ഓരോതവണയും  ചോദിക്കുമ്പോള്‍ തനിക്കുകിട്ടിയ വാത്സല്ല്യമായിരിക്കാം  തന്റെ മകനെക്കൊണ്ട് ചോദ്യം  ആവര്‍ത്തിപ്പിച്ചത് എന്ന് പിതാവ്‌മനസിലാക്കുന്നു... തങ്ങളുടെ സമയമത്രയും  മക്കള്‍ക്കു വേണ്ടി മാറ്റി വെക്കാന്‍ മാതാ പിതാക്കള്‍ക്കു മടിയില്ല.മക്കളാകട്ടെ തങ്ങളുടെ ഒരു നിമിഷം  പോലും മാതാപിതാക്കള്‍ക്കു വേണ്ടി മാറ്റിവെക്കാന്‍ പറ്റാത്തവിധം  തെരക്കിലാണു താനും. 
മറ്റുള്ളവര്‍ ശ്രദ്ധിക്കാതെ പോകുന്ന കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങള്‍‌ പ്രതിഭാശാലികളുടെ കയ്യില്‍ മനോഹരങ്ങളായ കലാ സൃഷ്ടികളായി മാറുന്നു.... 
മനോഹരം. 
https://www.facebook.com/photo.php?v=234330490099294&set=vb.227849060747437&type=2&theater

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും