NORTH 24 കാതം


നല്ലൊരു സിനിമകണ്ടു. 24 കാതം നോര്‍ത്ത്.... സ്വന്തം തൊണ്ടിനകത്ത് (Shell) ഒതുങ്ങിക്കൂടിയ ഒരു യുവാവ്... ബുദ്ധിമാന്‍ സ്വന്തം തൊഴിലില്‍ അസാമാന്ന്യമാം വിധം പ്രവീണന്‍. പക്ഷേ പറഞ്ഞിട്ടെന്താ കൂടെയുള്ളവര്‍ക്കൊന്നും ഒത്തു പോകാന്‍ പറ്റാത്തവിധം തന്നില്‍ തളച്ചിടപ്പെട്ടവന്‍ വൃത്തിരാക്ഷസന്‍... കുടുംബവും സഹപ്രവര്‍ത്തകരും അയാളെ കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ച് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍. അങ്ങനെയിരിക്കെ ഒരു ദിവസം അയാള്‍ക്ക് തൊഴില്‍ സംബന്ധമായി തിരുവനന്‍ന്തപുരം വരെ പോകേണ്ടിവരുന്നു. പോകാതിരിക്കാന്‍ പുള്ളി പടിച്ചപണി പതിനെട്ടും പയറ്റുന്നുണ്ട്. അങ്ങനെ വണ്ടിയില്‍ കയറി. കൂടെ ഒരു യുവതിയും ഒരുവൃദ്ധനും. യാത്രയ്കിടെ വൃദ്ധന്‌ഒരു ഫോണ്‍‌വരുന്നു. ഭാര്യയ്ക് സുഖമില്ല എന്ന്‌..വിവരം കേട്ടതും അദ്ദേഹം കുഴഞ്ഞു വീഴുന്നു. അതുകണ്ട് യുവതി അദ്ദേഹത്തെ കോഴിക്കോട്ടേക്ക് വണ്ടികയറ്റി വിടാനായി അടുത്തസ്റ്റേഷനില്‍ ഇറങ്ങുന്നു. തിരക്കില്‍ വൃദ്ധന്റെ ഫോണ്‍‌താഴെ വീഴുന്നു. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നങ്ങളേ അല്ല എന്ന് വിധം നായകന്‍ ഇരിക്കുകയാണ്. വൃദ്ധനും പെണ്‍കുട്ടിയും ഇറങ്ങി അല്പം കഴിഞ്ഞപ്പോള്‍ താഴെ കിടക്കുന്ന ഫോണ്‍ മണിയടിക്കുന്നു. നായകന്‍ അതെടുത്ത് ശ്രദ്ധിക്കുന്നു. ഉടന്‍ ഞെട്ടി തന്റെ ലഗേജു പോലുമെടുക്കാതെ വണ്ടിയില്‍ നിന്നിറങ്ങിയ ഉടന്‍ വണ്ടിപോകുകയും ചെയ്യുന്നു. അല്പനേരത്തെ തെരച്ചിലിന്നു ശേഷം സന്തോഷ പൂര്‍വ്വം സംസാരിച്ചു കൊണ്ടിരിക്കുന്ന സഹയാത്രികരെക്കണ്ടപ്പോള്‍‌ യുവാവ്‌ കൂടുതലൊന്നും പറയാതെ അവരുടെ ഒപ്പം കൂടുന്നു... 
 പിന്നെയാണറിയുന്നത് അന്ന് ഹര്‍ത്താലാണെന്ന്. ഹര്‍ത്തലിന്റെ ക്ലിഷ്ടതകളനുഭവിച്ച് പലവഴി ഗ്രാമങ്ങളിലൂടെ യും പട്ടണങ്ങളിലൂടെയും കടലിലൂടെയും ഒക്കെ സഞ്ചരിച്ച് അവര്‍‌ വൃദ്ധന്റെ വീട്ടിലെത്തുന്നു.. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. ആവിവരം പറയാന്‍ ചെന്നപ്പോള്‍‌ സന്തോഷമായിരിക്കുന്ന അദ്ദേഹത്തെ വിഷമിപ്പിക്കേണ്ട എന്നു കരുതി മരണ വാര്‍ത്ത നായകന്‍ മറച്ചു വെച്ചതായിരുന്നു എന്ന് അപ്പോഴാണ്‌യുവതി അറിയുന്നത്... രണ്ട് പേരും ഒരുമിച്ച് മടങ്ങുന്നു. ആയാത്രയിലെ അനുഭവങ്ങള്‍ തന്റെ ഷെല്ല്‌ ( തൊണ്ട്‌) പൊട്ടിച്ചു പുറത്തുവരാന്‍ അയാളെ സഹായിക്കുന്നു. കൂടെ കൂടിയ യാത്രക്കാരന്റെ മകന്റെ ജനനവും വൃദ്ധന്റെ ഭാര്യയുടെ മരണവും ... ഗ്രാമങ്ങളിലെ നിഷ്കളങ്കതയും ഒഴുകുന്ന ജലവും പാടുന്ന പക്ഷികളും അദ്ധ്വാനിക്കുന്ന ജനങ്ങളും എല്ലാം കൂടി അയാളെ ഉണര്‍ത്തുന്നു... തന്റെ സങ്കീര്‍ണ്ണ വിചാരങ്ങളില്‍ നിന്നും (Obsession) മോചിതനായ അയാള്‍ ഉല്‍കര്‍ഷത്തോടെ അറിയുന്നു താന്‍ തന്റെ സഹയാത്രികയായിരുന്ന പെണ്‍കുട്ടിയുമായി അനുരാഗത്തിലാണ്‌എന്ന്...
കൊള്ളാം മനശ്ശാസ്ത്ര പരമായ ഉള്‍ക്കാഴ്ച നല്കുന്ന പടം... യഥാര്‍ത്ഥത്തില്‍  ഒബ്സഷനില്‍ പെട്ടുപോയാല്‍ രക്ഷപ്പെടുക അത്ര എളുപ്പമല്ലെങ്കിലും അതിനെക്കുറിച്ച് ഒരറിവു നല്കാന്‍ ഈ പടം ഉപകരിക്കും ഗാനങ്ങള്‍ എന്നപേരില്‍ അവിടവിടെ വിന്യസിച്ചിരിക്കുന്ന ഓരിയിടലുകളൊഴിച്ചാല്‍ നന്നായിട്ടുണ്ട്...ഒരു പക്ഷേ എനിക്കു തോന്നുന്നതാകാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും