Raider on The Rain ( മഴയത്തെത്തിയ സഞ്ചാരി )

 
ചില്ലു ജാലകത്തിലൂടെ പുറത്തു പെയ്യുന്ന മഴ നോക്കിനില്കുകയായിരുന്നു മെല്ലി. ചാറിപ്പെയ്യുന്ന മഴയിലേക്ക് കൂസലില്ലാതെ ബസ്സിറങ്ങിയ അപരിചിതനെ അവള്‍‌കണ്ടു. തന്റെ വരും ദിനങ്ങളിലേക്ക് വലിയൊരു തലവേദനയാണീ വന്നിറങ്ങുന്നത് എന്ന് അവള്‍ ഓര്‍ത്തതു പോലുമില്ല. അടുത്ത അഞ്ചു ദിവസങ്ങളില്‍ അവളനുഭവിച്ച വ്യഥകളുടെ സങ്കര്‍ഷഭരിതമായ ചിത്രീകരണമാണ്‌ Raider on The rain. 
  അവള്‍ അമ്മയുടെ വീട്ടിലായിരുന്നു. അമ്മ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ ഷോപ്പില്‍ കൊടുത്ത് തനിക്കു നാളെ പങ്കെടുക്കാനുള്ള വിവാഹത്തിന്‌ പുതിയ വസ്ത്രവുമെടുത്ത് വീട്ടില്‍ പോയി ജോലികഴിഞ്ഞു വരാനിരിക്കുന്ന വൈമാനികനായ ഭര്‍ത്താവിനെ കാത്തിരിക്കുക എന്നതായിരുന്നു മെല്ലിയുടെ പരിപാടി. അമ്മയുടെ കുത്തഴിഞ്ഞ ജീവിതം മടുത്ത് ഒഴിഞ്ഞു പോയ തന്റെ പിതാവിനെക്കുറിച്ച് ദുഖിക്കുന്ന മെല്ലി തന്റെ ഭര്‍ത്താവിനെ വളരെയേറെ സ്നേഹിച്ചിരുന്നുവെങ്കിലും അതൊന്നും മനസ്സിലാക്കാത്ത ഭര്‍ത്താവ് ടോണി, മെല്ലിയെ മറ്റൊരാള്‍ നോക്കുന്നതുപോലും ഇഷ്ടപ്പെടാത്ത വിധം അസൂയാലുവായിരുന്നു.
തുണിക്കടിയില്‍ വെച്ച് അവള്‍ വസ്ത്രം മാറുന്നത് തുറിച്ചു നോക്കിക്കൊണ്ട് കുറച്ചു മുമ്പ് അമ്മയുടെ വീട്ടിനടുത്ത് ബസ്സിറങ്ങിയ ആ മനുഷ്യന്‍ . മാനസിക രോഗാശുപത്രിയില്‍ നിന്നും പുറത്തു ചാടിയ ഒരു മനോരോഗിയുടെ ശ്രദ്ധയിലാണ്‌ താന്‍ പെട്ടിരിക്കുന്നത് എന്ന് പാവം മെല്ലി എങ്ങനെ അറിയാന്‍. വലിയൊരു തുകയുമായി പുറത്തു ചാടിയ അയാളുടെ പിറകെ അയാളെ പിടിച്ച് നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കുക എന്ന ദൗത്യവുമായി അമേരിക്കന്‍ കേണല്‍ ഹാരി ഡോബ്സ് പുറപ്പെട്ടിട്ടുണ്ടായിരുന്നു.

മെല്ലിയുടെ കാറില്‍ ഒളിച്ചുരുന്ന് വീട്ടില്‍ കയറിക്കൂടിയ അയാള്‍ മെല്ലിയെ ബല്ലത്സംഗം ചെയ്യുന്നു. വീട്ടിന്റെ സ്റ്റോറില്‍ ഒളിച്ചിരുന്ന അയാളെ മെല്ലി വെടിവെച്ചിടുന്നു. മരണവെപ്രാളത്തില്‍ മെല്ലിയെ എത്തിപ്പിടിക്കാന്‍ ശ്രമിച്ച അയാളുടെ കയ്യില്‍ മെല്ലിയുടെ ഉടുപ്പിന്റെ കുടുക്ക് പെട്ടു പോകുന്നത് മെല്ലി ശ്രദ്ധിക്കുന്നില്ല. പിന്നീട് ആരുമറിയാതെ ശരീരം ആളൊഴിഞ്ഞയിടത്ത് കടലില്‍ തള്ളി മെല്ലി മടങ്ങുന്നു. തത്കാലം ആരും ഒന്നും അറിയുന്നില്ല. ഭര്‍ത്താവിനോടു സംസാരിക്കന്‍ പറ്റിയ ഒരവസരം പാത്തിരിക്കുകയായിരുന്നു മെല്ലി അപ്പോഴേക്കും കേണല്‍ ഡോബ്സിന്റെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. വിവാഹ സദസില്‍ വെച്ചാണ്‌ ഡോബ്സ് മെല്ലിയെ കാണുന്നത്. അതിനു മുമ്പുതന്നെ തലേദിവസം വന്നിറങ്ങിയ മനുഷ്യനെക്കുറിച്ച് ഒരേകദേശരൂപം അദ്ദേഹം സമാഹരിച്ചിരുന്നു. അതുപ്രകാരം ഒരു പരീക്ഷണമെന്നനിലയില്‍ കൊലപാതക വാര്‍ത്ത വന്ന പത്രം വിവാഹശുശ്രൂഷയില്‍ പങ്കെടുക്കുകയായിരുന്ന മെല്ലിയിലേക്കെത്തിച്ച് അവളുടെ പ്രതികരണം നിരീക്ഷിച്ച ദോബ്സിന് കാര്യങ്ങള്‍ ഏകദേശം പിടികിട്ടിക്കഴിഞ്ഞിരുന്നു... തുടര്‍ന്ന് പലതവണ പലരൂപത്തില്‍ ചോദിച്ചിട്ടും താനത് ചെയ്തു എന്ന് സമ്മതിക്കാന്‍ അവള്‍ തയ്യാറാകുന്നില്ല. ഇതേസമയം തന്നെ മെല്ലി ശവം തള്ളിയ കടവില്‍ നിന്നും മറ്റൊരു ശവം കിട്ടുകയും അതുകൊണ്ട്‌ പലതെറ്റിദ്ധാരണകളും ഉണ്ടാവുകയും ചെയ്തു. ആകേസില്‍ പിടിക്കപ്പെട്ട സ്ത്രീ നിരപരധിയാണെന്നു കരുതിയ മെല്ലി അവളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഒരു അധോലോക സംഘത്തില്‍ ചെന്നു പെടുന്നു. പിറകെക്കൂടിയ ഡോബ്സ് അവളെ രക്ഷിച്ചു. ഇതിനകം തന്നെ ഡോബ്സ് അദ്ദേഹം പറഞ്ഞ പോലെ ഒരു ബിസിനസുകാരനല്ലെന്നും അമേരിക്കന്‍ പട്ടള ഓഫീസറാണെന്നും അദ്ദേഹത്തിന്റെ താമസ സ്ഥലം രഹസ്യമായി പരിശോധിച്ച മെല്ലിക്ക് മനസിലായിരുന്നു. അതിനിടെ താന്‍ ബലാത്സംഗം ചെയ്യപ്പെട്ട അന്ന് കാറിന്റെ ഡീക്കിലുണ്ടായിരുന്ന ചുവന്ന് ബാഗ് അവള്‍‌കണ്ടെത്തി.തനിക്കെതിരെ അതൊരു വലിയ തെളിവാഎന്ന് മനസിലാക്കിയ മെല്ലി  അതിലെ പണം ഒഴിവാക്കാനായി പെടാപാടുകള്‍ പെടുന്നു. ദോബ്സിന് കാര്യങ്ങള്‍‌ വ്യക്തമായിക്കഴിഞ്ഞിരുന്നു. താന്‍ അക്രമിക്കപ്പെട്ടതിന്റെ ഫലമായി എനിക്കയാളെ കൊല്ലേണ്ടി വന്നു എന്ന് മൊഴികൊടുത്ത് ആപണം എവിടെയെന്ന് പറഞ്ഞു കൊടുത്താല്‍ താന്‍ വെറുതെ വിടാമെന്ന വാഗ്ദാനം മെല്ലി സ്വീകരിക്കുന്നില്ല. ഞാനാരെയും  കൊന്നിട്ടില്ല എന്ന മൊഴിയില്‍ അവള്‍ ഉറച്ചു നില്കുന്നു. അതിനിടെ അന്നു കണ്ടു കിട്ടിയ ശവം കഴിഞ്ഞ വര്‍ഷം കാമുകിയാല്‍ കൊല്ലപ്പെട്ട സാക്കി എന്ന ബോക്സറുടേതായിരുന്നു എന്ന് കുടുംബ സുഹൃത്തായ പോലീസ് ഓഫീസറില്‍ നിന്നും   മനസിലാക്കിയ മെല്ലി  കൊലപാതകം ഇതുവരെ പുറത്തു വന്നിട്ടില്ല എന്ന ആശ്വാസത്തില്‍ ആ പണം കൂടി കടലിലെറിഞ്ഞു കളയാന്‍ പുറപ്പെടവേ കാറിന്റെ പിന്നില്‍ ഒളിച്ചിരുന്ന ഡോബ്സിനാല്‍ പിടിക്കപ്പെടുന്നു. അപ്പോഴും അവള്‍ കുറ്റം നിഷേധിക്കുകയാണ്‌. താങ്കള്‍ക്കത്ര ഉറപ്പാണെങ്കില്‍ എന്തു കൊണ്ട്‌തന്നെ അറസ്റ്റു ചെയ്യുന്നില്ല എന്നായിരുന്നു അവളുടെ വാദം... ഇപ്പോഴും താങ്കള്‍ക്ക് ചിലതെളിവുകളുടെ കുറവുണ്ട്‌അല്ലേ എന്ന ചോദ്യത്തിന്‌ ഇപ്പോള്‍‌ നിന്റെ കയ്യിലിരിക്കുന്ന പണമടങ്ങിയ ബാഗ് തെളിവല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. ഏതു ബാഗ് ഞാനൊരൊരു ബാഗേ കണ്ടിട്ടില്ലല്ലോ‌ എന്ന് പറഞ്ഞ് അവളത് ദൂരെ എറിഞ്ഞ് കളഞ്ഞു. ഡോബ്സ് കാറില്‍ നിന്നിറങ്ങി. അവള്‍ കാറോടിച്ച് പോവുകയും  ചെയ്തു. 
ഡോബ്സ് താഴെ മുങ്ങല്‍ വിദഗ്ദര്‍ പൊക്കിയെടുത്ത ഗഫിന്റെ ശരീരം പരിശോധിച്ച് അതിന്റെ കയ്യില്‍ നിന്നും മെല്ലിയുടെ ഉടുപ്പിന്റെ ലോഹക്കുടുക്ക്- അവള്‍ക്കെതിരെ അവശേഷിച്ച ഏക തെളിവ്- കയ്യിലാക്കുന്നു.

ഇതേസമയം ടോണി അന്ന് ലണ്ടനിലേക്ക് ഡ്യൂട്ടിക്കു പോകുകയാണ്‌. എനിക്കങ്ങയോട്‌ ലണ്ടനില്‍ വെച്ച് ചിലത് സംസാരിക്കാനുണ്ട്‌എന്ന് പറഞ്ഞ്  മെല്ലിയും കൂടെ പുറപ്പെടുന്നു. കാര്യത്തിലെന്തോ പ്രാധാന്യമുണ്ടെന്നു മനസിലാകീയ ടോണി അതു സമ്മതിക്കുകയും  ചെയ്യുന്നു.

അവള്‍ കാറില്‍ കയറി വീടും ഗേറ്റും പൂട്ടി വരാന്‍ പോയ ടോണിയെ കാത്തിരിക്കവേ‌ പോലീസ് വണ്ടിയുടെ സൈറണ്‍‌... ഉദ്യോഗത്തോടെ മെല്ലി നോക്കുമ്പോള്‍‌ വണ്ടിയില്‍ ഡോബ്സ് ഒറ്റയ്ക്. അയാളടുത്തു വന്നു. പേടിച്ചരണ്ട് മെല്ലി ചോദിച്ചു താങ്കള്‍‌ ജോലി പൂര്‍ത്തിയാക്കിയോ... 
അദ്ദേഹം  പറഞ്ഞു .. അതെ ശവശരീരം കിട്ടി നഷ്ടപ്പെട്ട പണവും കിട്ടി.....
...അടുത്തത് തന്നെ അറസ്റ്റു ചെയ്യലായിരിക്കുമെന്നു കരുതി തരിച്ചിരിക്കുന്ന മെല്ലി.... അദ്ദേഹം കോട്ടിന്റെ കിശയില്‍ നിന്നും അവള്‍ക്കെതിരെ അവശേഷിച്ച ഏക തെളിവായ കുപ്പായക്കുടുക്ക് എടുത്ത് മെല്ലിയുടെ കയ്യില്‍ വെച്ച് സ്നേഹപൂര്‍വ്വം പറഞ്ഞു എന്നെ സംബന്ധിച്ചേടത്തോളം മൈക് ഗഫിന്‍ അവന്‍ മാത്രമായിരിക്കും സത്യം അറിയുന്നവന്‍... ഇത്രയും പറഞ്ഞ് ഡോബ്സ് പിന്‍തിരിയുമ്പോഴേക്കും ടോണിയെത്തുന്നു. പതിവുപോലെ ഡോബ്സ് ഒരു പീനട്ടെടുത്ത് അടുത്ത ജനല്‍ചില്ലിന്റെ ഫ്രൈമിലേക്കെറിഞ്ഞത് ലക്ഷ്യം തെറ്റി ചില്ലുകളുടയുന്നേടത്ത് കഥ അവസാനിക്കുന്നു ..... അവര്‍ അവരുടെ വഴിക്കും കേണല്‍ ഡോബ്സ് അദ്ദേഹത്തിന്റെ വഴിക്കും...
 1970 ല്‍ ഇറങ്ങിയ ഈ ഫ്രഞ്ച് പടം   Rene Clement സംവിധാനം  ചെയ്തിരിക്കുന്നു. കഥ: Sebastian Japrisot. 1971ലെ Golden Glob അവാര്‍ഡിന്നര്‍ഹമായി. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും